Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂരിനെ വേതാളമാക്കി ജോര്‍ജ്ജിന്‍റെ ബ്ലോഗ്

തിരുവനന്തപുരം: തിരുഞ്ചൂര്‍ രാധാകൃഷ്ണനെ വേതാളമാക്കിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഭോജരാജാവാക്കിയും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ബ്ലോഗ്. ഭോജരാജാവും നവീന വേതാളവും എന്നാണ് കുറിപ്പിന് പേര് നല്‍കിയിട്ടുള്ളത്.

ടിപി ചന്ദ്രശേഖരന്‍ പ്രജാനായകനായ ചന്ദ്രസേനനായും സരിത എസ് നായര്‍ സര്‍പ്പ സുന്ദരിയായും ബ്ലോഗില്‍ ഇടം പിടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ പ്രജാസമ്പര്‍ക്കപരിപാടിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

PC George Blog

പ്രജാതത്പരനായ രാജാവാണ് ഭോജരാജന്‍. വിക്രമാദിത്യന്റെ സിംഹാസനത്തിലാണ് താന്‍ ഇപ്പോള്‍ ഇരിക്കുന്നതെന്ന് ഭോജരാജന്‍ പറയുന്നുണ്ട്. അപ്പോള്‍ വിക്രമാദിത്യന്‍ വിഎസ് അച്യുതാനന്ദന്‍ ആയിരുന്നോ എന്നൊരു സംശയം കൂടി പിസി ജോര്‍ജ്ജിന്റെ ബ്ലോഗ് ബാക്കിവക്കുന്നുണ്ട്.

പണ്ട് വിക്രമാദിത്യന്റെ തോളില്‍ അമര്‍ന്നിരുന്ന വേതാളത്തിന്റെ നവീന രൂപമാണ് ഭോജരാജന്‍ സിംഹസാനത്തിന് പിന്നില്‍ കാണുന്നത്. ഒത്തു തീര്‍പ്പുകളുടേയും അഡ്ജസ്റ്റ്‌മെന്റ് രാജ്യ നീതിയുടേയും ഖണ്ഡശ വാക്കുകള്‍ക്ക് ഉടമയാണത്രെ ഈ നവീന വേതാളം. മുഖം നിറയെ വെളുത്ത ചിരിയുമായി ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്ത് ഒപ്പമുള്ളവരെ ഒറ്റാന്‍ വെമ്പി നില്‍ക്കുന്ന പുതിയ വേതാളത്തെ കണ്ട് ഭോജരാജന്‍ നടുങ്ങിത്തരിച്ചു നിന്നുവെന്നും ബ്ലോഗില്‍ പറയുന്നു,

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ വച്ച് ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിച്ച സംഭവത്തെയാണ് പിസി ജോര്‍ജ്ജ് ഭംഗ്യന്തരേണ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പഴി കേള്‍ക്കേണ്ടി വരുന്നത് പ്രജാതത്പരനായ മുഖ്യമന്ത്രിയാണ് എന്നും ജോര്‍ജ്ജ് പറഞ്ഞുവക്കുന്നുണ്ട്.

പിസി ജോര്‍ജിന്റെ ബ്ലോഗ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+