India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാവരേയും മാനേ മാളേ എന്നാണ് വിളിക്കുന്നത്..എന്നെയൊന്ന് നുള്ളി നോവിച്ചിട്ടില്ല'; പ്രതികരിച്ച് പിസിയുടെ ഭാര്യ

Google Oneindia Malayalam News

കോട്ടയം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി സി ജോര്‍ജിന്റെ ഭാര്യ ഉഷ. ഒരു തെറ്റും ചെയ്യാത്ത ആളെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കേസിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണ് എന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. കേസിന് പിന്നില്‍ പിണറായി വിജയന്റെ കളിയാണ് എന്നും ഉഷ ആരോപിച്ചു.

സത്യം വിളിച്ച് പറയുന്നതിനാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പി സി ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി പറഞ്ഞു. ഒരു മുന്‍ എം എല്‍ എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും എന്നും പാര്‍വതി ചോദിച്ചു. ഉഷയുടേയും പാര്‍വതിയുടേയും വാക്കുകള്‍ ഇങ്ങനെയാണ്...

കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക

1

ഉഷ: എനിക്കറിയാം. ഷോണ്‍ പോയിട്ടുണ്ട്. അവന്‍ വേണ്ടത് ചെയ്‌തോളും അവനറിയാം അവന്റെ അപ്പനെ എങ്ങനെ സംരക്ഷിക്കണം എന്നുള്ളത്. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. തെറ്റ് ചെയ്തവര്‍ എത്ര പേരാണ് നമ്മുടെ നാട്ടിലുള്ളത്. ഓരോരുത്തരേയും എടുത്ത് പറയാവുന്നത് അറിയാമല്ലോ. സ്വപ്‌ന കേസ് വന്നു എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടായത്. പിണറായിയുടെ കളിയാണ്. പുള്ളി ഇറങ്ങിയപ്പോഴും പുള്ളി പറഞ്ഞല്ലോ പിണറായിയുടെ കളിയാണ്.

2

ഒരു മനുഷ്യനെ എങ്ങനെ എങ്കിലും ഒതുക്കാന്‍ പറ്റുകേല. പറ്റുകേല എന്ന് പറഞ്ഞാല്‍ പറ്റുകേല. രാഷ്ട്രീയ വൈരാഗ്യമാണ്. ഒരു കുടുംബത്തെ ഇങ്ങനെ ഇട്ട് വേട്ടയാടുന്നത് ശരിയാണോ. കഴിഞ്ഞ പ്രാവശ്യം പുള്ളിയെ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ 40 വര്‍ഷമായി ഞാന്‍ പുള്ളിയുടെ കൂടെ വന്നിട്ട് ഒരു പ്രാവശ്യമൊന്ന് നുള്ളി നോവിച്ചിട്ടില്ല. എല്ലാവരേയും മാനേ മാളേന്നെ വിളിക്കുള്ളൂ. മാനേ മാളേ എന്നല്ലാതെ ആരെയും വിളിക്കുകയില്ല. എല്ലാവരയേും അതേ.

3

പെങ്ങള്‍മാരെ ആണേലും കൂടെപിറപ്പുകളെ ആണേലും എല്ലാവരേയും അതുപോലെ സ്‌നേഹിക്കുന്ന മനുഷ്യനാണ്. പിന്നെ സിന്‍സിയര്‍ ആണ്. സിന്‍സിയറായിട്ട് പറ്റിയതാണ് ഇത്. പരാതിക്കാരി രണ്ടാഴ്ച മുന്‍പ് പറഞ്ഞു എന്നെ പീഡിപ്പിക്കാത്ത ഒരു വ്യക്തി ഉണ്ടെങ്കില്‍ പി സി ജോര്‍ജെ ഉള്ളൂവെന്ന്. അങ്ങനെ പറഞ്ഞ ഒരു സ്ത്രീ അപ്പന് തുല്യമാണ് എന്ന് കൂടി പറഞ്ഞു. അത് കഴിഞ്ഞിട്ട് ഇന്ന് എങ്ങനെയാ ഇങ്ങനെ ആയത്. .

4

പരാതിക്കാരി ഞാനുമായിട്ട് സംസാരിച്ചിട്ടും ഉള്ളതാ. ഒത്തിരി പ്രാവശ്യം ഇവര്‍ ഇവിടെ വന്നിട്ടുണ്ട്. സ്വപ്‌ന വന്നിട്ടുണ്ട്. പരാതിക്കാരിയെ കൃത്യമായി ഉപയോഗിക്കുന്നതാണ്. അത് എല്ലാവര്‍ക്കും മനസിലാക്കാമല്ലോ. അറസ്റ്റിനെ കുറിച്ച് സൂചനയുണ്ടായിരുന്നെങ്കില്‍ പുള്ളി ഒറ്റയ്ക്ക് പോകുമായിരുന്നോ. പുള്ളി വളരെ കൂളായി പോയിട്ട് ഇതിനകത്ത് ആക്കുക എന്ന് പറഞ്ഞാല്‍ മനസാക്ഷിയ്ക്ക് നിരക്കാത്തതല്ലേ.

5

ഏതോ ഒരു പൊലീസുകാരന്‍ പറഞ്ഞു പുള്ളിയെ സാക്ഷിയാക്കുകയാണ് എന്ന്. ഏത് പൊട്ടനും മനസിലാക്കാമല്ലോ അത് എന്താണ് എന്ന്. രണ്ട് മൂന്ന് ദിവസത്തേക്ക് പിണറായിയുടെ പ്രശ്‌നമൊന്നും പുറത്തേക്ക് വരരുത്. അപ്പോള്‍ രണ്ട് മൂന്ന് ദിവസം പി സി ജോര്‍ജ് എന്ന് പറഞ്ഞ് പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലിടാം.

