കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുലേഖ മത്സരിക്കാത്തത് പരാജയഭീതികൊണ്ട്'

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കാത്തത് പരാജയഭീതികൊണ്ടാണെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ജി കാര്‍ത്തികേയന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മകനെ ഒരിക്കലും മത്സരിപ്പിക്കില്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഗതികേടാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്ഥാനാര്‍ഥിയെ അരുവിക്കരയില്‍ മത്സരിപ്പിക്കുമെന്നും ജോര്‍ജ് ആവര്‍ത്തിച്ചു. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ഥിയാകും അരുവിക്കരയില്‍ മത്സരിക്കുക. ജൂണ്‍ രണ്ടിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജോര്‍ജ് അറിയിച്ചു. സ്ഥാനാര്‍ഥിയായി നാലുപേര്‍ പരിഗണനയിലുണ്ട്. ജനഹിത പരിശോധനയിലൂടെ മാത്രമേ അന്തിമമായി തീരുമാനമെടുക്കൂ എന്നും ജോര്‍ജ് വ്യക്തമാക്കി.

pc-george

ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്നും കേരള കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ യുഡിഎഫില്‍ നിന്നും ജോര്‍ജിനെ അകറ്റിയതോടെ പ്രത്യേകിച്ച് മുന്നണിയൊന്നുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ജോര്‍ജ്. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിലൂടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കാമെന്നാണ് ജോര്‍ജിന്റെ പ്രതീക്ഷ.

ബാര്‍ കോഴയും സോളാര്‍ കേസും ഉയര്‍ത്തിക്കാട്ടിയായിരിക്കും ജോര്‍ജ് വോട്ടഭ്യര്‍ഥിക്കുക. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിലൂടെ റിബലായി നിലനില്‍ക്കുകയും ശക്തി പ്രകടിപ്പിക്കുകയുമാണ് ജോര്‍ജിന്റെ ലക്ഷ്യം. അരുവിക്കരിയില്‍ കാര്യമായ വോട്ട് ലഭിക്കുകയാണെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജോര്‍ജ് സ്ഥാനാര്‍ഥികളെ പരീക്ഷിക്കും.

English summary
PC George's Aruvikkara candidate to be announced on June 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X