ജോര്‍ജ്ജിന്റെ പിഎസ്സിന്റെ മകന് അറസ്റ്റില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ആളാണെങ്കില്‍ എന്തും കാണിക്കാമെന്നുണ്ടോ?
പിസി ജോര്‍ജ്ജിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജ്ജിന്റെ മകന് റോഡില്‍ കാട്ടിയ പരാക്രമങ്ങള്‍ ഒടുവില്‍ അറസ്റ്റില്‍ കലാശിച്ചു. തന്റെ ആഡംബര കാറിന് സൈഡ് തന്നില്ലെന്നാരോപിച്ച് ഒരു കുടുംബത്തെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
തോമസ് ജോര്‍ജ്ജിന്റെ മകന് ബിജീന്‍ കെ ജോര്‍ജ്ജ് ആണ് അറസ്റ്റിലാത്. രാജ് ടിവി മലയാളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സന്ദേശിനേയും കുടുംബത്തേയും ആണ് ബിജീന്‍ റോഡില്‍ തടഞ്ഞ് ആക്രമിച്ചത്.

സന്ദേശും ഭാര്യയും മൂന്ന് വയസ്സുകാരനായ മകനും വഴുതക്കാട് നിന്ന് വരികയായിരുന്നു. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയപ്പോള്‍ സന്ദേശ് തന്റെ നാനോ കാര്‍ നിര്‍ത്തി. എന്നാല്‍ പുറകിലെത്തിയ ബിജീനും സംഘവും തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. സിഗ്നല്‍ മാറട്ടെ എന്ന് സന്ദേശ് ആംഗ്യം കാണിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.
സിഗനല്‍ മാറി വണ്ടി എടുത്ത് അല്പദൂരം ചെന്നപ്പോഴേക്കും ബിജീനും സംഘവും തങ്ങളുടെ കാര്‍ സന്ദേശിന്റെ കാറിന് കുറുകെ നിര്‍ത്തി. പിന്നീട് സന്ദേശിനെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു. തന്റെ 'ഓഡി' കാറിന് സൈഡ് തന്നില്ലെന്ന് പറഞ്ഞ് സന്ദേശിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആദ്യം ആരും പ്രതകരിച്ചില്ല.
പിന്നീട് നാട്ടുകാര്‍ ഇടപെട്ട് തന്നെയാണ് പോലീസിനെ വിളിച്ചത്. ബിജീന്റെ വണ്ടി പരിശോധിച്ചപ്പോള്‍ മുന്തിയ ഇനം വിദേശ മദ്യവും പണവും കണ്ടെത്തി. പിന്നീട് സന്ദേശിന്റെ പരാതിയില്‍ മ്യുസിയം പോലീസ് ബിജീനെതിരെ കേസെടുത്തു. പിതാവ് തോമസ് ജോര്‍ജ്ജ് എത്തി ഇയാളെ ജമ്യത്തിലിറക്കുകയും ചെയ്തു.
എന്ത് സംഭവം ഉണ്ടായാലും പ്രതികരിക്കുന്ന പിസി ജോര്‍ജ്ജ് പക്ഷേ ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications