കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് അന്ന് രാത്രി വിളിച്ചു.. ദൈവങ്ങളേയും മകളേയും പിടിച്ച് ആണയിട്ടു! പിസി ജോർജ് വെളിപ്പെടുത്തുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയുള്ള ദിലീപിന്റെ പരാതി. സിബിഐ അന്വേഷണം വേണം എന്നുള്ള താരത്തിന്റെ ആവശ്യത്തിന് പല ലക്ഷ്യങ്ങളുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ സിബിഐ അന്വേഷണത്തിന് വേണ്ടി കോടതി കയറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ചര്‍ച്ചയിലാണ് എംഎല്‍എയുടെ പ്രഖ്യാപനം.

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടുംലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കുംപോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

നിർണായക നീക്കം

നിർണായക നീക്കം

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പുള്ള നീക്കമായാണ് ഇതിനെ നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

പിസി ജോർജ് വീണ്ടും

പിസി ജോർജ് വീണ്ടും

കേസിന്റെ തുടക്കം മുതല്‍ക്കേ തന്നെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പോലീസില്‍ പല തവണ പിസി ജോര്‍ജ് അവിശ്വാസം പ്രകടിപ്പിച്ചിട്ടുമുള്ളതാണ്.

സിബിഐ വരണം

സിബിഐ വരണം

സിബിഐ വരണം എന്ന ആവശ്യം നേരത്തെ പിസി ജോര്‍ജ് പല തവണ ഉന്നയിച്ചിട്ടുമുള്ളതാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയിലും സിബിഐ അന്വേഷണം വേണം ഈ കേസില്‍ എന്നത് പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസ്

മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസ്

ദിലീപ് കേസില്‍ പോലീസിനെതിരെ പിസി ജോര്‍ജ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുള്ളതാണ്. എഡിജിപി ബി സന്ധ്യയുടെ സംഘം കൊള്ള സംഘമാണെന്നും ഇത് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ഹൈക്കോടതിയില്‍ പോകും

ഹൈക്കോടതിയില്‍ പോകും

കേസ് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുള്ളതാണ്. ആ പരാതിയിന്മേല്‍ മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ദിലീപിനും തനിക്കും തമ്മില്‍ ബന്ധമൊന്നുമില്ല.

സുപ്രീം കോടതിയിലും പോകും

സുപ്രീം കോടതിയിലും പോകും

അഡ്വക്കേറ്റ് ഉദയഭാനും പ്രതിയായ രാജീവ് വധക്കെസും സിബിഐ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെടുന്നു. അക്കാര്യത്തിലും മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കും. നടപടിയൊന്നും സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയിലും വേണമെങ്കില്‍ സുപ്രീം കോടതിയിലും പോകുമെന്ന് പിസി ജോര്‍ജ് പറയുന്നു.

അന്ന് രാത്രി ദിലീപ് വിളിച്ചു

അന്ന് രാത്രി ദിലീപ് വിളിച്ചു

ദിലീപ് വിഷയത്തില്‍ ഹൈക്കോടതിയില്‍ പോകുന്ന കാര്യം ദിലീപുമായി സംസാരിച്ചിട്ടില്ല. ജാമ്യം നേടി പുറത്തിറങ്ങിയ രാത്രി ദിലീപ് തന്റെ മകന്റെ ഫോണിലേക്ക് വിളിച്ച് തന്നോട് സംസാരിച്ചിരുന്നു. അന്ന് ഒരു മിനുറ്റ് മാത്രമാണ് തങ്ങള്‍ സംസാരിച്ചത്.

ദൈവം സാക്ഷി, സ്വന്തം മകള്‍ സാക്ഷി

ദൈവം സാക്ഷി, സ്വന്തം മകള്‍ സാക്ഷി

വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചത്. താന്‍ വിശ്വസിക്കുന്നത് പോലെ ദിലീപ് നിരപരാധിയാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ദൈവം സാക്ഷി, സ്വന്തം മകള്‍ സാക്ഷിയായി താന്‍ നിരപരാധിയാണ് എന്ന് ദിലീപ് ആണയിട്ടുവെന്നും പിസി ജോര്‍ജും പറയുന്നു.

സന്ധ്യയും മഞ്ജുവും തമ്മില്‍

സന്ധ്യയും മഞ്ജുവും തമ്മില്‍

ഇപ്പോള്‍ ദിലീപിന് എതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ് എന്നും പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. സന്ധ്യയും മഞ്ജുവും തമ്മില്‍ അഭേദ്യമായ അവിഹിത ബന്ധം ഉണ്ട്. ഇവര്‍ മാത്രമല്ല സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പിസി പറയുകയുണ്ടായി.

സുപ്രീം കോടതിയില്‍ പോകുമായിരുന്നു

സുപ്രീം കോടതിയില്‍ പോകുമായിരുന്നു

ദിലീപ് ഈ കേസില്‍ നിരപരാധിയാണ് എന്ന് നേരത്തെ പലതവണയായി പിസി ജോര്‍ജ് പറഞ്ഞിട്ടുള്ളതാണ്. ദിലീപിനെ ജനങ്ങള്‍ക്ക് മുന്നില്‍ ഇറക്കി വിടണമെന്ന് തനിക്ക് വാശിയുണ്ടായിരുന്നു. ഒരു ദിവസം കൂടി ഹൈക്കോടതി മാറ്റിവെച്ചിരുന്നു എങ്കില്‍ താന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. താനിക്കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന് പോലും അറിയില്ല.

ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്

ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്

പക്ഷേ സുപ്രീം കോടതി അഭിഭാഷകനെ വീട്ടില്‍ വിളിച്ചുവരുത്തി സംസാരിച്ച് എല്ലാം റെഡിയാക്കിയിരുന്നു.ആത്മാര്‍ത്ഥമായി പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ദിലീപുമായി തനിക്ക് ഒരു ബന്ധവും ഇല്ല. 85 ദിവസം അകത്ത് കിടന്നിട്ടാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത് എന്ന കാര്യത്തില്‍ തനിക്ക് സങ്കടമുണ്ട്.

വീഡിയോ കാണാം

റിപ്പോർട്ടർ ചാനൽ ചർച്ച

English summary
PC George MLA demands for CBI investigation in Actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X