കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കുടുക്കിയാൽ പകരം മഞ്ജുവിന്റെ നായക വേഷം? കാവ്യയ്ക്ക് ശക്തി പകരുന്ന ആരോപണങ്ങളുമായി പിസി

  • By Anamika
Google Oneindia Malayalam News

കൊച്ചി: ദിലീപിനും ഭാര്യ കാവ്യാ മാധവനും ഉറ്റസുഹൃത്ത് നാദിര്‍ഷയ്ക്കും നാളത്തെ ദിവസം നിര്‍ണായകമാണ്. മൂന്ന് പ്രാവശ്യം തള്ളിക്കളഞ്ഞെങ്കിലും പ്രതീക്ഷ വിടാതെ സമര്‍പ്പിച്ച ദിലീപിന്റെ നാലാമത്തെ ജാമ്യഹര്‍ജിയില്‍ വിധി നാളെയാണ്. നാദിര്‍ഷയുടേയും കാവ്യയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളിലും കോടതി നാളെ വിധി പറയുന്നു. അതിനിടെ ഗുരുതര ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ച് പിസി ജോര്‍ജ് രംഗത്തിറങ്ങിയിരിക്കുന്നു. കോടിയേരി ബാലകൃഷ്ണനും മഞ്ജു വാര്യരും അടക്കം ഉള്ളവരെയാണ് പിസി ജോര്‍ജ് തേച്ചൊട്ടിച്ചിരിക്കുന്നത്.

ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?

ഗുരുതര ആരോപണം

ഗുരുതര ആരോപണം

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലേത് പോലെ തന്നെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയതാണ് കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. ഭരണകക്ഷി നേതാവിന്റെ മകന്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്.

കോടിയേരിയുടെ മറുപടി

കോടിയേരിയുടെ മറുപടി

കേസ് വഴിതെറ്റിക്കാനാണ് കാവ്യാ മാധവന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇതിന് നല്‍കിയ മറുപടി. അതേസമയം കേസിന്റെ പിറകില്‍ ആരാണ് എന്നത് കോടിയേരിയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് എന്ന് പിസി ജോര്‍ജ് പറയുന്നു.

കോടിയേരിയുടെ ഉദ്ദേശം

കോടിയേരിയുടെ ഉദ്ദേശം

സിപിഎം സംസ്ഥാന സെക്രട്ടറി ഉദ്ദേശിക്കുന്നത് ദിലീപ് അകത്ത് കിടക്കട്ടെ എന്നാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. മാത്രമല്ല മഞ്ജു വാര്യര്‍, സംവിധായകന്‍ ബൈജു കൊട്ടാരക്കര എന്നിവരേയും പിസി വെറുതേ വിടുന്നില്ല.

മഞ്ജുവിന്റെ നായക വേഷം?

മഞ്ജുവിന്റെ നായക വേഷം?

ദിലീപ് അകത്തായതിന്റെ പിന്നില്‍ സിപിഎം ഉന്നത നേതാവിന്റെ മകനാണ്. മഞ്ജു വാര്യരുടെ പുതിയ സിനിമയില്‍ ഇയാള്‍ക്ക് നായക വേഷം വാഗ്ദാനം ചെയ്തിരുന്നു. ദിലീപിനെ കുടുക്കാന്‍ അയാള്‍ കൂട്ടുനില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ദിലീപിന് എതിരായ നീക്കം

ദിലീപിന് എതിരായ നീക്കം

സിപിഎം നേതാവിന്റെ മകനും പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണ് ദിലീപിന് എതിരായി നീക്കം നടത്തുന്നത് എന്നാണ് കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയാണ് എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം.

ദിലീപിനെ കരിവാരിത്തേക്കാൻ

ദിലീപിനെ കരിവാരിത്തേക്കാൻ

പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത് നേതാവിന്റ മകനും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും ദിലീപിനെ കരിവാരി തേക്കാന്‍ നേരത്തെയും ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ

ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ

ഇക്കാര്യങ്ങളോട് ചേര്‍ന്നു പോകുന്നതാണ് പിസി ജോര്‍ജ് എംഎല്‍എ ഉന്നയിച്ചിരിക്കുന്ന ആരോപണം. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് എതിരെ സംസാരിക്കുന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെയും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

വാദത്തിൽ ഉറച്ച്

വാദത്തിൽ ഉറച്ച്

സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്ക് സ്ത്രീത്വത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന വാദത്തില്‍ പിസി ജോര്‍ജ് ഉറച്ച് നില്‍ക്കുകയാണ്.

നട്ടെല്ലുള്ള ജഡ്ജിമാരില്ല

നട്ടെല്ലുള്ള ജഡ്ജിമാരില്ല

ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത് ആണെന്നും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേസിൽ കക്ഷി ചേരണം

കേസിൽ കക്ഷി ചേരണം

കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു. നോട്ടീസ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മറുപടി നല്‍കും. തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും പിസി ജോര്‍ജ് പറയുന്നു

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസില്‍ തന്നെ കക്ഷി ചേര്‍ക്കുകയാണ് എങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പിസി ജോര്‍ജ് പറയുന്നു. കേസിന്റെ തുടക്കം മുതല്‍ പോലീസിനെതിരെ പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ദിലീപിനെ കുടുക്കിയെന്നാണ് ആരോപണം.

English summary
PC George raises new allegations in relation with actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X