കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് സീറ്റുകള്‍ക്കായി പിസി ജോര്‍ജ്ജ്; തിരികെയെത്തിയാല്‍ മുന്നണിയിലെ കരുത്തന്‍, പാലാ പിടിക്കാനും ശക്തന്‍

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജിന്റെ ജനപക്ഷം യുഡിഎഫിലേക്ക് എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യ തിരുവിതാംകൂറിലെ വോട്ടുനഷ്ടം നികത്താന്‍ ജോര്‍ജ്ജുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ട സ്ഥിതിയില്‍ ആണ് ഇപ്പോള്‍ കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണി സഹകരണത്തിന് സമീപിച്ച ജോര്‍ജ്ജിനെ തള്ളുന്ന നിലപാടായിരുന്നു യുഡിഎഫ് സ്വീകരിച്ചത്.

ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തുംഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും

ബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യംബല്‍റാമിനെ പൂട്ടാനുറച്ച് സിപിഎം; തൃത്താലയില്‍ കരുത്തനായ സ്ഥാനാർത്ഥി; സ്വരാജ്, രാജേഷ്, റിയാസ്? അനുകൂല സാഹചര്യം

കഴിഞ്ഞ തവണ പൂഞ്ഞാറില്‍ മാത്രം മത്സരിച്ച്, മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളേയും തോല്‍പിച്ചാണ് പിസി ജോര്‍ജ്ജ് വിജയിച്ചത്. ഇത്തവണ പൂഞ്ഞാര്‍ മാത്രമല്ല, ആറ് മണ്ഡലങ്ങളാണ് ജനപക്ഷം ലക്ഷ്യമിടുന്നത്. യുഡിഎഫിന്റെ ഭാഗമായാലും ഈ സീറ്റുകള്‍ക്കായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് സൂചന. വിശദാംശങ്ങള്‍...

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

കഴിഞ്ഞ തവണ പൂഞ്ഞാറില്‍ മാത്രമാണ് മത്സരിച്ചതെങ്കില്‍, ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. പൂഞ്ഞാറില്‍ ഇത്തവണ പിസി ജോര്‍ജ്ജ് ആയിരിക്കില്ല ജനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍. എന്തായാലും സീറ്റ് നിര്‍ണയത്തിന്റെ സമയത്തേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

ഏഴ് സീറ്റുകള്‍

ഏഴ് സീറ്റുകള്‍


ഇത്തവണ ഏഴ് സീറ്റുകളില്‍ ആണ് ജനപക്ഷം മത്സരിക്കുക എന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കിക്കഴിഞ്ഞു. പൂഞ്ഞാറിന് പുറമേ കാഞ്ഞിരപ്പള്ളി, പാലാ, ഇരിഞ്ഞാലക്കുട, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പേരാമ്പ്ര സീറ്റുകളിലും ജനപക്ഷത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാകും എന്നാണ് ജോര്‍ജ്ജ് പരസ്യമായി പറഞ്ഞത്.

യുഡിഎഫിലെ സാധ്യത

യുഡിഎഫിലെ സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിനെ തങ്ങളെ കൂടെ കൂട്ടാതെ നിവര്‍ത്തിയില്ല എന്ന ഉത്തമ ബോധ്യത്തിലാണ് പിസി ജോര്‍ജ്ജിന്റെ നീക്കങ്ങള്‍. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളും യുഡിഎഫില്‍ ഒഴിവുവന്നിട്ടുണ്ട്. ആ സാധ്യതകള്‍ കൂടി കണ്ടാണ് നീക്കം.

യുഡിഎഫ് തീരുമാനിക്കും

യുഡിഎഫ് തീരുമാനിക്കും

പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയ്ക്ക് ഏഴ് സീറ്റുകള്‍ നല്‍കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച സാധ്യമായ കാര്യമല്ല. എന്നാല്‍, ജോര്‍ജ്ജ് ശക്തമായി ആവശ്യം ഉന്നയിക്കുന്ന സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരും. പാലാ സീറ്റിന്റെ കാര്യത്തില്‍ വലിയ തര്‍ക്കം ഉറപ്പാണ്. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയില്ലെങ്കില്‍, ജോസഫ് ഗ്രൂപ്പ് സീറ്റിന് കടുംപിടിത്തം പിടിക്കും.

