Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളും പരിചയുമായി പിസി ജോര്‍ജെത്തി

കൊച്ചി: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വാളും പരിചയുമായെത്തി തന്റെ എതിരാളികളെ എപ്പോള്‍ നേരിടുമെന്ന് പറാന്‍ കഴിയില്ല. പക്ഷെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് അദ്ദേഹമെന്നും എതിരാളികളെ തറപറ്റിക്കാറുണ്ട്. എങ്കില്‍ പിന്നെ വാളും പരിചയുമായി വന്നാല്‍ എങ്ങിനെയിരിക്കും.

പിസി ജോര്‍ജ വാളു പരിചയുമായി കളത്തിലിറങ്ങി. പക്ഷെ തന്റെ രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാനല്ല കേട്ടോ. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുഖ്യാതിഥിയായെത്തിയതാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.

PC George

കളരിപ്പയറ്റ് അഭ്യസിക്കുന്നവര്‍ക്ക് ആവേശമായിരുന്നു ജോര്‍ജിന്റെ സാമിപ്യം. തുടര്‍ന്ന് ജോര്‍ജ് കളരിയുടെ ഔദ്യോഗിക വസ്ത്രം ധരിച്ച് രംഗത്തിറങ്ങി. കയ്യില്‍ വാളും പരിയയുമായെത്തിയ ജോര്‍ജ് അതൊന്ന് പയറ്റാനും മടിച്ചില്ല.

ഏഷ്യന്‍ കളരിപ്പയറ്റ് ഷെഡറേഷനും വേള്‍ഡ് കളരിപ്പയറ്റ് ഫെഡറേഷനും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ശനിയാഴ്ച തുടങ്ങിയ കളരിപ്പയറ്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+