കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...

Google Oneindia Malayalam News

ട്ടയം: ജനപക്ഷം പാർട്ടി ബിജെപിയോടൊപ്പം തന്നെയെന്നുറച്ച് പിസി ജോർജ്ജ്. പിണറായിയുടെ അത്രത്തോളം വർഗീയത ബിജെപിക്കില്ലെന്നാണ് പിസി ജോർജിന്റെ വാദം. കോൺഗ്രസ്-സിപിഎം വോട്ട് കച്ചവടം നിർത്തുകയാണ് തന്റെ ലക്ഷ്യമെന്നും പിസി ജോർജ് വ്യക്തമാക്കി.

<strong>കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!!</strong>കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!!

ന‌ിയമസഭയിൽ ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുമായി പിസി ജോർജ് ഇത് സംബന്ധിച്ച് ചർച്ച നടത്തി. ബിജെപിയുമായി നീക്കുപോക്കുമാത്രമാണെന്നും ബിജെപിയിൽ ചേരുന്നു എന്നല്ല ഇതിനർത്ഥമെന്നും പിസി ജോർജ് കൂട്ടി ചേർത്തു. നിയമസഭയില്‍ തനിക്കു സഹകരിക്കാന്‍ കഴിയുന്നത് ഒ. രാജഗോപാലുമായി മാത്രമാണ്. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു. പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം

ശബരിമല വിഷയം


നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്തുവന്ന ജോര്‍ജ് നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ബിജെപിയുമായി അടുക്കുന്നതിന്റെ ഭാഗമായി ആദ്യം പൂഞ്ഞാറില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജനപക്ഷം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയും ധാരണയുമെല്ലാം. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് ജോര്‍ജിന്റെ പക്ഷം.

സിപിഎമ്മും ജനപക്ഷവും കൈകോർത്ത ഭരണം

സിപിഎമ്മും ജനപക്ഷവും കൈകോർത്ത ഭരണം


പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ മൂന്നുവർഷം സിപിഎമ്മും ജനപക്ഷവും കൈകോർത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ അവസാനിപ്പിച്ചത്. നേരത്തേ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം ജനപക്ഷം നേതാവ് ലിസമ്മ രാജിവെച്ചിരുന്നു.ഇതിന് പിന്നാലെ തന്നെ സിപിഎമ്മിന്‍റെ പ്രസിഡന്‍റായ രമേശ് ബി വെട്ടിമറ്റത്തിനുള്ള പിന്തുണയും ജനപക്ഷം പിന്‍വലിച്ചത്.

എസ്ഡിപിഐയുമായി സഹകരണം

എസ്ഡിപിഐയുമായി സഹകരണം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണികളുടേയും പിന്തുണയില്ലാതെയായിരുന്നു പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത്. ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ജനപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

ബിജെപിക്ക് ഗുണം ചെയ്യും

ബിജെപിക്ക് ഗുണം ചെയ്യും


എന്നാൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ എസ്ഡിപിഐ പ്രവർത്തർ കൊലചെയ്തതോടെ എസ്ഡിപിഐയുമായുള്ള ബന്ധം ജനപക്ഷം പാർട്ടി അവസാനിപ്പിക്കുകയായിരുന്നു. കൂട്ടുകൂടാൻ എല്ലാ പാർട്ടികളുമായും പിസി ജോർജ് സമീപിച്ചിരുന്നു. എന്നാൽ ആരും തന്നെ പ്രതികരിച്ചിരുന്നില്ല എന്നതാണ് സത്യം. പത്തനംതിട്ടയിൽ ശക്തമായ സാന്നിധ്യം തന്നെയാണ് പിസി ജോർജ് അതുകൊണ്ട് തന്നെ പിസി ജോർജുമായി സഹകരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കൾ കരുതുന്നത്.

English summary
PC George on BJP co-operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X