കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന് പതിനൊന്നര കോടി കടമെന്ന് പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍; അയാളെ വെറുതെ വിടണം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎ​ഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്‍റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്‍സിപിയിലെ കാപ്പന്‍ വിഭാഗവും യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിജെ ജോസഫിന്‍റെ പ്രഖ്യാപനവും ഉണ്ടാവുന്നത്. ജോസ് കെ മാണി മുന്നണി വിട്ടതിന് പകരമായി എല്‍ഡിഎഫില്‍ നിന്നും ഒരു ഘടകക്ഷിയെ അടര്‍ത്തിയെടുക്കണമെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വവും. എന്നാല്‍ കാപ്പനെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് വെക്കണമെന്നാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നത്. അതിന് തന്‍റേതായ കാരണങ്ങളും അദ്ദേഹം നിരത്തുന്നു.

മാണി സി കാപ്പന്

മാണി സി കാപ്പന്

പാലാ എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന് പതിനൊന്ന കോടിയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ടി ടിവിയില്‍ നടന്ന ചര്‍ച്ചക്കിടയില്‍ പിസി ജോര്‍ജ് വെളിപ്പെടുത്തിയത്. 'മാണി സി കാപ്പന് പതിനൊന്നര കോടി രൂപ കടമുണ്ടെന്നും ചര്‍ച്ച നടത്തി ആ പാവത്തെ കൊല്ലരുത്'-ചര്‍ച്ചയില്‍ പിസി ജോര്‍ജ് പറഞ്ഞു. മാണി സി കാപ്പന്‍ ഒരു പാവം മനുഷ്യനാണെന്ന് തനിക്ക് അറിയാമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെടുന്നു.

പിസി ജോര്‍ജ്

പിസി ജോര്‍ജ്

കടം കയറി മുടിഞ്ഞിരിക്കുന്ന വ്യക്തിയാണ് മാണി സി കാപ്പന്‍. എപ്പോഴും ആരെങ്കിലും ചോദിച്ചാല്‍ പണം കടം കൊടുക്കും. അത്രയ്ക്ക് ശുദ്ധനായ വ്യക്തിയാണ് അദ്ദേഹം. ചാനല്‍ ചര്‍ച്ച നടത്തി അദ്ദേഹത്തെ കൊല്ലരുത്. അയാള്‍ എവിടെയെങ്കിലും പോയി ജീവിക്കട്ടെ, കള്ളനായ വ്യക്തിയല്ല, ശുദ്ധനായ മനുഷ്യനാണ് മാണി സി കാപ്പനെന്നും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫിലേക്ക്

യുഡിഎഫിലേക്ക്

ഇപ്പോള്‍ ആ മനുഷ്യന്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മാറാന്‍ പോകുമെന്ന് പ്രചരണം കൊടുത്താല്‍ എന്തെങ്കിലും ആനുകൂല്യം ആരില്‍ നിന്നെങ്കിലും കിട്ടുമോ. ദൈവത്തെ ഓര്‍ത്ത് അവതാരകന്‍ സി കാപ്പനെ നശിപ്പിക്കരുത്. ഇങ്ങനെയൊരു ചര്‍ച്ച നടത്തിയത് തന്നെ സങ്കടകരമാണ്. കാപ്പനെ പറ്റിയുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് വയ്ക്കുക. അയാള്‍ അയാളുടെ വഴിക്ക് പോയി ജീവിക്കട്ടെയെന്നും പിസി അഭിപ്രായപ്പെട്ടു.

 പാലായിലെ രാഷ്ട്രീയ മാറ്റം

പാലായിലെ രാഷ്ട്രീയ മാറ്റം

മാണി സി കാപ്പന്‍ എംഎല്‍എ ആയി. ഇനി അദ്ദേം മന്ത്രിയോ, ഇന്ത്യന്‍ പ്രധാനമന്ത്രിയോ ആയിക്കൊള്ളട്ടെ. അതില്‍ എനിക്കൊരു കുഴപ്പവും ഇല്ല. പക്ഷെ നടക്കുന്ന കാര്യം പറയണം. ആദ്യം ഇരിക്കട്ടെ, എന്നിട്ട് കാല് നീട്ടണം. അല്ലെങ്കില്‍ ചന്തി തല്ലി വീഴും. അതുകൊണ്ട് സൂക്ഷിക്കണം. നിലവിലെ സാഹചര്യത്തില്‍ കാപ്പന്‍ ശ്രദ്ധിച്ചു മുന്നോട്ട് പോയില്ലെങ്കില്‍ വലിയ അപകടം ഉണ്ടാവും. പാലായിലെ പഞ്ചായത്തുകളെ കുറിച്ച് എനിക്ക് അറിയാം. പാലായിലെ രാഷ്ട്രീയ മാറ്റം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

