വനിതാ കമ്മീഷനല്ല പ്രധാനമന്ത്രി പറഞ്ഞാലും പേടിക്കില്ല; വനിതാ കമ്മീഷന് ഇങ്ങോട്ട് വരട്ടെ, ഇല്ലെങ്കില്‍
ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയെ അപമാനിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നടത്തിയ പ്രസ്താവന ദേശീയ തലത്തിലടക്കം വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ദേശീയ ചാനലുകളടക്കം ചര്‍ച്ച ചെയ്ത സംഭവത്തില്‍ പിസി ജോര്‍ജിനോട് ദേശീയ വനിതാ കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 20 ന് രാവിലെ 11.30 ന് വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജോര്‍ജ്ജിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു വനിതാ കമ്മീഷന്റെ നീക്കം. ഇതിനിടെ വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍
കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരെ അധിക്ഷേപപരമായ പരാമര്‍ശം ജോര്‍ജ്ജ് നടത്തിയത്. ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു ജോര്‍ജിന്റെ ചോദ്യം.

തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല
പീഡനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന സ്ത്രീക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം മുതല്‍ അവര്‍ കന്യകയല്ലാതായെന്നും പിസി പരാമര്‍ശിച്ചിരുന്നു. ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ വന്‍ വിവാദമായതോടെയാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെട്ടത്.

ജോര്‍ജ്ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്
ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചുകൊണ്ടായിരുന്നു വനിതാ കമ്മീഷന് ജോര്‍ജ്ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്.

ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും
വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള ഒരു കാര്യത്തില്‍ പേടിക്കില്ലെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ ഒരു മാധ്യമത്തോട് പറഞ്ഞത്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. കന്യാസ്ത്രീക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

യാത്ര ബത്ത നല്കിയാല് വരാം
നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന വനിത കമ്മീഷന്റെ നിര്‍ദ്ദേശത്തോടുള്ള പിസി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'യാത്ര ബത്ത നല്കിയാല് വരാം. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന് കേരളത്തിലേക്ക് വരട്ടെ'.

അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ
ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസ് എടുക്കാനാവില്ല.

എന്റെ തീരുമാനം
ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തല്‍ പോകണോ വേണ്ടയോ എന്നുള്ളത് എന്റെ തീരുമാനമാണ്. എത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ടെന്നും പിസി പറഞ്ഞു.

എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിച്ചില്ല
പ്രോസ്റ്റിറ്റിയൂഷന്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചു. അത് മാത്രം എടുത്ത് ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ്, ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പേടിയുമില്ല. എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തതെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.

പ്രതിയല്ല ഇര
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ കൃത്യമായ തെളിവില്ലാതെ കേസെടുക്കരുതും നടിയെ അക്രിമിച്ച കേസില്‍ ദിലീപ് പ്രതിയല്ല ഇരയാണെന്നും പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications