കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാദര്‍ കുര്യാക്കോസിന്റെ മരണം ദൈവകോപം... പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ മരണം ഉറപ്പാണെന്ന് പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയ ഫാദര്‍ കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയേറുകയാണ്. എന്നാല്‍ മരണത്തെ നിസാരവത്കരിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അദ്ദേഹത്തിന്റെ മരണം ദൈവകോപമാണെന്ന് പിസി ജോര്‍ജ് പറയുന്നു. അതേസമയം നാട്ടുകാരും അദ്ദേഹത്തിന്റെ ബന്ധുക്കളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുമ്പോഴാണ് പിസി ജോര്‍ജ് അതിനെ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്.

അതേസമയം ഫാദറിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിട്ടുണ്ട്. ആന്തരികമായോ ബാഹ്യമായോ അദ്ദേഹത്തിന് പരിക്കുകളില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഇത് ചില്‌പ്പോള്‍ വഴിത്തിരിവാകാനും സാധ്യതയുണ്ട്. ഇപ്പോഴും ഫാദറുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്.

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍...

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍...

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്ന് പിസി ജോര്‍ജ് പറയുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാദറിന്റെ മരണത്തെ ഉദ്ദേശിച്ചായിരുന്നു പിസിയുടെ പ്രതികരണം. പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു പിസിയുടെ പ്രതികരണം. അതേസമയം നേരത്തെ ബിഷപ്പിനെ പരസ്യമായി പിന്തുണയ്ക്കുകയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ മോശപ്പെട്ടവരായിക്കും പിസി സംസാരിച്ചിരുന്നു.

 ശബരിമല കലാപ ഭൂമിയാക്കരുത്

ശബരിമല കലാപ ഭൂമിയാക്കരുത്

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമുദായം ഒന്ന് ഉണര്‍ന്നിട്ടുണ്ടെന്നും പിസി പറയുന്നു. സ്ത്രീയെ ശബരിമലയിലേക്ക് വലിച്ചു കയറ്റി കൊണ്ടുപോയ ഐജി അയ്യപ്പന്റെ മുന്നില്‍ വാവിട്ട് കരഞ്ഞത് കണ്ടില്ലേയെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. അതേസമയം ഫാദറിന്റെ മരണത്തെ നിസാരവല്‍ക്കരിച്ച് പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഫാദറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിക്കുകയാണ് പിസി ജോര്‍ജെന്നാണ് വിമര്‍ശനം.

സഹോദരന്റെ പരാതി

സഹോദരന്റെ പരാതി

ഫാദര്‍ കുര്യാക്കോസിന്റെ
ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുത്തറ പരാതി നല്‍കിയിട്ടുണ്ട്. ചേര്‍ത്തല ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. അതേസമയം ബിഷപ്പ് ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഫാദറെ ആക്രമിച്ചതെന്ന് വിവരമുണ്ട്. കേരള കാത്തലിക് കമ്മ്യൂണിറ്റി എന്നാണ് ഈ സംഘത്തിന്റെ പേര്. ഫാദര്‍ കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്ന് ജോസ് ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറില്‍ ഫാദറുമായി അടുപ്പമുള്ളവര്‍ പറയുന്നു.

മരണത്തില്‍ അസ്വാഭാവികത

മരണത്തില്‍ അസ്വാഭാവികത

ഫാദറിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. ഫാദര്‍ ഉപയോഗിച്ചിരുന്ന മുറിയിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മുറിയില്‍ ലാപ്പ്‌ടോപ്പും മറ്റ് സാധനങ്ങളും ചിതറിക്കിടക്കുകയാണ്. മരുന്നുകളും മറ്റും തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. താമസ സ്ഥലത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള മതിലിന്റെ ചുവട്ടില്‍ പാതിയൊഴിഞ്ഞ നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബിഷപ്പിന്റെ ഗുണ്ടാസംഘത്തിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.

രൂപതയ്ക്ക് പരാതിയില്ല

രൂപതയ്ക്ക് പരാതിയില്ല

വൈദികന്റെ മരണത്തില്‍ പരാതിപ്പെടാന്‍ താമസിച്ചിരുന്ന പള്ളിയിലെ വികാരിയോ രൂപതയോ തയ്യാറായിട്ടില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ ഫ്രാങ്കോയുടെ അടുത്തയാളുകളാണെന്നആണ് സൂചന. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്നാണ് ജലന്ധര്‍ പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. ആന്തരികാവയവങ്ങളുടെ പരിശോധന അതുകൊണ്ട് വളരെയേറെ നിര്‍ണായകമാണ്.

ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍

ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍

ഫാദറിന്റെ ശരീരത്തില്‍ പാടുകളില്ലെങ്കിലും മുറിയില്‍ ഛര്‍ദിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. രക്തസമ്മര്‍ദത്തിന് കഴിക്കുന്ന മരുന്നാണ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. പാചകക്കാരന്‍ തയ്യാറാക്കി കൊടുത്ത ഭക്ഷണം കഴിച്ച ശേഷമാണ് ഫാദര്‍ കുര്യാക്കോസ് ഉറങ്ങാന്‍ പോയത്. തനിക്ക് രക്തസമ്മര്‍ദം ഉണ്ടെന്നും ആരു വന്നാലും വിളിക്കേണ്ടെന്നും പറഞ്ഞാണ് കിടക്കാന്‍ പോയതെന്നും ജോലിക്കാര്‍ പറയുന്നു. അതേസമയം ഫാദറിനെ ജലന്ധര്‍ പൂത അനുസ്മരിച്ചിട്ടുണ്ട്. പ്രത്യേക കുര്‍ബാനയും ഒപ്പീസും നടന്നു.

കന്യാസ്ത്രീകള്‍ക്ക് സുരക്ഷ

കന്യാസ്ത്രീകള്‍ക്ക് സുരക്ഷ

സുപ്രധാന സാക്ഷി മരിച്ചതോടെ ഫ്രാങ്കോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ സുഭാഷും സംഘവും മഠത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് പുറമേ സമരം ചെയ്ത കന്യാസ്ത്രീകളും ഇവിടെയാണ് താമസിക്കുന്നത്. ജലന്ധര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണ് മഠം. ബിഷപ്പില്‍ നിന്നുള്ള ഭീഷണി ഇവര്‍ക്കുണ്ടെന്നാണ് സൂചന.

എനിക്കിനി അധികം കാലമില്ല.... അവരെന്നെ തീര്‍ക്കും... ഫാദര്‍ കുര്യാക്കോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ എനിക്കിനി അധികം കാലമില്ല.... അവരെന്നെ തീര്‍ക്കും... ഫാദര്‍ കുര്യാക്കോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ

ഖഷോഗിയെ കൊല്ലാന്‍ നിര്‍ദേശിച്ചത് സ്‌കൈപ് വഴി... സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നുഖഷോഗിയെ കൊല്ലാന്‍ നിര്‍ദേശിച്ചത് സ്‌കൈപ് വഴി... സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നു

English summary
pc george on father kuriakose death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X