കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിന്‍റെ പിഎസ്സിന്റെ മകന്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ആളാണെങ്കില്‍ എന്തും കാണിക്കാമെന്നുണ്ടോ?

പിസി ജോര്‍ജ്ജിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജ്ജിന്റെ മകന്‍ റോഡില്‍ കാട്ടിയ പരാക്രമങ്ങള്‍ ഒടുവില്‍ അറസ്റ്റില്‍ കലാശിച്ചു. തന്റെ ആഡംബര കാറിന് സൈഡ് തന്നില്ലെന്നാരോപിച്ച് ഒരു കുടുംബത്തെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

തോമസ് ജോര്‍ജ്ജിന്റെ മകന്‍ ബിജീന്‍ കെ ജോര്‍ജ്ജ് ആണ് അറസ്റ്റിലാത്. രാജ് ടിവി മലയാളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സന്ദേശിനേയും കുടുംബത്തേയും ആണ് ബിജീന്‍ റോഡില്‍ തടഞ്ഞ് ആക്രമിച്ചത്.

PC George

സന്ദേശും ഭാര്യയും മൂന്ന് വയസ്സുകാരനായ മകനും വഴുതക്കാട് നിന്ന് വരികയായിരുന്നു. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് കത്തിയപ്പോള്‍ സന്ദേശ് തന്റെ നാനോ കാര്‍ നിര്‍ത്തി. എന്നാല്‍ പുറകിലെത്തിയ ബിജീനും സംഘവും തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. സിഗ്നല്‍ മാറട്ടെ എന്ന് സന്ദേശ് ആംഗ്യം കാണിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.

സിഗനല്‍ മാറി വണ്ടി എടുത്ത് അല്‍പദൂരം ചെന്നപ്പോഴേക്കും ബിജീനും സംഘവും തങ്ങളുടെ കാര്‍ സന്ദേശിന്റെ കാറിന് കുറുകെ നിര്‍ത്തി. പിന്നീട് സന്ദേശിനെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു. തന്റെ 'ഓഡി' കാറിന് സൈഡ് തന്നില്ലെന്ന് പറഞ്ഞ് സന്ദേശിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആദ്യം ആരും പ്രതകരിച്ചില്ല.

പിന്നീട് നാട്ടുകാര്‍ ഇടപെട്ട് തന്നെയാണ് പോലീസിനെ വിളിച്ചത്. ബിജീന്റെ വണ്ടി പരിശോധിച്ചപ്പോള്‍ മുന്തിയ ഇനം വിദേശ മദ്യവും പണവും കണ്ടെത്തി. പിന്നീട് സന്ദേശിന്റെ പരാതിയില്‍ മ്യുസിയം പോലീസ് ബിജീനെതിരെ കേസെടുത്തു. പിതാവ് തോമസ് ജോര്‍ജ്ജ് എത്തി ഇയാളെ ജമ്യത്തിലിറക്കുകയും ചെയ്തു.

എന്ത് സംഭവം ഉണ്ടായാലും പ്രതികരിക്കുന്ന പിസി ജോര്‍ജ്ജ് പക്ഷേ ഈ സംഭവത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

English summary
PC George's PS's son arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X