ശ്രീലക്ഷ്മി ജഗതിയുടെ മകള്‍ തന്നെയാണ്.. വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്
Recommended Video

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ല. എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നും പ്രേക്ഷകരെ പഴയ പോലെ ചിരിപ്പിക്കുമെന്നുമൊക്കെയാണ് എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്.
അങ്ങനെ ചിന്തിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് പിസി ജോര്‍ജ്ജ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതെന്ന് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജഗതിയുടെ മകള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവായ ഷോണ്‍ പിസിയുടെ മകനാണ്. ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ

തളര്‍ന്ന് കിടപ്പാണ്
അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്.. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല.

വിഷമമുണ്ട്
ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്നത് തനിക്ക് അറിയില്ല. പക്ഷേ ആ കുട്ടിയുടെ അവസ്ഥയോര്‍ത്ത് തനിക്ക് വിഷമമുണ്ട്. തആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്കി.

വിഡ്രോ ചെയ്തു
എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിഡ്രോ ചെയ്ത് പോയി.

ചടങ്ങില്‍ വെച്ച്
ഒരിക്കല്‍ എന്റെ മണ്ഡലത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിച്ചവര്‍ക്ക് വേമ്ടി ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ജഗതിയായിരുന്നു മുഖ്യ അതിഥി. അന്ന് അദ്ദേഹം വേദിയിലിരിക്കുമ്പോള്‍ ആ പെണ് കൊച്ച് ഓടി വന്ന് വേദിയില്‍ കയറി. ആദ്യം തനിക്ക് ഒന്നും മനസിലായില്ല.

കരയാന്‍ തുടങ്ങി
എന്നാല്‍ പിന്നീട് ജഗതിയെ കെട്ടിപിടിച്ച് കരയാന്‍ തുടങ്ങി. നല്ല അഭിയനമായിരുന്നു. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് തന്നെയാണെന്നാണ് ഞാന്‍ ഉറപ്പിക്കുന്നത്. പെട്ടെ്ന്ന് കുട്ടി ജഗതിയെ കെട്ടിപിടിച്ചു. ഉടന്‍ ജഗതി താഴെ വീണു.

അച്ഛനെ കാണാന്‍
എന്താണ് കുട്ടി കാണിക്കു്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ആ കുട്ടിയോട് കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഓഡിയന്‍സ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്. അതുകൊണ്ട് തന്നെ അവിടെ കൂടിയവരോട് ജഗതിയുടെ മകളാണെന്നാണ് കുട്ടി പറയുന്നത്. ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പറഞ്ഞു.

ഇറങ്ങി ഓടി
വേദിയില്‍ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിച്ച് കൊണ്ടിരിക്കേ ഇരുവശവും നോക്കി ശ്രീലക്ഷ്മി ഇറങ്ങിയോടി. ഉടനെ തന്നെ ഞാന്‍ കൂടെയുള്ള സ്റ്റാഫിനോട് കുട്ടിയെ നോക്കാന്‍ പറഞ്ഞു. അവര്‍ നോക്കിയപ്പോള്‍ ശ്രീ ലക്ഷ്മി ഒരു കാറിനുള്ളിലേക്ക് കയറി പോയി.

ഇരിക്കുന്നു
ശ്രീലക്ഷ്മിക്ക് ഇരുവശത്തും കാറിനുള്ളില്‍ രണ്ട് ആണുങ്ങള് ഇരിപ്പുണ്ടായിരുന്നു. പിന്നെ കാര്‍ നീങ്ങി . അതിന് ശേഷം ശ്രീലക്ഷ്മിയെ കണ്ടിട്ടില്ല.പിസി ജോര്‍ജ്ജ് പറഞ്ഞതായി മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.

മകള്‍ തന്നെ
ജഗതിയുടെ മകള്‍ തന്നെയാണ് ശ്രീലക്ഷ്മിയെന്ന് വിശ്വസിക്കാന്‍ ചില കാരണമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്റെ ഭാഗം നല്‍കിയിട്ടുണ്ട്.

കണക്കുണ്ട്
അതിന്റെ കണക്കുകള്‍ ജഗതിയുടെ ഭാര്യയുടെ കൈയ്യില്‍ ഉണ്ട്. പിന്നെ സിനിമാ നടന്മാര് ലോല ഹൃദയന്മാരാണല്ലോ, അവര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം. എന്ന് അഭിമുഖത്തില്‍ പിസി പറഞ്ഞതായും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications