India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ... ഇത് പിണറായിയുടെ ഊളന്മാരാ'; അസഭ്യവര്‍ഷവുമായി പിസി ജോര്‍ജ്

Google Oneindia Malayalam News

കൊച്ചി: കേരള പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ അസഭ്യ വര്‍ഷവുമായി മുന്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. പിണറായി വിജയന്റെത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ് ഐ ആര്‍ പോലും ഇടില്ലായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ ചുമത്തിയത് കള്ളകേസാണെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു. പൊലീസ് തന്നെ വിടാതെ പിന്തുടര്‍ന്നാലും അതൊന്നും ശ്രദ്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ ഡി എ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഇന്നലെ രണ്ടരയായപ്പോള്‍ ഒരു നോട്ടീസ് വന്നു. അതില്‍ നാളെ വരാന്‍ സാധിക്കില്ലെന്ന് ചില കാരണങ്ങള്‍ കൂടി ബോധിപ്പിച്ച് ഞാന്‍ അറിയിച്ചിരുന്നു. അത് കഴിഞ്ഞ് രാത്രി കിടന്ന് ഉറങ്ങുമ്പോള്‍ പത്തേ മുപ്പത് ആയപ്പോള്‍ കൊണ കൊണാന്ന് കോളിംഗ് ബെല്ല് അടിക്കുന്നു. നോക്കിയപ്പോള്‍ പൊലീസുകാര്‍. അടുത്ത നോട്ടീസ് ഉണ്ടെന്ന് പറഞ്ഞ് അവര്‍ തന്നെ ചിരിച്ചു.

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

1

ഇനി എന്ത് നോട്ടീസെന്ന് തിരക്കി ഞാന്‍ അത് വാങ്ങി വായിച്ചു. വരാന്‍ പറ്റില്ലെന്ന മറുപടി ലഭിച്ചിരുന്നു എന്നും വരാന്‍ പറ്റില്ലെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് അതിലുള്ളത്. ഭരണഘടനയുണ്ടാക്കാന്‍ കൂടിയ ഈ എന്നെയാണ് ഭരണഘടനയുണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. വിടാതെ പൊലീസ് എന്നെ പിടിച്ചാലും ആര് മൈന്റ് ചെയ്യുന്നു ഈ ചെറ്റകളെ... പൊലീസാണ് പോലും...ഇത് പൊലീസല്ല. പിണറായിയുടെ ഊളന്മാരാ. കേരള പൊലീസ് വരട്ടെ, അപ്പോള്‍ അനുസരിക്കാം എന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്.

2

ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനാണ് താന്‍ തൃക്കാക്കരയിലേക്ക് പോകുന്നതെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ പിണറായി വിജയന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ കടമ നിര്‍വഹിക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞ് പി സി ജോര്‍ജിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പറഞ്ഞ് പി സി ജോര്‍ജ് ആദ്യം മറുപടി നല്‍കി.

3

പിന്നീട് ഭരണഘടനാപരമായും ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോകുകയാണെന്നും പിന്നീട് ജോര്‍ജ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായാണ് പി സി ജോര്‍ജ് തൃക്കാക്കരയിലെത്തിയത്. വെണ്ണല ക്ഷേത്രത്തില്‍ പി സി ജോര്‍ജിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായാണ് പി സി ജോര്‍ജ്ജ് ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയത്.

4

അനന്തപുരിയില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിലാണ് പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലീം വ്യാപാരികളുടെ കടയില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നുവെന്ന തരത്തിലായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെയാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തപ്പോഴും ബി ജെ പിക്കാര്‍ പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃക്കാക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയ്ക്ക് പി സി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ന് തൃക്കാക്കരയില്‍ പരസ്യ പ്രചരണത്തിന്റെ അവസാന ദിനമാണ്. വൈകീട്ട് ആറ് മണിക്ക് മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശമുണ്ടാകും.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
PC George's abusive remarks against Kerala Police and the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X