‘വീഴാത്ത’ ജോർജുള്ളപ്പോൾ ‘വീണ’ ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്
Recommended Video

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി വീണാ ജോർജിനെ പരിഹസിച്ച് പിസി ജോർജ്. വീഴാത്ത' ജോർജുള്ളപ്പോൾ എന്തിനായിരുന്നു വീണ' ജോർജ് എന്നായിരുന്നു പരിഹാസം. പത്തംതിട്ടയിൽ വീണാ ജോർജിന്റെ എതിർസ്ഥാനാർത്ഥിയാണ് കേരളാ ജനപക്ഷ പാർട്ടി നേതാവ് പി സി ജോർജ്.
ശബരിമല എയർപോർട്ട് പദ്ധതിയും റെയിൽവേ പദ്ധതിയും നാടിന് അത്യന്താപേക്ഷിതമാണെന്നും പിസി ജോർജ് പറഞ്ഞു. ഇത് നടപ്പിലാക്കാനാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും ജോർജ് പറയുന്നു. എംപിയാകാൻ വേണ്ടിയല്ല പത്തനംതിട്ടയിൽ മത്സരിക്കാൻ താൽപര്യമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു.

നിലവിലെ പത്തനംതിട്ട എംപി ആന്റോ ഇനി മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്റോ ആന്റണിയെക്കുറിച്ച് ആർക്കും നല്ല അഭിപ്രായമല്ല ഉള്ളതെന്നും പിസി ജോർജ് വിമർശിച്ചു.
കേരളാ കോൺഗ്രസിലെ സീറ്റ് തർക്കങ്ങളെയും പിസി ജോർജ് പരിഹസിച്ചിരുന്നു. പിജെ ജോസഫിന് മുമ്പിൽ ഇനി രണ്ട് വഴികളാണുളളത്, ഒന്നുകിൽ രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം, അല്ലെങ്കിൽ സീറ്റ് നിഷേധിച്ച ഈ അഴിമതിക്കെതിരെ പോകാമെന്നായിരുന്നു പിസിയുടെ ഉപദേശം.












Click it and Unblock the Notifications