Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പെണ്‍കുട്ടി പ്രോസ്റ്റിറ്റ്യൂട്ട് ആണോ? പിസി ജോര്‍ജ് എംഎല്‍എ പറയുന്നു, അറസ്റ്റ് ചെയ്യിച്ചത് ഞാനാണ്

ആ പെണ്‍കുട്ടിയുടെ സ്വദേശം ചെങ്ങന്നൂരാണ്. ആദ്യം വിദേശത്ത് ജോലിയുള്ള ഒരാളെ വിവാഹം കഴിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വീണ്ടും പഠനം തുടര്‍ന്നു.

ആ പെണ്‍കുട്ടി ഒരു പ്രോസ്റ്റിറ്റൂട്ട് ആണോ? ആണെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ, അല്ല. ആ കുട്ടിയെ പെരുമ്പാവൂര്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത് ഞാനാണ്. അവര്‍ ചെയ്ത തെറ്റുകള്‍ എനിക്ക് ബോധ്യമായി. മാന്യയായ പെണ്‍കുട്ടി- പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് തുറന്നുപറയുകയാണ്.

കേരളത്തെ പിടിച്ചുലച്ച സോളാര്‍ കേസിന്റെ ആരംഭം പറയുകയായിരുന്നു പിസി ജോര്‍ജ്. കേരള രാഷ്ട്രീയത്തിലെ പല രഹസ്യങ്ങളും അദ്ദേഹം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. സോളാര്‍ കേസ്, ശെല്‍വരാജിനെ സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലെത്തിച്ചത്, ഗണേഷ് കുമാര്‍ വിവാദം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം നിര്‍ണായകമായ ചില കാര്യങ്ങള്‍ പറഞ്ഞു.

കേള്‍ക്കുന്നതില്‍ വാസ്തവമുണ്ട്

കേള്‍ക്കുന്നതില്‍ വാസ്തവമുണ്ട്

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന സംഭവങ്ങളില്‍ വാസ്തവമുണ്ട്. അതിന്റെ പിന്നിലെ അപകടം ഞാന്‍ ഉമ്മന്‍ചാണ്ടിയെ പല വട്ടം ഓര്‍മിപ്പിച്ചിരുന്നു. അദ്ദേഹം എന്നെ തെറ്റിദ്ധരിച്ചു.

ജോസ് കെ മാണിയെ പറ്റി

ജോസ് കെ മാണിയെ പറ്റി

കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണിക്ക് മകന്‍ എന്ത് കാണിച്ചാലും സന്തോഷമാണ്. ജോസ് കെ മാണിയില്‍ എനിക്ക് പ്രതീക്ഷയില്ല. അര്‍ഹതയില്ലാത്ത സ്ഥാനത്ത് എത്തിയ വ്യക്തിയാണ് ജോസ് കെ മാണി.

പിണറായിയെ കണ്ടു

പിണറായിയെ കണ്ടു

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കണ്ടിരുന്നു. അദ്ദേഹം കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. രണ്ട് ഐഎഎസുകാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭ ചര്‍ച്ച ചെയ്തു. ശരിവച്ചു. അത് പത്രക്കാരോട് പറഞ്ഞു. ഇനി പോലീസ് തീരുമാനിക്കട്ടെ- ഇതാണ് പിണറായി എന്നോട് പറഞ്ഞത്.

മാന്യയായ പെണ്‍കുട്ടി

മാന്യയായ പെണ്‍കുട്ടി

ആ പെണ്‍കുട്ടി ഒരു പ്രോസ്റ്റിറ്റൂട്ട് ആണോ? ആണെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷേ, അല്ല. ആ കുട്ടിയെ പെരുമ്പാവൂര്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത് ഞാനാണ്. അവര്‍ ചെയ്ത തെറ്റുകള്‍ എനിക്ക് ബോധ്യമായി. മാന്യയായ പെണ്‍കുട്ടി.

സ്വദേശം ചെങ്ങന്നൂരാണ്

സ്വദേശം ചെങ്ങന്നൂരാണ്

ആ പെണ്‍കുട്ടിയുടെ സ്വദേശം ചെങ്ങന്നൂരാണ്. ആദ്യം വിദേശത്ത് ജോലിയുള്ള ഒരാളെ വിവാഹം കഴിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വീണ്ടും പഠനം തുടര്‍ന്നു. അവിടെ വച്ച് ബിജു എന്നയാള്‍ സ്‌നേഹിച്ച് പിന്നാലെ കൂടി. പിന്നീട് ബിജുവിന്റെ ഭാര്യയായി. അതില്‍ നിന്ന് മോചനം നേടി.

എങ്ങനെ ബലാല്‍സംഗമാകും

എങ്ങനെ ബലാല്‍സംഗമാകും

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് തെളിഞ്ഞു. കാരണം അവള്‍ ഹൃദയം കൊണ്ട് സ്‌നേഹിച്ച ആളാണ് ഗണേഷ് കുമാര്‍. അവര്‍ പരസ്പ സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയെങ്കില്‍ എങ്ങനെ ബലാല്‍സംഗമാകും.

ഗണേഷ് ചെയ്തത്

ഗണേഷ് ചെയ്തത്

സഹായം മാത്രമേ ഗണേഷ് ചെയ്തിട്ടുള്ളൂവെന്ന് പെണ്‍കുട്ടി പറയുന്നത്. മറ്റുള്ളവര്‍ ബലാല്‍കാരമായി അവളുടെ ശരീരം പിടിച്ചുപറിക്കുകയായിരുന്നു. ഇതു രണ്ടു വ്യത്യസ്തമായ കാര്യങ്ങളാണ്.

നെയ്യാറ്റിന്‍കരയില്‍ ബ്രോക്കര്‍

നെയ്യാറ്റിന്‍കരയില്‍ ബ്രോക്കര്‍

നെയ്യാറ്റിന്‍ കരയിലെ ശെല്‍വരാജ് സിപിഎം വിട്ട് വലതുപാളയത്തില്‍ എത്തിയതില്‍ ബ്രോക്കറുടെ റോളായിരുന്നു എന്റേത്. അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സിപിഎം ചെയ്യുന്ന വഞ്ചനകളെ പറ്റിയാണ് ശെല്‍വരാജ് എന്നോട് പറഞ്ഞിരുന്നത്.

യുഡിഎഫ് നേതാക്കള്‍ ഇവര്‍

യുഡിഎഫ് നേതാക്കള്‍ ഇവര്‍

അങ്ങനെയിരിക്കെ കേരളത്തിലെ മൂന്ന് പ്രബലരായ യുഡിഎഫ് നേതാക്കള്‍ എന്നെ വിളിച്ചു. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് വിളിച്ചത്. പിസി തന്നെ അത് കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു.

വലിയ സങ്കടമുണ്ടാക്കിയ കാര്യം

വലിയ സങ്കടമുണ്ടാക്കിയ കാര്യം

ഒരു രൂപ പോലും കൊടുത്തിട്ടില്ല. അത് സിപിഎമ്മിന്റെ തോന്നലാണ്. ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ പത്ര സമ്മേളനം നടത്തുമ്പോഴാണ് സിപിഎം ഇക്കാര്യം അറിയുന്നത്. അവര്‍ക്ക് വലിയ സങ്കടമുണ്ടാക്കിയ കാര്യമായിരുന്നു അത്- പിസി ജോര്‍ജ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+