കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടയ്ക്കും കിട്ടി നാലാം സ്ഥാനം, നോട്ടയുടെ വില പോലും പിസി ജോര്‍ജ്ജിനല്ല, കഷ്ടം തന്നെ ജോര്‍ജ്ജേ

Google Oneindia Malayalam News

അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും പുറത്ത് വന്നു. പാര്‍ട്ടിക്കാരെപ്പോലും വെറുപ്പിച്ച് അരുവിക്കരയില്‍ പിസി ജോര്‍ജ്ജ് നിര്‍ത്തിയ സ്ഥാനാര്‍ത്തിയുടെ ഗതി എന്തായെന്ന് വല്ല നിശ്ചയവും ഉണ്ടോ? പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിയ്ക്ക് നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും ലഭിച്ചില്ല. നാലാം സ്ഥാനത്ത് നോട്ട എത്തിയപ്പോള്‍ അതിലും ഏറെ പിന്നിലാണ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസ്.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ കെ ദാസിന് 1197 വോട്ടുകള്‍ മാത്രം നേടാനാണ് കഴിഞ്ഞത്. എന്നാല്‍ നോട്ട വോട്ടുകളുടെ എണ്ണമാകട്ടേ ഇതിലും കൂടുതലാണ്. അരുവിക്കരക്കാര്‍ നല്‍കിയ നോട്ട വോട്ടുകളുടെ എണ്ണം 1430 ആണ്. ഇത്രയധികം ആളുകള്‍ നോട്ട വോട്ട് നല്‍കിയതും നേതാക്കളെ ആശങ്കപ്പെടുത്തുന്നു...

നോട്ടയ്ക്കും കിട്ടി

നോട്ടയ്ക്കും കിട്ടി

നോട്ടയ്ക്കും നാലാം സ്ഥാനം കിട്ടി. പക്ഷേ പിസി ജോര്‍ജ്ജിന്റെ മുന്നണിയ്ക്ക് തിരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയമായിരുന്നു. നാലാം സ്ഥാനത്തുള്ള നോട്ടയ്ക്ക് 1430 വോട്ടാണ് ലഭിച്ചത്

കെ ദാസ്

കെ ദാസ്

അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥിയായി പിസി ജോര്‍ജ്ജ് മത്സരിപ്പിച്ച കെ ദാസിന് അരുവിക്കരയില്‍ 1197 വോട്ടുകള്‍ മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

ജോര്‍ജ്ജ്

ജോര്‍ജ്ജ്

പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിയ്ക്കുമെന്നൊക്കെയാണ് ചാനല്‍ ചര്‍ച്ചകളില്‍ ജോര്‍ജ്ജ് വച്ചുകാച്ചിയത്.

പാര്‍ട്ടിയെ പിണക്കി

പാര്‍ട്ടിയെ പിണക്കി

പാര്‍ട്ടിയേയും മുന്നണിയേയും പിണക്കിയാണ് അരുവിക്കരയില്‍ ജോര്‍ജ്ജ് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത്

ഇനിയെന്ത്?

ഇനിയെന്ത്?

തിരഞ്ഞെടുപ്പിലെ ദയനീയ അവസ്ഥ ജോര്‍ജ്ജിനേയും അഴിമതി വിരുദ്ധ മുന്നണിയേയും എങ്ങനെ ബാധിയ്ക്കുമെന്ന് കാത്തിരുന്ന് കാണാം

English summary
PC George's ACDF candidate got 1197 votes in Aruvikkra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X