കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോർജിനെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി..നേതാക്കൾ രാജിയിലേക്ക്..ഉടക്കിട്ട് പിജെ ജോസഫും

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് മുന്നണി വിപുലീകരണത്തിനുള്ള സാധ്യതകൾ യുഡിഎഫ് നേതൃത്വം തേടുന്നത്. പിസി ജോർജിന്റെ ജനപക്ഷം സെക്കുലറിനെ മുന്നണിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് അണിയറിയിൽ ഒരുങ്ങുന്നത്. ജോർജ് എത്തിയാൽ പാലാ ഉൾപ്പെടെയുള്ള കോട്ടയം ജില്ലയിലെ പല മേഖലകളിലും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം വലിയ വെല്ലുവിളി തീർക്കുന്ന സാഹചര്യത്തിൽ. എന്നാൽ ജോർജിനെ മുന്നണിയിലെടുക്കാനുള്ള നീക്കം യുഡിഎഫിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്

വലിയ തിരിച്ചടി

വലിയ തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പിസി ജോർജിനെ മുന്നണിയിൽ എടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയിരുന്നെങ്കിലും ശക്തമായ എതിർപ്പായിരുന്നു പ്രാദേശിക തലത്തിൽ നിന്ന് ഉൾപ്പെടെ ഉയർന്നത്. എന്നാൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സമ്മാനിച്ചതോടെയാണ് ജോർജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ യുഡിഎഫ് വീണ്ടും സജീവമാക്കിയത്.

 യുഡിഎഫ് പ്രതിസന്ധി

യുഡിഎഫ് പ്രതിസന്ധി

പിസി ജോർജ് എത്തിയാൽ കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ ജോസ് കെ മാണിക്ക് വെല്ലുവിളി തീർക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. പാലാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമായെങ്കിലും മുന്നണി വിടുന്നത് സംബന്ധിച്ച് എൻസിപി ഇതുവരെ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല. എൻസിപി മുന്നണി വിടാതിരിക്കുകയും ജോസ് തന്നെ പാലായിൽ മത്സരിക്കാൻ എത്തുകയും ചെയ്താൽ യുഡിഎഫ് പ്രതിസന്ധിയിലാകുമെന്ന കാര്യത്തിൽ തർക്കമില്ല.

പാലായിലോ പൂഞ്ഞാറിലോ

പാലായിലോ പൂഞ്ഞാറിലോ

അങ്ങനെയെങ്കിൽ നിലവിൽ പാലായിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയെന്നത് കോൺഗ്രസിന് എളുപ്പമാകില്ല. മാത്രമല്ല പിജെ ജോസഫ് പക്ഷത്തും ശക്തനായ സ്ഥാനാർത്ഥി ഇല്ല.ഇതോടെ ജോർജിനെ മുന്നണിയിൽ എത്തിച്ച് പാലായിലോ പൂഞ്ഞാറിലോ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

 മത്സരിക്കാൻ തയ്യാർ

മത്സരിക്കാൻ തയ്യാർ

പാലായിൽ മത്സരിക്കാൻ തയ്യാറാണെന്ന് ജോർജും വ്യക്തമാക്കിയിട്ടുണ്ട്. ജോസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പാലായിൽ എത്തിയാൽ താനായിരിക്കും എതിർ സ്ഥാനാർത്ഥിയെന്നും അതേസമയം എൻസിപി യുഡിഎഫിൽ എത്തുകയാണെങ്കിൽ പാലായ്ക്ക് പകരം മറ്റ് സീറ്റുകൾ ആവശ്യപ്പെടുമെന്നുമാണ് ജോർജ് നിലപാട് വ്യക്തമാക്കിയത്.

കത്തോലിക്ക സഭയും

കത്തോലിക്ക സഭയും

ഇതിനിടെ ജോർജിനെ മുന്നണിയിൽ എടുക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭയിലെ മുതിർന്ന ബിഷപ്പുമാരും നേരിട്ട് കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സഭകളുടെ വിഷയങ്ങളിലെ ജോർജിന്റെ ഇടപെടലുകളാണ് സഭയുടെ നേരിട്ട് ഉള്ള ഇടപെടലുകൾക്ക് പിന്നിൽ.

