കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ പറഞ്ഞാലും തിരിച്ചൊന്നും പറയില്ല, ആ വേദന മനസ്സിൽ നിന്ന് മായില്ലെന്ന് പിസി ജോർജ്

Google Oneindia Malayalam News

Recommended Video

cmsvideo
വേദനയോടെ പിസി ജോര്‍ജ് മാണിയെ ഓർക്കുന്നു

തിരുവനന്തപുരം: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന് കേരള കോണ്‍ഗ്രസിനെ കുറിച്ച് പറയാറുണ്ട്. ആ വളര്‍ച്ചയില്‍ ഇതുവരെ കെഎം മാണിക്കൊപ്പം അടിയുറച്ച് നിന്നവരുണ്ട്. മാണിയോട് ഉടക്കി പാര്‍ട്ടി വിട്ടവരുണ്ട്.. പിന്നീട് തിരിച്ച് വന്നവരുണ്ട്.

കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!

ഒരുകാലത്ത് കേരള കോണ്‍ഗ്രസില്‍ മാണിക്കൊപ്പമുണ്ടായിരുന്ന പിസി ജോര്‍ജ് പിന്നീട് മാണിയുടെ കടുത്ത ശത്രുവായി. പലപ്പോഴും പിസി ജോര്‍ജ് മാണിയെ കടന്നാക്രമിച്ചുവെങ്കിലും പിസിയെ മാണി ഒരിക്കലും തിരിച്ച് ആക്രമിച്ചതായി കണ്ടിട്ടില്ല. പിസി ജോര്‍ജ് ആ മാണിയെ ഓര്‍ത്തെടുക്കുന്നത് വേദനയോടെയാണ്.

mani

താന്‍ എന്തൊക്കെ പറഞ്ഞാലും തിരിച്ചൊന്നും മാണിസാര്‍ പറയാത്തത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. എത്ര ചീത്ത വിളിച്ചാലും ചിരിച്ച് കൊണ്ട് തന്നെ ജോര്‍ജേ എന്ന് വിളിക്കും. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തനിക്ക് മാണി സാറിനെ അറിയാം. അദ്ദേഹത്തിന് പകരക്കാരന്‍ ആരുമില്ല. രോഗിയായ ശേഷം കാണാന്‍ സാധിച്ചില്ല എന്ന ദുഖവും പിസി ജോര്‍ജ് പങ്കുവെച്ചു.

രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍!രാഹുൽ മാജിക് ഫലിക്കില്ല! എൻഡിഎ കഷ്ടിച്ച് മാന്ത്രിക സംഖ്യ കടക്കും, പോള്‍ ഓഫ് ഒപ്പീനിയന്‍ പോള്‍!

താന്‍ എത്ര വഴക്കുണ്ടാക്കിയാലും അവനെന്നെ വിട്ടേച്ച് പോകില്ലെന്ന് അദ്ദേഹം പറയുമായിരുന്നു എന്ന് പിസി ജോര്‍ജ് ഓര്‍ത്തെടുത്തു. ഇതുവരെ മുഖം ചുളിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ആ വേദന തന്റെ മനസ്സില്‍ നിന്ന് മായില്ല. മകനോടെന്ന പോലുളള വാത്സല്യമായിരുന്നു തന്നോട്. 1967ല്‍ പാര്‍ട്ടി പിളര്‍ന്നു. അന്ന് താന്‍ പിജെ ജോസഫിനൊപ്പം നിന്നു. അതോടെയാണ് മാണിയുടെ ശത്രുവായി അറിയപ്പെടാന്‍ ആരംഭിച്ചതെനന്നും പിസി ജോര്‍ജ് ഓര്‍ത്തടുത്തു.

English summary
PC George MLA remembers KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X