കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി എന്തെന്നറിയാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കാന്‍ 26-ാം തീയ്യതി വരെ കാത്തിക്കണം എന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നതത്രെ.

ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...

നോബിയുടെ പിറന്നാളാഘോഷത്തിനിടയില്‍ സംഘട്ടനം!!! ബിഗ് ബോസ് സീസണ്‍ 3-ല്‍ നാടകീയ രംഗങ്ങള്‍നോബിയുടെ പിറന്നാളാഘോഷത്തിനിടയില്‍ സംഘട്ടനം!!! ബിഗ് ബോസ് സീസണ്‍ 3-ല്‍ നാടകീയ രംഗങ്ങള്‍

ഇതിനിടെ മറ്റൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ടായിരുന്നു. യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ പിസി ജോര്‍ജ്ജ് എന്‍ഡിഎയുമായി കൈകോര്‍ക്കും എന്നതായിരുന്നു അത്. എന്നാല്‍, തത്കാലം എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പിസി ജോര്‍ജ്ജിന്റെ മകനും പാര്‍ട്ടി നേതാവും ആയ ഷോണ്‍ ജോര്‍ജ്ജ്. രാഷ്ട്രീയമായി മറ്റ് ചില സാധ്യതകളും ജനപക്ഷത്തിന് മുന്നില്‍ ബാക്കിയുണ്ട് എന്ന സൂചനകളും മറ്റ് കോണുകളില്‍ നിന്ന് വരുന്നുണ്ട്.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്‍ഡിഎയിലേക്കില്ല

എന്‍ഡിഎയിലേക്കില്ല

ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകും എന്നാണ് ഷോണ്‍ ജോര്‍ജ്ജ് വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. കേരള ജനപക്ഷം സെക്യുലര്‍ എന്ന പേരിലേ മത്സരരംഗത്തുണ്ടാവുകയുള്ളു. മുന്നണി പ്രവേശനം സംബന്ധിച്ച് ഫെബ്രുവരി 26 ന് തീരുമാനം അറിയിക്കാമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയിട്ടുള്ളത് എന്നും ഷോണ്‍ പറയുന്നു.

നടന്നില്ലെങ്കില്‍

നടന്നില്ലെങ്കില്‍

രണ്ട് ദിവസം കാത്തിരുന്നിട്ടും യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ മറ്റുകാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കും എന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്തായാലും എന്‍ഡിഎ മുന്നണിയിലേക്ക് പോകില്ലെന്ന സൂചന തന്നെയാണ് ഷോണിന്റെ വാക്കുകളില്‍ പ്രകടമാകുന്നത്.

പല അര്‍ത്ഥങ്ങള്‍

പല അര്‍ത്ഥങ്ങള്‍

അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മാത്രമേ തീരുമാനം എടുക്കാന്‍ ആകൂ എന്നാണ് ഷോണിന്റെ പക്ഷം. എന്‍ഡിഎയിലേക്ക് ഇല്ല എന്ന് പറയുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട് എന്നും ഷോണ്‍ പറയുന്നുണ്ട്. എന്‍ഡിഎയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കണം എന്നതാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ആണ്. പൂഞ്ഞാറില്‍ സ്വതന്ത്രനായി നില്‍ക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇത് പിസി ജോര്‍ജ്ജ് തള്ളിക്കളയുകയും ചെയ്തു.

ജോര്‍ജ്ജിനെ ജയിപ്പിക്കും

ജോര്‍ജ്ജിനെ ജയിപ്പിക്കും

യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കില്‍ പിസി ജോര്‍ജ്ജിനെ ഏത് വിധേനയും നിയമസഭയില്‍ എത്തിക്കുക എന്നതാണ് ജനപക്ഷത്തിന്റെ നിലപാട്. അതിന് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ജനപക്ഷം നേതാക്കള്‍ പറയുന്നത്. ഈ ഒരു കാര്യത്തില്‍ ഏത് വിഭാഗത്തിന്റെ പിന്തുണയും തങ്ങള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നുണ്ട്.

അങ്ങനെയെങ്കില്‍ പൂഞ്ഞാറില്‍ ആര്

അങ്ങനെയെങ്കില്‍ പൂഞ്ഞാറില്‍ ആര്

ഇത്തവണ പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ്ജ് ആയിരിക്കും മത്സരിക്കുക എന്നതായിരുന്നു പാര്‍ട്ടിയ്ക്കുള്ളിലെ ധാരണ. പിസി ജോര്‍ജ്ജ് പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മുന്നണിപ്രവേശനം സാധ്യമായില്ലെങ്കില്‍, പൂഞ്ഞാറില്‍ ജോര്‍ജ്ജ് തന്നെ മത്സരിക്കും എന്നാണ് വിവരം. ഷോണിനെ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിപ്പിച്ചേക്കും.

കൂടുതല്‍ സീറ്റുകള്‍

കൂടുതല്‍ സീറ്റുകള്‍

കോട്ടയം ജില്ലയില്‍ പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പള്ളിയോ വേണം എന്നതായിരുന്നു ജോര്‍ജ്ജിന്റെ ആവശ്യം. തൃശൂരില്‍ ഇരിഞ്ഞാലക്കുട, കോഴിക്കോട് പേരാമ്പ്ര എന്നീ സീറ്റുകളും ആവശ്യപ്പെട്ടിരുന്നു. ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം അംഗീകരിച്ചാല്‍ തന്നേയും പിസി ജോര്‍ജ്ജ് മുന്നണി പ്രവേശനത്തിന് തയ്യാറായേക്കും എന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ ലക്ഷ്യം?

കോണ്‍ഗ്രസിന്റെ ലക്ഷ്യം?

സഭാനേതൃത്വങ്ങള്‍ അടക്കും പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ സെബാസ്റ്റ്യന്‍ ജോസഫ്. എന്നിട്ടും എന്തുകൊണ്ടാണ് യുഡിഎഫിലെ ചിലര്‍ അതിന് എതിര് നില്‍ക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

തദ്ദശ തിരഞ്ഞെടുപ്പ് ഇഫക്ട്

തദ്ദശ തിരഞ്ഞെടുപ്പ് ഇഫക്ട്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ യുഡിഎഫും കോണ്‍ഗ്രസും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടു. പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് നേടുകയും ചെയ്തു. ജോസ് കെ മാണി മുന്നണി വിട്ടതിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് ഇതെല്ലാം.

വിടവ് നികത്താന്‍

വിടവ് നികത്താന്‍

ജോസ് കെ മാണി മുന്നണി വിട്ടത് മധ്യ തിരുവിതാംകൂറില്‍ യുഡിഎഫിന് വലിയ നഷ്ടം തന്നെയാണ്. ആ വിടവ് നികത്താന്‍ പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കണം എന്നതാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന കാര്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും പിജെ ജോസഫും മുസ്ലീം ലീഗിലെ ഒരു വിഭാഗവും ആദ്യം മുതലേ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.

പൊതുസമ്മതരെ തിരഞ്ഞ് നെട്ടോട്ടത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ പ്രമുഖര്‍ക്ക് വലിയ തിരിച്ചടിപൊതുസമ്മതരെ തിരഞ്ഞ് നെട്ടോട്ടത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ പ്രമുഖര്‍ക്ക് വലിയ തിരിച്ചടി

ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
PC George's Kerala Janapaksham will not go with NDA as far now, says Shone George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X