കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസിലെ മറ്റൊരു ഗൂഢാലോചന.. വലിയ ദുരൂഹത! മഞ്ജുവിന്റെ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണം..

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകരായ സിനിമാക്കാരെക്കാളും ദിലീപിന് വേണ്ടി വാദങ്ങള്‍ നിരത്തുന്നയാളാണ് പിസി ജോര്‍ജ് എംഎല്‍എ. പലവിധ ആരോപണങ്ങള്‍ ദിലീപ് വിഷയത്തില്‍ പിസി ജോര്‍ജ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു.

ഏറ്റവും ഒടുവിലായി ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ മലയാളത്തിലെ യുവനടനാണ് എന്നുവരെ പിസി ജോര്‍ജ് പറയുകയുണ്ടായി. എന്നിട്ടും പിസി ജോര്‍ജ് എംഎല്‍എ നിര്‍ത്താന്‍ ഭാവമില്ല. ദിലീപ് വിഷയത്തില്‍ വീണ്ടും ചിലത് കൂടി പിസി പറഞ്ഞിരിക്കുന്നു.

കല്ലെറിഞ്ഞവരെല്ലാം ഒടുവിൽ ദിലീപിനെ പിന്തുണയ്ക്കുന്നു..! മഞ്ജുവിന് പിന്നാലെ വിനയനും!കല്ലെറിഞ്ഞവരെല്ലാം ഒടുവിൽ ദിലീപിനെ പിന്തുണയ്ക്കുന്നു..! മഞ്ജുവിന് പിന്നാലെ വിനയനും!

സത്യത്തിന്റെ പക്ഷത്ത്

സത്യത്തിന്റെ പക്ഷത്ത്

നടിയെ ആക്രമിച്ച കേസില്‍ സത്യത്തിന്റെ പക്ഷത്ത് മാത്രമേ താനിതുവരെ നിന്നിട്ടുള്ളൂ എന്നാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചവരേയും ഗൂഢാലോചന നടത്തിയവരേയും വരഞ്ഞിട്ട് മുളക് തേക്കണം.

മറ്റൊരു ഗൂഢാലോചന

മറ്റൊരു ഗൂഢാലോചന

നടിയുടെ കേസില്‍ മറ്റൊരു ഗൂഢാലോചന നടക്കുന്നതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. സംഭവത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

വലിയ ദുരൂഹത

വലിയ ദുരൂഹത

ഈ കേസില്‍ വലിയ ദുരൂഹതയാണ് നടക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. ജയിലില്‍ കഴിയുന്ന സുനിയെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിക്കലാണ് പോലീസിന്റെ ജോലിയെന്നും പിസി ജോര്‍ജ് വിമര്‍ശിച്ചു.

ഈ നാടകം നിര്‍ത്തണം

ഈ നാടകം നിര്‍ത്തണം

മാധ്യമപ്രവര്‍ത്തകരോട് ഓരോ ദിവസവും സുനി പറയുന്നു, അടുത്ത ആഴ്ച അടുത്ത വെളിപ്പെടുത്തല്‍ നടത്തുമെന്ന്. പോലീസ് അത്രയും ദിവസം സുനി പറയുന്നതും കാത്തിരിക്കുന്നു. കേരള പോലീസിനെ പരിഹാസ്യരാക്കുന്ന ഈ നാടകം നിര്‍ത്തണം എന്നും പിസി ആവശ്യപ്പെടുന്നു.

യുവനടനെതിരെ ആരോപണം

യുവനടനെതിരെ ആരോപണം

കഴിഞ്ഞ ദിവസം മംഗളം ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുടുക്കിയെന്ന് പറയുന്നവരുടെ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് പിസി ജോര്‍ജ്. ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവനടനാണ് എന്നാണ് പിസി ജോര്‍ജ് വെളിപ്പെടുത്തിയത്.

യുവനടന്‍ ഫഹദ് അല്ല

യുവനടന്‍ ഫഹദ് അല്ല

അഹങ്കാരിയായ യുവനടനെന്ന് വ്യക്തമാക്കിയ പിസി ജോര്‍ജ് പക്ഷേ പേര് പറയാന്‍ തയ്യാറായില്ല. സിനിമാ കുടുംബത്തില്‍ നിന്നും ഫഹദ് ഫാസില്‍, ഇ്ന്ദ്രജിത്ത്, പൃഥ്വിരാജ് അടക്കമുള്ള യുവനടന്മാര്‍ മലയാളത്തിലുണ്ട്. ആ യുവനടന്‍ ഫഹദ് അല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.

