Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഉത്തമ കമ്മ്യൂണിസ്റ്റുകാരനെന്ന് പിസി ജോര്‍ജ്

PC George
കണ്ണൂര്‍: സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരായി പ്രസ്താവന നടത്തുന്ന ചീഫ് വിപ്പ് പിസി ജോര്‍ജിന് ചായ്‌വ് ഇടതുപക്ഷത്തോടാണെന്ന് കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചത്. പിണറായിയുമായി അടുക്കാന്‍ ഒരു സിപിഎം ജില്ലാ സെക്രട്ടറിയെ ജോര്‍ജ് രഹസ്യമായി സന്ദര്‍ശിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?

ഇല്ലെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. കണ്ണൂര്‍ മയ്യില്‍ നടന്ന സിപിഎം അനുകൂല സാംസ്‌കാരിക സംഘടനയുടെ യോഗത്തില്‍ പിണറായി വിജയനെയും വിഎസ് അച്ചുതാനന്ദനെയും ജോര്‍ജ് പ്രശംസകള്‍ കൊണ്ട് മൂടി. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഉത്തമനായ കമ്മൂണിസ്റ്റുകാരന്‍ വിഎസാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. പിണറായിയും ഒട്ടും മോശമല്ല. പിണറായി മികച്ച വൈദ്യുത മന്ത്രിയുമായിരുന്നു.

വിഎസ് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് പാര്‍ട്ടിയിലേക്ക് വന്നത്. ഇന്ന് വയസ്സ് തൊണ്ണൂറ്. ഇപ്പോഴും പന്ത്രണ്ടിന്റെ പോരാട്ടവീര്യം ഒട്ടും ചോരാതെ അദ്ദേഹം പാര്‍ട്ടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. സഖാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ നേതാവാണ്. സഖാവ് പിണറായി വിജയനും വൈദ്യുതി മന്ത്രി എന്ന നിലയില്‍ മികച്ച ഭരണം തന്നെ നടത്തി. ജോര്‍ജ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+