എല്ലാം നാടകം..!! ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവര്‍.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആദ്യം ആരോപിച്ചത് നടന്‍ തന്നെയാണ്. പലതവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപ് അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിന് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ കുടുക്കിയത് പ്രമുഖരായ രണ്ടുപേരാണെന്നും അത് ആരെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.

നടിയുടെ നഗ്നദൃശ്യം ആവശ്യപ്പെട്ടു ! പക്ഷേ മൃഗീയമായി ഉപദ്രവിക്കുമെന്ന് കരുതിയില്ല !! ദിലീപിന്റെ മൊഴി ?

രാഷ്ട്രീയ നേതാവും മകനും

രാഷ്ട്രീയ നേതാവും മകനും

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് നേരത്തെയും പിസി ജോര്‍ജ് ആരോപിച്ചിട്ടുള്ളതാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് എന്നാണ് പിസി ആരോപിക്കുന്നത്.

ഗൂഢാലോചന നടത്തി

ഗൂഢാലോചന നടത്തി

മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയിലാണ് പിസി ജോര്‍ജ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാവിനേയും മകനേയും കൂടാതെ ഒരു വനിതാ എഡിജിപിയും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് പിസി ആരോപിച്ചു.

സിനിമയിൽ താരമാവാൻ

സിനിമയിൽ താരമാവാൻ

ഈ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം മകനെ വലിയ സിനിമാ താരമാക്കണം എന്നായിരുന്നു. ഈ മകന്‍ ചില മലയാളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല.

ദിലീപിനെതിരെ വൈരാഗ്യം

ദിലീപിനെതിരെ വൈരാഗ്യം

അതിന് കാരണം ദിലീപ് ആണ് എന്നായിരുന്നു നേതാവിന്റേയും കുടുംബത്തിന്റേയും വിചാരം. ഈ വൈരാഗ്യത്തിന്റെ പുറത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് എന്ന് പിസി ജോര്‍ജ് പറയുന്നു.

ദിലീപിനെ ചതിച്ചത്

ദിലീപിനെ ചതിച്ചത്

ദിലീപിനെ ചതിക്കുകയായിരുന്നു. ചാരക്കേസില്‍ നമ്പി നാരായണനും കന്നട നടനും സുമനും സംഭവിച്ച അതേ ചതിയാണ് ദിലീപിനും സംഭവിച്ചിരിക്കുന്നതെന്നും പിസി ജോര്‍ജ് മംഗളം ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

മഞ്ജുവിനെതിരെ

മഞ്ജുവിനെതിരെ

ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരെയും പിസി ആരോപണം ഉന്നയിക്കുന്നു. മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എഡിജിപിയ്ക്കും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ അടക്കമുള്ളവരെ ചോദ്യം ചെയ്തത് നാടകമായിരുന്നുവെന്നും പിസി പറയുന്നു. അന്ന് പതിമൂന്ന് മണിക്കൂര്‍ ആയിരുന്നു ദിലീപ്, അപ്പുണ്ണി, നാദിര്‍ഷ എന്നിവരെ പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.

കൊല്ലാക്കൊല അനുവദിക്കില്ല

കൊല്ലാക്കൊല അനുവദിക്കില്ല

ദിലീപ് ഒരു സിനിമാ താരം ആയതിനാല്‍ കൊല്ലാക്കൊല ചെയ്യാം എന്ന് കരുതിയാല്‍ അനുവദിക്കില്ലെന്നും പിസി പറഞ്ഞു. ജനങ്ങളുടെ വക്കാലത്താണ് താന്‍ ഏറ്റെടുത്തിരിക്കുന്നത് എന്നും പിസി ജോര്‍ജ് വ്യക്തമാക്കുന്നു.

മറ്റുപലതും അന്വേഷിക്കാനുണ്ടെന്ന്

മറ്റുപലതും അന്വേഷിക്കാനുണ്ടെന്ന്

ഈ നടിയോട് മാത്രമല്ല, മറ്റ് രണ്ട് നടിമാരോടും സുനി ഇതേ ക്രൂരത ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇക്കാര്യം പോലീസ് സുനിയോട് ചോദിക്കുന്നില്ല എന്നും പിസി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ സാമ്പത്തിക കാര്യം മാത്രം അന്വേഷിച്ചാല്‍ മതിയോ എന്നും പിസി മംഗളത്തിന്റെ പരിപാടിയില്‍ ചോദിച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രിയും മഞ്ജു വാര്യരും കണ്ടതിന് ശേഷമാണ് ദിലീപിനെതിരെ ഗൂഢാലോചനാക്കുറ്റം ചാര്‍ത്തപ്പെട്ടത് എന്നും പിസി ആരോപിച്ചിരുന്നു.

English summary
PC George reveals conspiracy to trap Dileep in actress case.
Please Wait while comments are loading...