രാജിവെയ്ക്കുമെന്ന്

രാജിവെയ്ക്കുമെന്ന്

അതേസമയം ജോർജിനെ മുന്നണിയിൽ എടുത്താൽ രാജിവെയ്ക്കുമെന്ന ഭീഷണി ഉയർത്തുകയാണ് നേതാക്കൾ. ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ രാജിവയ്ക്കുമെന്നാണ് നിസാര്‍ കുര്‍ബാനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. ഇന്നലെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തുടർഭരണം ഇല്ലാതാക്കി

തുടർഭരണം ഇല്ലാതാക്കി

2016 ൽ യുഡിഎഫിന്റെ തുടർഭരണ സാധ്യത ഇല്ലാതാക്കിയത് പിസി ജോർജ് ആണെന്നും പ്രാദേശിക യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് എൻഡിഎയുമായി സഹകരിച്ച് യുഡിഎഫിനെതിരെ രംഗത്തെത്തിയ നേതാവാണ് പിസി. പണത്തിന്റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനാണ് പിസി ശ്രമിച്ചതെന്നും നേതാക്കൾ വിമർശിക്കുന്നു.

ഇടതുപക്ഷത്തെ വിജയിപ്പിക്കും

ഇടതുപക്ഷത്തെ വിജയിപ്പിക്കും

പിസിയെ മുന്നണിയിൽ എടുത്താൽ ഈരാറ്റുപേട്ടയിലെ മുഴുവൻ ഭാരവാഹികളും രാജിവെച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നിസാര്‍ കുര്‍ബാനി നിലപാട് വ്യക്തമാക്കിയിരുന്നു.

ഉടക്കിട്ട് പിജെ ജോസഫും

ഉടക്കിട്ട് പിജെ ജോസഫും

അതേസമയം പിസിയെ മുന്നണിയിലെടുക്കാനുള്ള തിരുമാനത്തിനെതിരെ കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫും രംഗത്തെത്തി. പിസി ജോര്‍ജ്ജിനേയും ജനപക്ഷം പാര്‍ട്ടിയേയും യുഡിഎഫിൽ എടുക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ജോസഫ് പറഞ്ഞു. ഘടകകക്ഷിയായി ഉൾപ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ജോർജ് വ്യക്തമാക്കി.

പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!

എൻസിപി പിളർപ്പിലേക്ക്?

എൻസിപി പിളർപ്പിലേക്ക്?

അതിനിടെ എൻസിപി പിളർപ്പിലേക്ക് തന്നെയെന്ന സൂചന നൽകി മുഖ്യമന്ത്രി നടത്തിയ സമവായ ശ്രമവും പരാജയപ്പെട്ടു.മന്ത്രി എ. കെ. ശശീന്ദ്രനുമായും മാണി സി. കാപ്പനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറല്ലെന്ന നിലപാട് കാപ്പൻ ആവർത്തിക്കുകയായിരുന്നു.

എൽഡിഎഫിനൊപ്പം

എൽഡിഎഫിനൊപ്പം

ഇതോടെ മാണി സി കാപ്പനും യുഡിഎഫിൽ ഉടൻ ചേർന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി വിടണമെന്ന കാപ്പന്റെ അഭിപ്രായത്തോട് ശശീന്ദ്രന്‍ യോജിച്ചില്ല.താൻ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'എന്റെ മതനിരപേക്ഷ നിലപാടില്‍ പിണറായി വിജയന് പോലും ഭിന്നാഭിപ്രായമുണ്ടാകില്ല',മുല്ലപ്പള്ളി രാമചന്ദ്രൻ'എന്റെ മതനിരപേക്ഷ നിലപാടില്‍ പിണറായി വിജയന് പോലും ഭിന്നാഭിപ്രായമുണ്ടാകില്ല',മുല്ലപ്പള്ളി രാമചന്ദ്രൻ

കൊവിഡ് കേസുകൾ കുറയാതെ കേരളം..പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്ത് ആശങ്കയില്ലകൊവിഡ് കേസുകൾ കുറയാതെ കേരളം..പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്ത് ആശങ്കയില്ല

Recommended Video

cmsvideo
SV pradeep's demise is not an accident says pc George | Oneindia Malayalam

English summary
PC George's UDF entry; Congress Leaders offers resignation,PJ joseph also against his entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X