സിപിഎം മാണിയോട് കോഴ വാങ്ങി..!! മാണിയും മകനും ഒളിവില്‍..!! കേരള കോണ്‍ഗ്രസ്സ്(എം) പിളര്‍പ്പിലേക്ക് !

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം പിന്തുണയോടെ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാര്‍ട്ടി നേതാവ് കൂടിയായ പിസി ജോര്‍ജ് എംഎല്‍എ. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കും മകന്‍ ജോസ് കെ മാണിക്കും നേര്‍ക്ക് വിമര്‍ശനത്തിന്റെ രൂക്ഷശരങ്ങളാണ് പിസി ജോര്‍ജ് തൊടുത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടിക്കകത്ത് തന്നെ കലാപത്തിന് വഴി വെയ്ക്കുന്നതാണ് ഈ അവിശുദ്ധ കൂട്ടുകെട്ടെന്നാണ് പിസി വിലയിരുത്തുന്നത്.

Read Also: സുനാമി ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ വരൂല..!! ചന്ദനമഴ അമൃതയുടെ ബ്രഹ്മാണ്ഡ ദുരന്ത വിവാഹ വീഡിയോ വൈറല്‍..!!

Read Also: ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം: രഹസ്യങ്ങൾ ചുരുളഴിയുന്നു..! പിന്നില്‍ മോദി കളിച്ച നാടകം..!!

Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

സിപിഎം പണം വാങ്ങി

കെഎം മാണിയുടെ വീട്ടിലെ നോട്ട് എണ്ണുന്ന യന്ത്രത്തില്‍ നിന്നും എത്ര രൂപ സിപിഎം വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകനു വേണ്ടി പാര്‍ട്ടിയെ പിളര്‍ത്താനുള്ള മാണിയുടെ നീക്കത്തിനുള്ള വഴിമരുന്നിടലാണ് ഇതെന്നും പിസി ആരോപിച്ചു.

മാണിയും മകനും ഒളിവിൽ

സിപിഎമ്മിനോട് കൂട്ടുചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണി ചെയ്തത് നാണം കെട്ട പണിയാണെന്ന് പിസി ജോര്‍ജ് എംഎംഎ ആരോപിക്കുന്നു. മാണിയും മകനും ഇപ്പോള്‍ ഒളിവിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇത് കുതികാൽവെട്ട്

പാര്‍ട്ടിയോട് മാണിയും മകനും ചെയ്തത് കുതികാല്‍ വെട്ടാണെന്നും പിസി ആരോപിച്ചു. മാണി ചെയ്തതിനുള്ള പേര് വഞ്ചനയെന്നാണ്. കേരള കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ഇതിനെതിരാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അടുത്ത പിളർപ്പിലേക്ക്

സിപിഎമ്മുമായി കൂട്ടുകൂടിയതോടെ കേരള കോണ്‍ഗ്രസ്സ് എം പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്നും പിസി ജോര്‍ജ് പറയുന്നു. പിളരാന്‍ മാത്രം വലിയ പാര്‍ട്ടിയല്ല മാണിയുടേതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ജോസഫിന്റെ നിലപാട്

കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ മാണി കഴിഞ്ഞാലുള്ള രണ്ടാമത്തെ പ്രമുഖ നേതാവായ പിജെ ജോസഫ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്സിനകത്ത് തന്നെ വന്‍ എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പിസിയുടെ വിമര്‍ശനം.

സിപിഎം നിലപാട് വ്യക്തമാക്കണം

ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന നേതാക്കളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അവരുടെ 6 അംഗങ്ങള്‍ കേരള കോണ്‍ഗ്രസ്സ് എമ്മിന് വോട്ട് ചെയ്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും പിസി ആവശ്യപ്പെട്ടു.

ജനപക്ഷം വിട്ടുനിന്നു

എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്ന പിസിയുടെ ജനപക്ഷം പാര്‍ട്ടി അംഗം വോട്ട് അസാധുവാക്കിയിരുന്നു. ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന നിര്‍ദേശത്തെതുടര്‍ന്നായിരുന്നു ഇത്.

English summary
PC Georg's reaction against CPM support to Kerala Congress (M)
Please Wait while comments are loading...