കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾ അഴിഞ്ഞാടുന്നു... പുരുഷന്മാർ അരക്ഷിതർ, വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോർജ്!

Google Oneindia Malayalam News

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോർജ് എംഎൽഎ രംഗത്ത്. നിയമസഭയിലാണ് പരാമർശം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പും നിരവധി തവണ വിവാദ പരാമർശങ്ങൾ നടത്തിയ വ്യക്തിയാണ് പിസി ജോർജ്. 2011ല്‍ എകെ ബാലനെതിരെയുള്ള ജാതി പറഞ്ഞുള്ള പ്രസ്താവനയാണ് പിസി ജോര്‍ജിനെ വിവാദ നായകനാക്കിയത്. പിന്നീട് ഗണേഷ് കുമാറിനെതിരെയും ബാര്‍ കോഴക്കേസിന്റെ സമയത്ത് കെഎം മാണിക്കെതിരെയുമുള്ള നിലപാടുകള്‍ പിസിയെ പ്രതിപക്ഷ നേതാവെന്ന പേരില്‍ അറിയപ്പെടുന്നതിന് കാരണമായിരുന്നു.

അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!അയോധ്യ വിധി വന്നു, ഇനി ശബരിമല... വ്യാഴാഴ്ചയോ? വെള്ളിയാഴ്ചയോ? അപ്രതീക്ഷിത തീരുമാനത്തിനും സാധ്യത!

നടിയെ ആക്രമിച്ച കേസിലും നടിക്കെതിരെ രൂക്ഷ വിമർശനുവുമായി പിസി ജോർജ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്ത്രീ വരുദ്ധ പരാമർശവുമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നുമാണ് പിസി ജോർജ് എംഎൽഎ നിയമസഭയിൽ പറഞ്ഞത്. എംഎൽഎയുടെ പരാമർശത്തിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നത്.

നിയമങ്ങളെല്ലാം സ്ത്രീകൾക്ക് വേണ്ടി

നിയമങ്ങളെല്ലാം സ്ത്രീകൾക്ക് വേണ്ടി

നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ളതണ്. പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണ്. പുരുഷന്മാർ അരക്ഷിതരാണ്. ഇവരുടെ സംരക്ഷണത്തിനായി നിമം വേണം എന്നാണ് പിസി ജോർജ് പറഞ്ഞത്. നിയമസഭയിൽ തന്നെ പരാമർശത്തിനെതിരെ പിസി ജോർജിനെതിരെ പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായി

പ്രതിഷേധം ശക്തമായി

ഇഎസ് ബിജിമോളുടെ നേതൃത്വത്തിൽ പിസി ജോർജിനെതിരെ വനിത എംഎൽഎമാർ രംഗത്ത് എത്തി. ജോർജിന്റെ പരാമർശങ്ങൾ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകൾ സഭാരേഖയിൽ ഉണ്ടാകരുതെന്നും ബിജിമോൾ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സ്പീക്കർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതേ തുടർന്ന് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്ന പരാമർശം പിസി ജോർജ് പിൻവലിക്കുകയായിരുന്നു.

പുരുഷന്മാർ അരക്ഷിതർ തന്നെ

പുരുഷന്മാർ അരക്ഷിതർ തന്നെ

പുരുഷന്മാർ അരക്ഷിതരാണെന്ന വാദത്തിൽ പിസി ജോർജ് ഉറ്ച് നിൽക്കുകയാണ്. അംഗനവാടിയിലെ ആശാവർക്കർമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. അതേസമയം സ്ത്രീ വിരുദ്ധ പരാമർശം പിസി ജോർജ് ആദ്യമായല്ല സ്ത്രീകൾക്കെതിരെ പരാമർശം നടത്തുന്നത്.

കൂടുതലും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ

കൂടുതലും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ


കഴിഞ്ഞ കുറച്ചുകാലത്തെ പിസി ജോര്‍ജ്ജിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കൂടുതലും സ്ത്രീവിരുദ്ധ പ്രസ്താവനകളിറക്കിയതിന്റെ പേരിലോ അതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവരെ വെല്ലുവിളിക്കുകയോ ചെയ്തവയായിരിക്കും കൂടുതല്‍. പീഡനത്തിനരയായവരുടെ പേര് വെളിപ്പെടുത്തരുതെന്നും അവരെ മോശമായി ചിത്രീകരിക്കരുതെന്നും രാജ്യത്ത് നിയമമുള്ളപ്പോളാണ് ഒരു എംഎല്‍എയായ പിസി ജോര്‍ജ്ജ് നിരന്തരം സ്ത്രീവിരുദ്ധത പ്രസംഗിച്ചു കൊണ്ടിരുന്ന സംഭവം ഉണ്ടായിരുന്നു.

ഇതിന് മുമ്പും താക്കീത് നൽകി

ഇതിന് മുമ്പും താക്കീത് നൽകി

പിസി ജോര്‍ജ്ജിന്റെ ഭാഷ അതിരു കടന്നതാണെന്നും നിയന്ത്രിക്കണമെന്നും സ്പീക്കര്‍ക്ക് തന്നെ ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കൂസാതെ പ്രസ്താവനകള്‍ തുടരുകയായിരുന്നു പിസി ജോർജ് പ്രസ്താവന നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലും പികെ ശശിയെക്കെതിരായ ലൈംഗിക പീഡന പരാതിയിലും ഇരകള്‍ക്കെതിരായ നിലപാടാണ് പിസി ജോര്‍ജ്ജ് സ്വീകരിച്ചിരുന്നത്.

English summary
PC George's ani women statement in Legislative Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X