സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണി ഗൂഢാലോചന നടത്തി..!!! മാണിയെ മുഖ്യമന്ത്രിയാക്കും...!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എം നേതാവ് കെ എം മാണിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്. യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ തന്നെ  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി ഗൂഢാലോചന നടത്തിയെന്നാണ് പിസി വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിലെ ഉന്നത നേതാവിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താനാണ് മധ്യസ്ഥത വഹിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

Read More: ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

Read More: സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!!

മാണിയുടെ സിപിഎം ബന്ധം

യുഡിഎഫ് ഘടകകക്ഷിയായിരുന്ന സമയത്ത് തന്നെ കെഎം മാണി എല്‍ഡിഎഫിലേക്ക് പോയേക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. മാണി മുന്നണി വിടുന്നത് തടയാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചതാണ് ബാര്‍കോഴക്കേസെന്നും ആരോപണം ഉയര്‍ന്നു. മുന്നണി വിട്ട ശേഷവും മാണിയുടെ സിപിഎം ബന്ധം വിവാദ ചര്‍ച്ചയായി തുടരുകയാണ്.

സർക്കാരിനെ തകർക്കാൻ

സിപിഎമ്മിലെ ഉന്നതനുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിടാന്‍ കെഎം മാണി ചര്‍ച്ച നടത്തിയെന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. മാണിയെ യുഡിഎഫ് മുഖ്യമന്ത്രിയാക്കാമെന്നും ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നും രാഹുല്‍ ഗാന്ധി ഇടപെട്ട് വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണേ്രത മാണി നീക്കത്തില്‍ നിന്നും പിന്നോക്കം പോയത്

മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന്

മാണിയുടെ നിര്‍ബന്ധം മൂലം താന്‍ നേരിട്ടാണ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിരുന്നതെന്നും പിസി ജോര്‍ജ് മാതൃഭൂമിയോട് പറഞ്ഞു. സിപിഎമ്മിലെ സമുന്നതനായ നേതാവിനോട് ചര്‍ച്ച നടത്തി മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പിച്ചതാണ്. ഒരു പാതിരാത്രിയിലാണ് മാണിയുടെ വീട്ടില്‍ ചര്‍ച്ച നടത്തിയത്.

മധ്യസ്ഥൻ പിസി

സിപിഎമ്മിലെ പ്രമുഖ നേതാക്കളും താനും മാണിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും പിസി ജോര്‍ജ് അവകാശപ്പെടുന്നു. അവസാനഘട്ട ചര്‍ച്ചയ്ക്ക് വേണ്ടി തൊട്ടടുത്ത ദിവസം സിപിഎമ്മിലെ ഉന്നതനായ നേതാവിനെ കാണാനും അന്ന് തീരുമാനിച്ചിരുന്നുവത്രേ. കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലം പോലും അന്ന് നിശ്ചയിക്കുകയും ചെയ്തു.

ഇടപെട്ടത് ജോസ് കെ മാണി

എന്നാല്‍ പിറ്റേദിവസം കാര്യങ്ങളെല്ലാം തിരിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ അല്‍പം കൂടി ആലോചിക്കാനുണ്ടെന്ന് മാണി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ എംഎല്‍എമാരെ വരുത്തി അവിശ്വാസം ഒപ്പിടണമെന്നും, ഇത് യുദ്ധക്കളിയാണെന്നും താന്‍ പ്രതികരിച്ചു. നേരിട്ട് ചെന്നപ്പോള്‍ വീട്ടില്‍ മാണിയും ജോസ് കെ മാണിയും തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നവെന്നറിഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഉറപ്പ്

മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് കൊടുത്തുവെന്നാണ് ജോസ് കെ മാണി അദ്ദേഹത്തെ ധരിപ്പിച്ചത്. അടുത്ത തിരഞ്ഞെടുപ്പിന് ശേഷം തന്നെ കേന്ദ്ര സഹമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും ജോസ് കെ മാണി പറഞ്ഞു. ആറുമാസത്തേക്ക് മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫിനൊപ്പം പോകണ്ട എന്നങ്ങനെ തീരുമാനിക്കപ്പെട്ടുവെന്നും പിസി വെളിപ്പെടുത്തുന്നു.

പിണറായി മാണിയെ രക്ഷിക്കുന്നു

അന്ന് മാണിയും സിപിഎമ്മും ഉണ്ടാക്കിയ ബന്ധം ഇന്നും തുടരുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. മാണിയെ രക്ഷിക്കാമെന്ന് അന്ന് പിണരായി വാക്ക്ു കൊടുത്തിരുന്നു. അത് പ്രകാരം ഓരോ അഴിമതിക്കേസില്‍ നിന്നും മാണിയെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും എല്‍ഡിഎഫിനൊപ്പം കൂടാനുള്ള ശ്രമത്തിലാണ് മാണി.

രഹസ്യചർച്ച കണ്ടു

അന്ന് ഇരുപക്ഷവും നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കിലും ഇന്നും അത് തുടരുന്നതില്‍ ഒരു മര്യാദയും ഇല്ലെന്ന് പിസി പറയുന്നു. ഇപി ജയരാജനും മാണി ഗ്രൂപ്പിലെ ഒരു എംഎല്‍എയും നിയമസഭാ ലൈബ്രറിയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നത് താന്‍ കണ്ടുവെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ പിസി കൂടി വരുന്നോ എന്നാണ് ജയരാജന്‍ പ്രതികരിച്ചത്.

രണ്ടും തകർന്നാൽ സന്തോഷം

സിപിഎമ്മും മാണിയുടെ പാര്‍ട്ടിയും തകര്‍ന്നുകിട്ടുമെന്നതിനാല്‍ അവര്‍ ഒരുമിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ്. പക്ഷേ മാണി ബജറ്റ് വിറ്റ് കാശാക്കിയവനാണ് എന്ന് പറഞ്ഞവര്‍ക്ക് മാണി പരിശുദ്ധനാണെന്ന് പറയാന്‍ നാണമുണ്ടോയെന്ന് പിസി ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ ഒരു വോട്ടുപോലും ഇനി മാണിക്ക് കിട്ടില്ല.

English summary
PC George's revealation on attempt to sobotage UDF government by KM Mani
Please Wait while comments are loading...