തെറ്റയിലിന് ലൈംഗികശേഷിയില്ല!! അന്ന് നടന്നത്...യുവതിക്കു പിന്നില്‍ അവര്‍!! വെളിപ്പെടുത്തല്‍...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍ ലൈംഗികാരോപണ കേസില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ് എംഎല്‍എ. മകനു വേണ്ടി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ ജോസ് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ യുവതി പുറത്തുവിടുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഗുരുതര ആരോപണവുമായി ജോര്‍ജ് രംഗത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ ഒരു ചര്‍ച്ചയിലാണ് അദ്ദേഹം പലതും തുറന്നടിച്ചത്.

യുവതിക്ക് 31 ലക്ഷം നല്‍കി

യുവതിക്ക് 31 ലക്ഷം നല്‍കി

അന്ന് ജോസ് തെറ്റയലിനെതിരേ ആരോപണം ഉന്നയിച്ച യുവതിക്ക് പ്രതിഫലമായി 31 ലക്ഷം രൂപ നല്‍കിയതായി ജോര്‍ജ് വെളിപ്പെടുത്തി. ഈ യുവതിയുടെ അച്ഛനാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

രണ്ടു കോണ്‍ഗ്രസ് നേതാക്കളാണ് അന്ന് ജോസ് തെറ്റയലിനെ കുടുക്കിയതെന്ന് ജോര്‍ജ് പറഞ്ഞു. അവരുടെ പക്കല്‍ നിന്നു താനാണ് പണം വാങ്ങി യുവതിയുടെ അച്ചന് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു ഗഡുക്കള്‍

നാലു ഗഡുക്കള്‍

നാലു ഗഡുക്കളായാണ് യുവതിക്കു താന്‍ 31 ലക്ഷം രൂപ എത്തിച്ചു നല്‍കിയത്. 2011ല്‍ രണ്ടാമത് നിയമസഭാ കാലഘട്ടത്തിലായിരുന്നു പണം വാങ്ങിക്കൊടുത്തതെന്നും ജോര്‍ജ് പറഞ്ഞു.

പേര് പറയില്ല

പേര് പറയില്ല

അന്ന് യുവതിക്കു പണം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും തന്റെ ആത്മകഥയില്‍ ഇതേക്കുറിച്ച് വിശദമാക്കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

 തെറ്റയലിന് ലൈംഗികശേഷിയില്ല

തെറ്റയലിന് ലൈംഗികശേഷിയില്ല

തെറ്റയില്‍ ലൈംഗിക ശേഷിയില്ലാത്ത ആളാണെന്ന് തനിക്കറിയാം. അതുകൊണ്ടു തന്നെ അന്നത്തെ സംഭവത്തില്‍ നിരപരാധിയാണെന്ന് അറിയാം. ഒരവസരം കിട്ടിയാല്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നതായും ജോര്‍ജ് വെളിപ്പെടുത്തി.

യുവതി മാറ്റിപ്പറഞ്ഞു

യുവതി മാറ്റിപ്പറഞ്ഞു

മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി ആദ്യം പറഞ്ഞത്. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെക്കൊണ്ട് ഇതു ചെയ്യിക്കുകയാണെന്ന് മാറ്റിപ്പറയുകയായിരുന്നു.

ജോര്‍ജിന്റെ മൊഴിയെടുക്കും

ജോര്‍ജിന്റെ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ദിലീപിനെതിരേ ഗൂഡാലോചന നടന്നുവെന്ന് ജോര്‍ജ് ആരോപണമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് തന്നെ ആരും വിരട്ടേണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

English summary
PC George says Jose thettayil is trapped by 2 congress mla's. They give 31 lakhs to that woman.
Please Wait while comments are loading...