• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കരുത്, എൽഡിഎഫിലേക്ക് പട്ടിപോകും, നോട്ടെണ്ണൽ യന്ത്രമുണ്ട്'- ജോർജ്ജ്

കോട്ടയം: ബാര്‍ കോഴ വിവാദകാലത്ത് ഏറ്റവും വലിയ പ്രചാരണം ആയിരുന്നു കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ട് എന്നത്. ഇടതുപക്ഷം ഇത് വലിയതോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഞെട്ടൽ മാറാതെ പിസി ജോർജ്ജ്; മുപ്പതാണ്ട് കൂടെ നിന്നയാൾ കൈവിട്ടു... അതും തന്നെ വേണ്ടാത്ത കോണ്‍ഗ്രസിൽ

എന്നാല്‍ അങ്ങനെയൊരു യന്ത്രം മാണിയുടെ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. ആ യന്ത്രം താന്‍ കണ്ടിട്ടുണ്ടെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റില്‍ ആയിരുന്നു പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലുകള്‍. ഇത് സംബന്ധിച്ച് ഒരു കഥയും പറയുന്നുണ്ട് പിസി ജോര്‍ജ്ജ്...

എല്‍ഡിഎഫും യുഡിഎഫും നന്നാവണം

എല്‍ഡിഎഫും യുഡിഎഫും നന്നാവണം

മുമ്പ് മാണിയേയും ജോസിനേയും കടന്നാക്രമിച്ച പിണറായി വിജയന് ഇപ്പോള്‍ രണ്ട് പേരും വിശുദ്ധരാണ്. പണ്ട് ജോസ് കെ മാണി പരിശുദ്ധനാണെന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസും യുഡിഎഫും ഇപ്പോള്‍ പറയുന്നു ഇവനെ പോലെ വൃത്തികെട്ടവനില്ലെന്ന്. രണ്ട് മുന്നണികളും ഈ പരിപാടി അവസാനിപ്പിക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

കുറ്റപ്പെടുത്താനില്ല

കുറ്റപ്പെടുത്താനില്ല

ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതില്‍ പിസി ജോര്‍ജ്ജിന് അത്ര താത്പര്യമൊന്നുമില്ല. എന്നാല്‍ ജോസിന്റെ തീരുമാനത്തെ കുറ്റപ്പെടുത്താനും ജോര്‍ജ്ജില്ല. ജോസഫിന്റെ കൂടെ കൂടി കോണ്‍ഗ്രസ്സാണ് അതിന് വഴിവച്ചത് എന്നാണ് പിസി ജോര്‍ജ്ജിന്റെ കാഴ്ചപ്പാട്.

എന്റെ പട്ടിപോകും....

എന്റെ പട്ടിപോകും....

ജോസ് കെ മാണി വിളിച്ചാല്‍ എല്‍ഡിഎഫിലേക്ക് പോകുമോ എന്നായി അവതാരക നിഷ പുരുഷോത്തമന്റെ ചോദ്യം. 'എന്റെ പട്ടി പോകും' എന്നായിരുന്നു ജോര്‍ജ്ജിന്റെ സ്വതസിദ്ധമായ മറുപടി. 'നിഷയെ പോലൊരു കൊച്ച് അങ്ങനെ ചോദിക്കാന്‍ പാടുണ്ടോ' എന്ന് വരെ ജോര്‍ജ്ജ് ചോദിച്ചു.

ജോസിന് അഭിനന്ദനം

ജോസിന് അഭിനന്ദനം

കെഎം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച് നശിപ്പിച്ച പിണറായി വിജയനെ കൊണ്ട് മാറ്റിപ്പറയിപ്പിക്കാന്‍ പറ്റിയതിലാണ് ജോസ് കെ മാണിയെ പിസി ജോര്‍ജ്ജ് അഭിനന്ദിക്കുന്നത്. എന്നാലും അവര്‍ എല്‍ഡിഎഫില്‍ പോയത് ശരിയാണെന്ന് അഭിപ്രായം തനിക്കില്ലെന്നും ആവര്‍ത്തിച്ചു.

