കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിന്‍റെ സര്‍ക്കുലര്‍ പാലായില്‍ ബിജെപി വിജയം എളുപ്പമാക്കും; ജോസ് വിഭാഗം ഇല്ലാതാകുമെന്നും പിസി

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കവെ മണ്ഡലത്തെ ഇളക്കിമറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ . കെ​എം മാണിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന മണ്ഡ‍ലത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെപ്പില്‍ നേടിയ വമ്പന്‍ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 4703 വോട്ടായി കുറച്ചതും കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്നങ്ങളിലുമാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയുടെ പ്രതീക്ഷകളും വര്‍ധിപ്പിക്കുന്നു. പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണെന്നാണ് പി സി ജോര്‍ജ് അവകാശപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

യുഡിഎഫ് പിന്നില്‍

യുഡിഎഫ് പിന്നില്‍

യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലമാണെങ്കിലും പാലാ ഉപതിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് യുഡിഎഫ് എറെ പിന്നിലാണെന്നാണ് എന്‍ഡിഎ ഘടകകക്ഷി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നത്. പാലായിൽ മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും

എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും

ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാവുന്നത് പാലായില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണ എല്‍ഡിഎയ്ക്കാണ്. പാലാ ബിഷപ് പുറത്തിറക്കിയ സര്‍ക്കുലര്‍ എന്‍ഡിഎയുടെ വിജയം എളുപ്പമാക്കും. സഭ ബിജെപിയോട് കൂടുതല്‍ അടുക്കുകയാണെന്നും പിസി ജോര്‍ജ്ജ് അവകാശപ്പെട്ടു.

ജോസ് കെ മാണി വിഭാഗം ഇല്ലാതാകും

ജോസ് കെ മാണി വിഭാഗം ഇല്ലാതാകും

കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം പാലാ ഉപതെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും പിസി ജോര്‍ജ്ജ് അവകാശപ്പെട്ടു. ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഇടയലേഖനം ആയുധം

ഇടയലേഖനം ആയുധം

അതേസമയം, പാലാ ബിഷപ്പിന്റെ ഇടയലേഖനം ഉപതിരഞ്ഞെടുപ്പിൽ ആയുധമാക്കിയാണ് ബിജെപി പ്രചരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വിശ്വാസികൾ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്നു ആഹ്വനം ചെയ്യുന്ന ഇടയലേഖനമാണ് ബിജെപി ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത്.

പദ്ധതികൾ ഉപയോഗപ്പെടുത്തണം

പദ്ധതികൾ ഉപയോഗപ്പെടുത്തണം

കഴിഞ്ഞ ഞായറാഴ്ചയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഇടയലേഖനം രൂപതയിലെ കാതോലിക്കാ പള്ളികളിൽ വായിച്ചത്. കർഷക സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സർക്കുലറിൽ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ചും പരാമര്‍ശിക്കുന്നു. പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന തുടങ്ങിയ പദ്ധതികൾ വിശ്വാസികൾ ഉപയോഗപ്പെടുത്തണം എന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

ഈ ഇടയലേഖനം കേന്ദ്രസര്‍ക്കാറിനുള്ള സഭയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റാണെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഇടയലേഖനത്തിലൂടെ അനുകൂലമാക്കാനാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടുകൾ മാറുന്നതിന്റെ സൂചന ആണിതെന്നും ബിജെപി നേതാക്കൾ അവകാശപ്പെടുന്നു.

തുഷാര്‍ എത്തുമോ

തുഷാര്‍ എത്തുമോ

അതേസമയം എ​സ്എ​ൻഡി.പി യോ​ഗം ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി ​െവ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​​ന്‍റെ ഇ​ട​ത്​ അ​നു​കൂ​ല പ്രസ്താവന ബിജെപി ക്യാംപില്‍ ആശങ്ക നിറച്ചിട്ടുണ്ട്. ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്കി​ട​യി​ൽ മാ​ണി സി. ​കാ​പ്പ​ൻ ത​രം​ഗ​മെ​ന്ന വെ​ള്ളാ​പ്പ​ള്ളി പ്ര​സ്​​താ​വ​ന​യെ മറികടക്കാനായി തു​ഷാ​റി​നെ പാ​ലാ​യിലെ പ്രചാരണത്തിന് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ബിജെപി.

 ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്; സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് 'ഭീരുരത്ന' അവാര്‍ഡെന്നും റിയാസ് ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്; സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് 'ഭീരുരത്ന' അവാര്‍ഡെന്നും റിയാസ്

'നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും; ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസ ജീവിതം നയിക്കും''നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും; ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസ ജീവിതം നയിക്കും'

English summary
pc george on pala byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X