കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവി പൂജാരി വന്നാല്‍ അടിച്ചോടിക്കും! ഭീഷണിക്ക് മലയാളി ബന്ധമെന്നും പിസി ജോര്‍ജ്ജ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രവി പൂജാരിക്കെതിരെ പി.സി. ജോര്‍ജ് | Oneindia Malayalam

തനിക്ക് അധോലോക ഭീകരന്‍ രവി പൂജാരിയുടെ ഫോണ്‍ കോള്‍ വന്നെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയപ്പോള്‍ ആരും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്തിന് അടുപ്പക്കാര്‍ പോലും അത് പിസിയുടെ സ്ഥിരം തള്ളായി കണക്കാക്കി. ട്രോളന്‍മാര്‍ വിടാതെ ട്രോളി. എന്നാല്‍ ഇന്‍റലിജെന്‍സ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലോടെ സംഗതി സീരിയസ് തന്നെയാണെന്ന് വ്യക്തമായി.

രവി പൂജാരി തന്നെയാണ് വിളിച്ചതെന്ന് ഇന്‍റലിജെന്‍സ് സ്ഥിരീകരിച്ചു. തെളിവും പുറത്തുവിട്ടു. ഇതോടെ തന്നെ ട്രോളിയവര്‍ക്കും രവി പൂജാരിയ്ക്കും മാസ് മറുപടിയുമായി എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ. പിസിയുടെ വാക്കുകള്‍ ഇങ്ങനെ

 രവി പൂജാരി വിളിച്ചു

രവി പൂജാരി വിളിച്ചു

ബിഷപ് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണ് തന്നെ രവി പൂജാര വിളിച്ചതെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണിയെന്നും രണ്ട് പ്രാവശ്യം വിളിച്ചപ്പോഴാണ് താന്‍ കോള്‍ എടുത്തതെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

 അറിയാവുന്ന ഇംഗ്ലീഷില്‍

അറിയാവുന്ന ഇംഗ്ലീഷില്‍

വധഭീഷണി മുഴക്കിയപ്പോള്‍ ' നീ പോടാ റാസ്കല്‍, നിന്‍റെ വിരട്ടല്‍ എന്‍റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്' എന്ന് അറിയാവുന്ന ഇംഗീഷില്‍ മറുപടി പറഞ്ഞത് താന്‍ ആ കോള്‍ കട്ട് ചെയ്തെന്നും പിസി പറഞ്ഞിരുന്നു.

 തെളിവുകള്‍

തെളിവുകള്‍

എന്നാല്‍ പിസിയുടെ വെളിപ്പെടുത്തല്‍ അടുപ്പക്കാര്‍ പോലും വിശ്വസിച്ചില്ല. പിസിയുടെ സ്ഥിരം തള്ളായി കണ്ട് ട്രോളന്‍മാര്‍ അറഞ്ചും പുറഞ്ചും ട്രോളുകയും ചെയ്തു.എന്നാല്‍ രവി പൂജാര തന്നെയാണ് ജോര്‍ജ്ജിനെ വിളിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്‍റലിജെന്‍സ്.

 രണ്ട് ദിവസങ്ങള്‍

രണ്ട് ദിവസങ്ങള്‍

പൂജാരിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചതില്‍ നിന്ന് ജനവരി 11,12 തീയതികളില്‍ പിസി ജോര്‍ജ്ജിന്‍റെ 9447043027 എന്ന നമ്പറിലേക്കാണ് പൂജാരി തന്നെയാണ് വിളിച്ചതെന്ന് ഇന്‍റലിജെന്‍സ് വ്യക്തമാക്കി.

 സെനഗലില്‍ നിന്ന്

സെനഗലില്‍ നിന്ന്

അയാള്‍ ഒഴിവില്‍ കഴിഞ്ഞിരുന്ന സെനഗലില്‍ നിന്നാണ് കോള്‍ വന്നതെന്നും ഇന്‍റലിജെന്‍സ് വ്യക്തമാക്കി.എന്നാല്‍ കന്യാസ്ത്രീ വിഷയത്തില്‍ പൂജാരി തന്നെ വിളിച്ചത് ഒരു മലയാളിയുടെ കൂടി പ്രേരണ കൊണ്ടാണെന്നാണ് പിസി പറയുന്നത്.

 മലയാളിയുടെ ശബ്ദം

മലയാളിയുടെ ശബ്ദം

പൂജാരി വിളിച്ചപ്പോള്‍ സംസാരത്തിനിടയില്‍ ഒരു മലയാളിയുടെ ശബ്ദം താന്‍ കേട്ടിരുന്നെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. +8244 എന്ന നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. ആ കോളിനിടയില്‍ ഒരു മലയാളിയും സംസാരിച്ചിരുന്നു.

മലയാളി ബന്ധം

മലയാളി ബന്ധം

തനിക്ക് ഉറപ്പാണ് പൂജാരിയുടെ കോളിന് മലയാളി ബന്ധമുണ്ട്, പിസി പറഞ്ഞു. സംഭവത്തോടെ അധോലകം കേരളത്തിലേക്ക് വ്യാപിക്കുന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നെന്നും ജോര്‍ജ്ജ് പറഞ്ഞു.

 ഗുണ്ടാവിളയാട്ടം

ഗുണ്ടാവിളയാട്ടം

പോലീസും രാഷ്ട്രീയപാര്‍ട്ടികളും കൃത്യമായി ഇടപെട്ടാല്‍ മാത്രമേ കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കഴിയൂവെന്നും പിസി വ്യക്തമാക്കി.

 ഭയമില്ല

ഭയമില്ല

ഒരു പൂജാരിയേയും ഭയക്കുന്ന ആളല്ല താനെന്നും പിസി പറഞ്ഞു. ഇരാറ്റുപേട്ടയില്‍ തന്‍റെ വീടിന് സമീപത്ത് നിറയെ കാപ്പിമുട്ടികളുണ്ട്. അതിന്‍റെ അനക്കം കേട്ടാല്‍ തന്‍റെ ചുറ്റുവട്ടത്തുള്ളവര്‍ അപ്പോ കൂട്ടത്തോടെ ഇറങ്ങും.

 ഒറ്റ കോളില്‍

ഒറ്റ കോളില്‍

ഗുണ്ടകളുടെ എണ്ണം നൂറ് കവിഞ്ഞാലും അതൊന്നും ഒരു പ്രശ്നമേ അല്ലെന്നും പിസി പറഞ്ഞു. ഒറ്റ കോളില്‍ തീര്‍ക്കാവുന്ന കാര്യമാണ് അതൊക്കെ.അതുകൊണ്ട് ഒരു ഭയവുമില്ല, പിസി പറഞ്ഞു.

 സമാധാനമായല്ലോ

സമാധാനമായല്ലോ

അതേസമയം ട്രോളന്‍മാര്‍ക്കും മറുപടി കൊടുക്കാന്‍ പിസി മറന്നില്ല.തന്നെ അന്ന് ട്രോളിയവര്‍ക്ക് സമാധനമായല്ലോയെന്ന് പിസി ചോദിച്ചു. മനസിന്‍റെ തെണ്ടിത്തരമാണ് അവനെയൊക്കെ അന്ന് ട്രോളാന്‍ പ്രേരിപ്പിച്ചത്. എന്തായാലും ട്രോളിയവര്‍ക്കൊക്കെ മറുപടി കിട്ടിയല്ലോയെന്നും പിസി ചോദിച്ചു.

English summary
pc george mlas replay to trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X