മാണിയാണോ മകനാണോ കൈക്കൂലിക്കാരന്‍

മാണിയാണോ മകനാണോ കൈക്കൂലിക്കാരന്‍

മാണിസാറിന് എന്ത് പറഞ്ഞാലും ഒരു സത്യമുണ്ടായിരുന്നു. കഷ്ടപ്പാട് പറഞ്ഞാല്‍ ചെറിയ പൈസയ്ക്ക് പോലും ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഫയല്‍ നീക്കുമായിരുന്നു കെഎം മാണി എന്ന ഗുരുതര ആരോപണമാണ് ജോര്‍ജ്ജ് ഉന്നയിച്ചത്. എന്നാല്‍ മകന്‍ ഭരണം തുടങ്ങിയതോടെ പതിനഞ്ചോ, ഇരുപതോ ശതമാനം കൈക്കൂലി കിട്ടാതെ ഒരു ഫലയും നീങ്ങിയിട്ടില്ലെന്നും ജോര്‍ജ്ജ് ആരോപിക്കുന്നുണ്ട്.

ആ പതിനായിരം പോയ കഥ

ആ പതിനായിരം പോയ കഥ

ബാര്‍ കോഴ സംഭവത്തില്‍ ചില മുതലാളിമാര്‍ കെഎം മാണിക്ക് പണം കൊടുക്കാന്‍ ഇറങ്ങി. വരുന്ന വഴിയ്ക്ക് ബാറില്‍ കയറി ഒന്ന് മിനുങ്ങി. മാണിയ്ക്ക് കൊടുക്കാനുള്ള പണത്തില്‍ നിന്ന് എടുത്ത് പതിനായിരം രൂപ എടുത്ത് ബില്ലും കൊടുത്തു. പതിനായിരം കുറഞ്ഞാല്‍ മാണിസാര്‍ എങ്ങനെ അറിയാനാണെന്ന് വിചാരിച്ചായിരുന്നു ഇത്.

എന്നാല്‍ കെഎം മാണിയ്ക്ക് പണം കൊടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങി 50 മീറ്റര്‍ എത്തിയപ്പോഴേക്കും പതിനായിരം രൂപ കുറവുള്ള കാര്യം പറഞ്ഞ് വിളി വന്നു. നോട്ടെണ്ണുന്ന യന്ത്രമില്ലാതെ എങ്ങനെയാണ് ഇത്രപെട്ടെന്ന് പണം എണ്ണിത്തീര്‍ന്നത് എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം.

ജോര്‍ജ്ജിന് ഉറപ്പുണ്ട്

ജോര്‍ജ്ജിന് ഉറപ്പുണ്ട്

നോട്ടെണ്ണല്‍ യന്ത്രമൊന്നും ഇല്ലെന്ന് പണ്ടേ യുഡിഎഫും ഇപ്പോള്‍ എല്‍ഡിഎഫും പറയുന്നുണ്ടല്ലോ എന്നായി അവതാരകയായ നിഷ പുരുഷോത്തമന്‍. എന്നാല്‍ അതിലും ജോര്‍ജ്ജിന് എതിരഭിപ്രായമുണ്ട്. പിണറായി വിജയന്‍ പറഞ്ഞാല്‍ അതില്ലാതാകില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. താന്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്നും ചര്‍ച്ചയില്‍ ഒരു ഘട്ടത്തില്‍ ജോര്‍ജ്ജ് പറയുന്നുണ്ട്.

പിസി ജോര്‍ജ് യുഡിഎഫിലേക്ക്; പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം, 'ജോസ് കെ മാണി വൈകാതെ തിരിച്ചെത്തും'

cmsvideo
  Veena George MLA slams opposition party | Oneindia Malayalam

  English summary
  PC George raises serious allegations against KM Mani and Jose K Mani, clarifies stand on LDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X