ഉത്തരം നൽകാതെ പിസി

ഉത്തരം നൽകാതെ പിസി

ദിലീപിനെ കുടുക്കിയ അഹങ്കാരിയായ നടന്‍ പൃഥ്വിരാജ് ആണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ ചിരിച്ച് ഒഴിഞ്ഞ് മാറുകയാണ് പിസി ജോര്‍ജ് ചെയ്തത്. പൃഥ്വിരാജ് ആണെന്നോ അല്ലെന്നോ പിസി ജോര്‍ജ് ഉത്തരം നല്‍കാന്‍ തയ്യാറായിരുന്നില്ല.

എല്ലാം തെളിയും

എല്ലാം തെളിയും

അതേസമയം പൃഥ്വിരാജിന് ദിലീപിനെ കുടുക്കേണ്ട ആവശ്യം എന്താണെന്ന ചോദ്യത്തിന് പിസി ജോര്‍ജ് നല്‍കിയ ഉത്തരം അത് പിന്നീട് തെളിയും എന്നായിരുന്നു. ഈ ഉത്തരത്തില്‍ നിന്ന് തന്നെ പിസി ലക്ഷ്യമിടുന്നത് പൃഥ്വിരാജിനെ ആണെന്ന തെളിയുകയാണ്.

ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക്

ഗൂഢാലോചനയില്‍ വ്യക്തമായ പങ്ക്

ദിലീപിനെ കുടുക്കിയെന്ന ആരോപണത്തില്‍ പൃഥ്വിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി. അതേസമയം ഈ നടന് ദിലീപിന് എതിരായി നടന്ന ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ദിലീപിനെ ഒതുക്കാന്‍ ആഗ്രഹം

ദിലീപിനെ ഒതുക്കാന്‍ ആഗ്രഹം

ഈ യുവനടന്‍ ദിലീപിന് മുന്നില്‍ ഒന്നുമല്ല. അതുകൊണ്ട് തന്നെ ഈ നടന്‍ ദിലീപിനെ ഒതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പിസി ജോര്‍ജ് ആരോപിച്ചു. മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് പിസി ജോര്‍ജ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

കുടുംബം തകർത്തുവെന്ന്

കുടുംബം തകർത്തുവെന്ന്

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പിസി ജോര്‍ജ് വെറുതെ വിട്ടില്ല. ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു ശ്രീകുമാര്‍ മേനോന്‍ എന്നാണ് പിസി ആരോപിച്ചിരിക്കുന്നത്. കേരളത്തിലെ ജനം ഇത്തരം കാര്യങ്ങള്‍ അറിയട്ടെ എന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.

തെറ്റാണെങ്കിൽ തെളിയിക്കട്ടെ

തെറ്റാണെങ്കിൽ തെളിയിക്കട്ടെ

ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ തെളിയിക്കട്ടെ എന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പല ആരോപണങ്ങൾ

പല ആരോപണങ്ങൾ

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പിസി ജോർജ് പലതവണ ആരോപിച്ചിട്ടുള്ളതാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് നടിയുടെ കേസിലെ ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ എന്നാണ് പിസി ജോര്‍ജ് നേരത്തെ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

നേതാവിനും മകനുമെതിരെ

നേതാവിനും മകനുമെതിരെ

ദിലീപ് അകത്തായതിന്റെ പിന്നില്‍ സിപിഎം ഉന്നത നേതാവിന്റെ മകനാണ്. മഞ്ജു വാര്യരുടെ പുതിയ സിനിമയില്‍ ഇയാള്‍ക്ക് നായക വേഷം വാഗ്ദാനം ചെയ്തിരുന്നു. ദിലീപിനെ കുടുക്കാന്‍ അയാള്‍ കൂട്ടുനില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു

അന്വേഷിക്കുന്നത് വട്ടിളകിയവർ

അന്വേഷിക്കുന്നത് വട്ടിളകിയവർ

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ് എന്നും പിസി ജോർജ് പറഞ്ഞിരുന്നു. ബി സന്ധ്യയുടെ സ്വാധീനം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപിന്റെ മുന്‍ ഭാര്യയും ഫിലിം എക്‌സിബിറ്റേഴ്‌സ് നേതാവും അടക്കമുള്ളവര്‍ ചേര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്യിച്ചതെന്ന വാദം പിസി ജോര്‍ജ് ആവര്‍ത്തിക്കുകയുണ്ടായി.

English summary
PC George MLA demands for investigation against Sreekumar Menon in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X