6

എനിക്ക് ശരിക്കും പറഞ്ഞാല്‍ അയാളെ വെടി വെച്ച് കൊല്ലണമെന്നാണ്. എന്റെ അപ്പന്റെ റിവോള്‍വറാ ഇവിടെ ഇരിക്കുന്നത്. നിങ്ങളിത് ചാനലില്‍ കൂടെ വിട്ടോ എനിക്ക് കുഴപ്പമില്ല. എനിക്ക് ഈ കൊന്തയുണ്ടെങ്കില്‍ ഉണ്ടല്ലോ, ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങേര് അനുഭവിക്കും. ഒരിക്കല്‍ ഈ കുടുംബത്തിന്റെ കണ്ണുനീര്‍ എന്ന് പറഞ്ഞാലുണ്ടല്ലോ, ഇത് മറ്റുള്ളവര്‍ക്ക് ഒരു ശാപമാണ്. ഇതിന്റെ പുറകില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം എന്റെ ശാപമാണ്. എന്റെ ശാപം എന്റെ കുടുംബത്തിന്റെ ശാപവും ആണ്.

7

വേറെ എന്തും ആയിക്കോട്ടെ, ഇങ്ങനെ ഒരു കേസ് എന്ന് പറയുമ്പോള്‍ പലരും കണ്ടോണ്ടിരിക്കുന്ന ചാനലല്ലേ. ചാനലുകള്‍ മുഴുവന്‍ പീഡിപ്പിച്ചു എന്നൊക്കെയായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പീഡനമില്ല. ഇത് ഞങ്ങള്‍ നന്നായിട്ട് ഇതിനെ ഫേസ് ചെയ്യും. ഫേസ് ചെയ്യുന്നത് ഞങ്ങള്‍ അടുത്ത ദിവസം വന്നാല്‍ ഞാന്‍ പറഞ്ഞ് തരാം. ഇത്രയും നാള്‍ ഒരു ചാനലില്‍ ഞാന്‍ വന്നിട്ടുണ്ടോ. എനിക്ക് അത് ഇഷ്ടമില്ല. എനിക്ക് പുള്ളിയുടെ പിറകെ നില്‍ക്കുന്നതാണ് ഇഷ്ടം.

8

ഞാന്‍ പുള്ളിയുടേയും വീട്ടിലേയും കാര്യം നോക്കി അടങ്ങി ഒതുങ്ങി എന്റെ ബിസിനസുമായിട്ട് മുന്നോട്ട് പോകുന്ന ആളാണ്. പക്ഷെ ഒന്ന് രണ്ട് മാസങ്ങളായിട്ട് ഒരു കാര്യവും നടക്കുന്നില്ല. എന്റെ കസ്റ്റമേഴ്‌സ് എന്നോട് ചോദിക്കുന്നുണ്ട്, ഉഷ ചേച്ചി പുറത്തോട്ടൊന്നും ഇറങ്ങുന്നില്ലേ എന്ന്. രണ്ട് മാസമായിട്ട് നമ്മളെ ഒരിടത്തോട്ടും വിടാന്‍ സമ്മതിക്കുന്നില്ലല്ലോ. ഇതിങ്ങനെ പിറകെ പോകുവല്ലേ. പുള്ളി സത്യം പറയുന്നു. ഒരു നയാ പൈസ ഈ കുടുംബത്തില്‍ മറ്റുള്ളവരുടേത് ഇല്ല. സ്വര്‍ണ കേസോ. പുള്ളിയുടെ വീട്ടിലാണ് സ്വര്‍ണം ഉള്ളത് എന്നാണ് പറയുന്നത്.

9

പാര്‍വതി: സത്യം വിളിച്ച് പറയുന്നവര്‍ക്ക് അതും ഒരു എക്‌സ് എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഇവിടെ പീഡനം നടക്കുമ്പോള്‍ സാധാരണക്കാരുടെ നിലയെന്താണ് എന്ന് ആലോചിക്കണം. മുഖ്യമന്ത്രിയായിട്ടിരിക്കുന്ന ഒരാള്‍ക്ക് ചേരുന്ന നീക്കമാണോ ഇത്. വേറെ എന്തെല്ലാം കേസില്‍ പെടുത്താം. ഇത്രയും മോശമായിട്ടുള്ള ഒരു ഇതില്‍ വേണ്ടല്ലോ. ഇത് തട്ടിക്കൂട്ട് സ്‌റ്റോറി ആണ്. എല്ലാത്തിനും സത്യം വിളിച്ച് പറയുന്ന വ്യക്തിയാണ് അദ്ദേഹം.

10

അന്യന്റെ ഒരു പൈസ പോലും ഈ വീട്ടില്‍ ഇല്ല. സത്യസന്ധമായി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്തും വെട്ടി തുറന്ന് പറയും. പ്രായമായ ആളല്ലേ. ഇങ്ങനെ പിടിച്ച് ജയിലില്‍ ഇടാന്‍ പാടുണ്ടോ. ടെന്‍ഷനാകില്ലേ

cmsvideo
  പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics

  ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ആദ്യം സുബൈര്‍ പിന്നെ നൂപുര്‍...പാളിയത് ഉദയ്പൂര്‍ കൊലപാതകത്തില്‍; പ്ലാന്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍

  English summary
  PC George's wife Usha and daughter in law parvathy reaction on police action
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X