കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് വന്നിട്ടില്ലെങ്കില്‍ മടങ്ങിപ്പോയ്‌ക്കോളു; അഭിഭാഷകനെ വനിതാ കമ്മീഷന്‍ തിരിച്ചയച്ചു

Google Oneindia Malayalam News

ദില്ലി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിനല്‍കിയ കന്യാസ്ത്രിയെ അപമാനിച്ച കേസില്‍ പിസി ജോര്‍ജ്ജ് എംഎല്‍എയുടെ അഭിഭാഷകനെ ദേശീയ വനിതാ കമ്മീഷന്‍ മടക്കി അയച്ചു. പിസി ജോര്‍ജ്ജിനോട് നേരിട്ട് ഹാജരാവാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അദ്ദേഹം നേരിട്ട് എത്താതിനെ തുടര്‍ന്നാണ് അഭിഭാഷകനെ കാണാന്‍ വനിതാ കമ്മീഷന്‍ വിസമ്മതിച്ചത്.

<strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍</strong>കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടേയും ജാഥ ജനം കാണുന്നത് ഒരു പോലെ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

പിസി ജോര്‍ജ്ജിന്റെ അഭിഭാഷകനായ അഡോള്‍ഫ് മാത്യു ഇന്നലെ കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കാണാന്‍ വിസമ്മതിക്കുകയായിരുന്നു. പിസി ജോര്‍ജ്ജ് എത്തിയിട്ടുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ച രേഖ ശര്‍മ്മ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

pc

കമ്മീഷന്റെ ഈ നിലപാട് നിയമലംഘനമാണെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മറുപടി ഓഫീസില്‍ നല്‍കി മടങ്ങിക്കോളു എന്നായിരുന്നു അധ്യക്ഷയുടെ മറുപടി. സമാന പരാതിയില്‍ കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പിസി ജോര്‍ജ്ജിന്റെ പേരില്‍ കേസുണ്ടെന്നും ഇതു നിലനില്‍ക്കെ, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നും അഭിഭാഷകന്‍ പിന്നീട് ഓഫീസില്‍ എഴുതി നല്‍കി.

<strong>ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി</strong>ശ്രീധരന്‍പിള്ളയുടെ വക്കീല്‍പണി തെറിക്കുമോ?; അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതി

English summary
Rekha Sharma not interested to meet PC George's lawyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X