പിജെ ജോസഫിനും

പിജെ ജോസഫിനും


മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രഖ്യാപനം നടത്തിയ പിജെ ജോസഫിനെ പിസി ജോര്‍ജ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കാപ്പനുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് ഞാന്‍. ഒരു ചര്‍ച്ചയുണ്ട് എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചയിലെ കാര്യങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ യുഡിഎഫിലേക്ക് പോയേക്കാമെന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ പിജെ ജോസഫ് പറയുന്നത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ത്ഥിത്വം

പാലായിലെ സ്ഥാനാര്‍ത്ഥിത്വം

യുഡിഎഫിലെ കാര്യം തീരുമാനിക്കുന്നത് പിജെ ജോസഫ് ആണോ? പിജെ ജോസഫിന് ചില മനപ്രയാസങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ആ മനപ്രയാസത്തിന് തട എന്ന രീതിയില്‍ ജോസഫ് കേറ്റിയടിച്ചതാണ് പാലായിലെ സ്ഥാനാര്‍ത്ഥിത്വം. ജോസഫിന്‍റെ തന്നെ സീറ്റുകള്‍ നിശ്ചയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല, പിന്നെ എങ്ങനെയാണ് യുഡിഎഫിന്‍റെ കാര്യം തീരുമാനിക്കുന്നത്.

കളി എനിക്കറിയാം

കളി എനിക്കറിയാം


പിജെ ജോസഫിന്‍റെ കളി എന്താണെന്ന് തനിക്ക് അറിയാമെന്നും പിസി ജോര്‍ജ് പറയുന്നു. പാലായില്‍ വേറെ സ്ഥാനാര്‍ത്ഥി വരുമെന്ന ഭയം അദ്ദേഹത്തിനുണ്ട്. അത്തരത്തില്‍ പല ചര്‍ച്ചകളും യുഡിഎഫ് നടത്തുന്നുണ്ട്. അത് മുന്നില്‍ കണ്ട് പിജെ ജോസഫ് കേറി കളിച്ചതാണ്. എന്‍സിപി യുഡിഎഫില്‍ വന്നിട്ട് പോലും ഇല്ല. അതിന് ശേഷം ചര്‍ച്ച ചെയ്യേണ്ട സ്ഥാനാര്‍ത്ഥിക്കാര്യം ഇപ്പോള്‍ തന്നെ പറയാന്‍ ജോസഫിന് എങ്ങനെ സാധിക്കുമെന്നും പിസി ജോര്‍ജ് ചോദിച്ചു.

യുഡിഎഫില്‍ എത്തും

യുഡിഎഫില്‍ എത്തും

അതേസമയം, ശരദ് പവാറിന്‍റെ പാര്‍ട്ടിയുടെ ഭാഗമായി തന്നെ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തുമെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കുന്നതിനെതിരെ ശക്തമായ നിലപാടാണ് ഇടതുമുന്നണിയില്‍ മാണി സി കാപ്പന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ സിപിഎം ജോസിന്‍റെ ആവശ്യം അംഗീകരിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ കാപ്പന്‍ യുഡിഎഫുമായുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.

തനിക്കറിയില്ല

തനിക്കറിയില്ല


എന്നാല്‍ പിജെ ജോസഫ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. എൻസിപിയും താനും നിലവിൽ എൽഡിഎഫിൽ തന്നെയാണെന്ന് വ്യക്തമാക്കിയ കാപ്പന്‍ അതേസമയം തന്നെ ജോസഫിന്‍റെ വാക്കുകളെ തള്ളിപ്പറിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന നേതൃത്വം.

Recommended Video

cmsvideo
കേരളം; പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്ന് പി ജെ ജോസഫ്

English summary
PC George reveals that Mani C Kappan owes Rs 11.5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X