കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് ഇടതുപക്ഷത്തേക്ക്; കാബിനറ്റ് പദവി വാഗ്ദാനം... വാര്‍ത്തയോടുള്ള ജോര്‍ജിന്റെ പ്രതികരണം

  • By Ashif
Google Oneindia Malayalam News

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി. കേരള ജനപക്ഷം നേതാവായ പിസി ജോര്‍ജ് എല്‍ഡിഎഫില്‍ ചേരുമെന്നും കാബിനറ്റ് പദവി നല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ള മുന്‍കൈയ്യെടുത്താണ് പിസി ജോര്‍ജിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

pcgeorge

എന്നാല്‍ അത്തരമൊരു ചര്‍ച്ചയെ കുറിച്ച് തനിക്കറിയില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. അറിയാത്ത കാര്യത്തില്‍ എന്ത് പ്രതികരക്കാനാണ്. ആരാണ് ചര്‍ച്ച നടത്തിയത് എന്നറിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

നിലവില്‍ പിസി ജോര്‍ജ് ഒരു മുന്നണിയിലുമില്ല. ഇങ്ങനെ ഏറെകാലം നില്‍ക്കാന്‍ പറ്റില്ലെന്ന തോന്നലാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ നയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. സിപിഎമ്മിനാണെങ്കില്‍ ഭിന്നിച്ചുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ഒന്നായി വന്നാല്‍ മുന്നണി പ്രവേശനം നല്‍കാമെന്ന ആലോചനയുമുണ്ടത്രെ.

കെഎം മാണി ഇടതുപക്ഷത്ത് എത്തുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ അദ്ദേഹം യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പായതോടെയാണ് സിപിഎം മറ്റു കേരളാ കോണ്‍ഗ്രസുകാരെ മുന്നണിയിലെടുക്കാന്‍ ശ്രമിക്കുന്നതത്രെ.

എല്‍ഡിഎഫിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് ബി. ഇവരുമായി ചേര്‍ന്ന് പിസി ജോര്‍ജ് കൂടി വന്നാല്‍ രണ്ട് എംഎല്‍എമാരുള്ള കക്ഷിയായി മുന്നണിയില്‍ കയറാം. ബാലകൃഷ്ണ പിള്ളയ്ക്കും ഇതിനോട് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ വിവരങ്ങളും തള്ളുകയാണ് പിസി ജോര്‍ജ്. നടന്നുവെന്ന് പറയുന്ന ചര്‍ച്ചകളിലൊന്നും തനിക്ക് പങ്കില്ലെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.

English summary
PC George rejected LDF entry Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X