കോണ്‍ഗ്രസുകാരനായ ദിലീപിനോട് സിപിഎമ്മിന് വിരോധം..! നേതാവും മകനും മുന്‍ഭാര്യയും ദിലീപിനെ കുടുക്കി?

 • Posted By: Anamika
Subscribe to Oneindia Malayalam
cmsvideo
  കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരെന്ന് പി സി ജോര്‍ജ് | Oneindia Malayalam

  കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന വാദം ശക്തമാവുകയാണ്. ദിലീപ് ആരാധകരും ദിലീപ് അനുകൂലികളായ സിനിമാക്കാരും അടക്കം ഇത്തരം പ്രചാരണം അഴിച്ച് വിടുന്നു. കേസിന്റെ തുടക്കം മുതല്‍ക്കേ ദിലീപിന് വേണ്ടി വാദിക്കുന്നു ആളാണ് പിസി ജോര്‍ജ് എംഎല്‍എ. ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പിസി ജോര്‍ജ്. ഗൂഢാലോചനക്കാര്‍ ആരെന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.

  ദിലീപിന് വലിയ തിരിച്ചടി.. ഹൈക്കോടതി മുഖംതിരിച്ചു.. ഒന്നും രണ്ടുമല്ല, മുടക്കിയത് 15 കോടി..!

   ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നു

  ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നു

  നടിയുടെ കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന പിസി ജോര്‍ജ്, നടിക്കെതിരെ താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വ്യക്തമാക്കുന്നു. ഗൂഢാലോചന നടത്തിയത് ആരെന്നും പിസി പറയുന്നു.

  ഗൂഢാലോചന നടത്തിയവർ

  ഗൂഢാലോചന നടത്തിയവർ

  സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് നടിയുടെ കേസിലെ ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ എന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. നേരത്തെയും ഇതേ ആരോപണം പിസി ജോര്‍ജ് ഉന്നയിച്ചിട്ടുള്ളതാണ്.

  വട്ടിളകിയ പോലീസുകാർ

  വട്ടിളകിയ പോലീസുകാർ

  നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ്. ബി സന്ധ്യയുടെ സ്വാധീനം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപിന്റെ മുന്‍ ഭാര്യയും ഫിലിം എക്‌സിബിറ്റേഴ്‌സ് നേതാവും അടക്കമുള്ളവര്‍ ചേര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്യിച്ചതെന്ന വാദം പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

  ജാമ്യം നൽകാത്തത് എന്ത് കൊണ്ട്

  ജാമ്യം നൽകാത്തത് എന്ത് കൊണ്ട്

  ദിലീപ് അറസ്റ്റിലായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും അയാള്‍ക്ക് ജാമ്യം നല്‍കാത്തത് എന്തുകൊണ്ടാണ് എന്ന് കോടതി വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഏറ്റവും മാന്യമായ പോലീസ് സേനയുള്ള കേരളത്തില്‍ ഒരുകൂട്ടം വട്ടിളകിയ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും പിസി പറഞ്ഞു

  വളർച്ചയിൽ അസ്വസ്ഥത ഉള്ളവർ

  വളർച്ചയിൽ അസ്വസ്ഥത ഉള്ളവർ

  സിനിമയില്‍ ദിലീപിനുള്ള വളര്‍ച്ച പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വന്തം അധ്വാനം കൊണ്ട് വളരുകയും സിനിമാലോകം പിടിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. തുടക്കത്തില്‍ സാമ്പത്തികമായി ഒന്നുമില്ലാത്ത വ്യക്തി ആയിരുന്നു ദിലീപെന്നും പിസി പറഞ്ഞു

  മമ്മൂട്ടിയേക്കാളും ലാലിനേക്കാളും

  മമ്മൂട്ടിയേക്കാളും ലാലിനേക്കാളും

  മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പോലും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്കാണ് ദിലീപ് വളര്‍ന്നത്. ഇത് പലരേയും അസ്വസ്ഥരാക്കി. പാവങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവാക്കി വീട് വെച്ച് നല്‍കുന്ന വ്യക്തിയാണ് ദിലീപെന്നും പിസി ജോര്‍ജ് ഓര്‍മ്മപ്പെടുത്തി.

  ജീവകാരുണ്യപ്രവര്‍ത്തികള്‍

  ജീവകാരുണ്യപ്രവര്‍ത്തികള്‍

  നിരവധി ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. എട്ട് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്ന എണ്‍പതോളം വീടുകള്‍ പാവങ്ങള്‍ക്ക് അദ്ദേഹം വെച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു

  നാദിർഷയെ ഭീഷണിപ്പെടുത്തുന്നു

  നാദിർഷയെ ഭീഷണിപ്പെടുത്തുന്നു

  ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നാദിര്‍ഷയെ ഭീഷണിപ്പെടുത്തുകയാണ് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാണ് നാദിര്‍ഷയെ പോലീസ് നിര്‍ബന്ധിക്കുന്നത്. ഈ കേസിലെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്ത് വരണമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു

  സിപിഎമ്മിന് വിരോധം

  സിപിഎമ്മിന് വിരോധം

  ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ കോണ്‍ഗ്രസ്സിന്റെ വിജയത്തിന് പിന്നില്‍ ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ദിലീപിനോട് സിപിഎമ്മിലുള്ളവര്‍ക്ക് വിരോധമുണ്ടെന്നും പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

  വനിതാ കമ്മീഷന് എതിരെ

  വനിതാ കമ്മീഷന് എതിരെ

  അക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ തനിക്കെതിരെ പോലീസ് കേസെടുത്തതായി അറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.വനിതാ കമ്മീഷനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

  കേസെടുക്കാൻ സാധിക്കില്ല

  കേസെടുക്കാൻ സാധിക്കില്ല

  തനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ഇതുവരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത് എന്നും പിസി ജോര്‍ജ് ചോദിക്കുന്നു. തനിക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് കഴിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

  ചീമുട്ടയ്‌ക്കെതിരെ ആരെങ്കിലും ചീമുട്ട എറിയുമോ

  ചീമുട്ടയ്‌ക്കെതിരെ ആരെങ്കിലും ചീമുട്ട എറിയുമോ

  വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് നേരെ കഴിഞ്ഞ ദിവസം വധഭീഷണിയുണ്ടായിരുന്നു. പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ മനുഷ്യമലം അടക്കം പോസ്റ്റലായി അയച്ച് കൊടുത്തിരുന്നു. ചീമുട്ടയ്‌ക്കെതിരെ ആരെങ്കിലും ചീമുട്ട എറിയുമോ എന്നാണ് ഇതിനോടുള്ള പിസി ജോര്‍ജിന്റെ പ്രതികരണം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  PC George MLA against CPM and Police in Actress Case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്