Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു'; സുരേഷ് ഗോപിയെക്കുറിച്ച് പിസി ജോർജ്

കോട്ടയം: സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ കുറിച്ചുളള പിസി ജോർജിന്റെ വാക്കുകൾ വൈറലാകുന്നു. യൂട്യൂബ് ചാനലായ ബിഹൈൻഡ് വുഡ്സിന് പിസി ജോർജ് നൽകിയ പഴയ അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സുരേഷ് ഗോപിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് പിസി ജോർജ് പറയുന്നു. മാത്രമല്ല സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകേണ്ടിയിരുന്നില്ലെന്നും പിസി ജോർജ് അഭിമുഖത്തിൽ പറയുന്നുണ്ട്.

സുരേഷ് ഗോപി- പിസി ജോർജ്

പിസി ജോര്‍ജിന്‌റെ വാക്കുകള്‍ ഇങ്ങനെ: '' സുരേഷ് ഗോപിയെ തനിക്ക് ഇഷ്ടമാണ്. നല്ല നടനാണ് അദ്ദേഹം. എംപി സ്ഥാനമൊന്നും സുരേഷ് ഗോപിക്ക് ആവശ്യമില്ലായിരുന്നു. അയാള്‍ രാഷ്ട്രീയക്കാരനൊന്നും ആകാതെ നല്ല നടനായിരുന്നാല്‍ മതിയായിരുന്നു. തനിക്ക് വ്യക്തിപരമായിട്ട് അടുപ്പമുളള വ്യക്തിയാണ് സുരേഷ് ഗോപി''.

സുരേഷ് ഗോപി- പിസി ജോർജ്

''സുരേഷ് ഗോപി ഒരു സിനിമയില്‍ മാത്രം അഭിനയിച്ച് നില്‍ക്കേ ഒരു മീറ്റിംഗിന് വന്നിരുന്നു. താനായിരുന്നു ആ പരിപാടിയുടെ ഉദ്ഘാടകന്‍. സിനിമാ നടന്‍ സുരേഷ് ഗോപി എന്നൊക്കെ പറഞ്ഞ് വലിയ ബഹളമൊക്കെ ആയിരുന്നു. പഴയ ബേബി തിയറ്ററില്‍ വെച്ചായിരുന്നു പരിപാടി. ഈ ചെറുക്കന്റെ ഇരിപ്പൊക്കെ കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു''.

സുരേഷ് ഗോപി- പിസി ജോർജ്

''അഞ്ച് കൊല്ലത്തിനകം കേരളത്തിലെ ഏറ്റവും വലിയ സിനിമാ നടനാകും, ധൈര്യമായിട്ട് ഇരുന്നോളൂ എന്ന് താന്‍ പറഞ്ഞു. സുരേഷ് ഗോപി ഇപ്പോഴും പറയും തന്റെ അന്നത്തെ നാക്ക് ഫലിച്ചെന്ന്. അത്രയും ബന്ധം തനിക്ക് സുരേഷ് ഗോപിയുമായിട്ടുണ്ട്. നല്ല ചെറുപ്പക്കാരനാണ്. പുള്ളി രാഷ്ട്രീയത്തിലൊന്നും വേണ്ടിയിരുന്നില്ല. നല്ലൊരു നടനും കലാകാരനുമാണ്. തനിക്ക് അതാണ് ഇഷ്ടം''.

സുരേഷ് ഗോപി- പിസി ജോർജ്

''താന്‍ പത്ത് പതിനഞ്ച് സിനിമകളില്‍ തല കാണിച്ചിട്ടുളളതാണ്. വാഗമണ്ണും പീരുമേടുമൊക്കെ സിനിമാക്കാരുടെ ബഹളമാണ്. ഹിന്ദിയും തമിഴും തെലുങ്കും മലയാളവും എല്ലാം ഇവിടെയാണ്. താന്‍ അത് വഴി ഓരോ പരിപാടിക്ക് പോകുമ്പോള്‍ സിനിമാക്കാര് വിളിക്കും ഒരു മിനുറ്റ് എന്ന്. അങ്ങനെയാണ് സിനിമകളില്‍ തല കാണിക്കുന്നത്. ഇപ്പോള്‍ അഭിനയിച്ച സിനിമയുടെ പേര് അറിയില്ല'', പിസി ജോർജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+