പാലാ പിടിക്കാന്‍

പാലാ പിടിക്കാന്‍


പാലാ സീറ്റിന് വേണ്ടി പിസി ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ആയിരുന്നു മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചത്. ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം യുഡിഎഫില്‍ വലിയ തിരിച്ചടിയാകുക പിജെ ജോസഫിന് തന്നെ ആയിരിക്കും.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പിസി ജോര്‍ജ്ജ്. എന്നാല്‍, ഇതിന് പിജെ ജോസഫിന്റെ പിന്തുണ കിട്ടുമോ എന്നാണ് കണ്ടറിയേണ്ടത്. പാലായില്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാകും പിസി ജോര്‍ജ്ജ് മത്സരിക്കുക.

ഇരിഞ്ഞാലക്കുടയില്‍ സെബാസ്റ്റ്യന്‍ ജോസഫ്?

ഇരിഞ്ഞാലക്കുടയില്‍ സെബാസ്റ്റ്യന്‍ ജോസഫ്?

സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമാണ് ഇരിഞ്ഞാലക്കുട. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‌റെ തോമസ് ഉണ്യാടനെ പരാജയപ്പെടുത്തിയായിരുന്നു സിപിഎമ്മിന്റെ കെയു അരുണന്‍ മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ ജനപക്ഷത്തിന് സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പ്രൊഫ സെബാസ്റ്റ്യന്‍ ജോസഫിനാണ് സാധ്യത.

പേരാമ്പ്രയ്ക്ക് വേണ്ടി

പേരാമ്പ്രയ്ക്ക് വേണ്ടി

പേരാമ്പ്ര സീറ്റിന് വേണ്ടി യുഡിഎഫില്‍ ഇപ്പോള്‍ തന്നെ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അവകാശവാദവുമായി മുസ്ലീം ലീഗും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പേരാമ്പ്ര മണ്ഡലം എന്ന ജോര്‍ജ്ജിന്റെ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

ഏഴ് മണ്ഡലങ്ങളാണ് ആവശ്യപ്പെടുന്നത് എങ്കിലും മൂന്ന് മണ്ഡലങ്ങള്‍ ലഭിച്ചാല്‍ ജനപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്നാണ് വിവരം. പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത്തവണ പൂഞ്ഞാര്‍ സീറ്റ് ലഭിക്കാന്‍ മുസ്ലീം ലീഗും ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി അയയുന്നു

ഉമ്മന്‍ ചാണ്ടി അയയുന്നു

പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് എ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ഉമ്മന്‍ ചാണ്ടിയും അയഞ്ഞുതുടങ്ങി എന്നാണ് വിവരം. പുതുപ്പള്ളി പഞ്ചായത്തിലും നിയമസഭ മണ്ഡലത്തിലും അടക്കം ഇത്തവണ എല്‍ഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന്റെ സര്‍വ്വാധിപത്യവും പ്രകടമായിരുന്നു.

ഘടകകക്ഷികളുടെ ഭയം

ഘടകകക്ഷികളുടെ ഭയം

പിസി ജോർജ്ജ് യുഡിഎഫിൽ എത്തുന്നതിൽ എ ഗ്രൂപ്പിനെ പോലെ തന്നെ ഘടകകക്ഷികൾക്കും എതിർപ്പുണ്ടായിരുന്നു. ജോർജ്ജിനെ പോലെ ശക്തനായ ഒരാളെ മുന്നണിയ്ക്കുള്ളിൽ നിലയ്ക്ക് നിർത്താൻ ആവില്ലെന്നതാണ് ഇവരുടെ ആശങ്ക. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയും പിജോ ജോസഫിനെ പോലുള്ളവർക്കുണ്ട്.

ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായിഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി

English summary
PC George's Janapaksham to ask 7 seats in Assembly Election, UDF entry may not delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X