Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂവിയെ നാട്ടുകാരെ തിരിച്ച് പച്ച തെറിവിളിച്ച് പിസി ജോര്‍ജ്ജ്! വീഡിയോ വന്‍ വൈറല്‍

Recommended Video

cmsvideo
    തെറിവിളിച്ച് പിസി ജോര്‍ജ്ജ്! വീഡിയോ വന്‍ വൈറല്‍ | Oneindia Malayalam

    ഈരാറ്റുപേട്ടയില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിസി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍. എന്നാല്‍ തന്നെ കൂവിയ നാട്ടുകാരെ പച്ചത്തെറി വിളിച്ചാണ് പിസി തിരിച്ചടിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു എംഎല്‍എയെ നാട്ടുകാര്‍ കൂവി വരവേറ്റത്. ഇതോടെ നിയന്ത്രണം വിട്ട പിസി തന്‍റെ പതിവ് 'തെറി' ഫോമിലേക്ക് വന്നു.

    പിന്നാലെ മൈക്കെടുത്ത് പച്ച തെറി മറുപടി നല്‍കി. എന്നാല്‍ നാട്ടുകാര്‍ കൂവല്‍ നിര്‍ത്തിയില്ല. ഇതോടെ ഇവര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് പിസി മറുപടി നല്‍കിയത്.സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

     പിസിയുടെ പ്രസംഗം

    പിസിയുടെ പ്രസംഗം

    വോളിബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനത്തിനെത്തിയ പിസി സംസാരിക്കാനായി മൈക്കെടുത്തതോടെ നാട്ടുകാര്‍ കൂവാന്‍ തുടങ്ങി. പിസി ഇത് കേട്ടില്ലെന്ന് നടിച്ചെങ്കിലും നാട്ടുകാര്‍ കൂവല്‍ തുടങ്ങി.ഇതോടെയാണ് പിസിയുടെ തനി ഫോം പുറത്തുവന്നത്.

     മൈക്കിലൂടെ തിരിച്ചു കൂവി പിസി

    മൈക്കിലൂടെ തിരിച്ചു കൂവി പിസി

    ആദ്യം പിസി മൈക്കിലൂടെ കൂവി, പിന്നാലെ ഇങ്ങനെ പറഞ്ഞു- ഇതാണോട കൂവല്‍, ഇതാണോ മര്യാദ, നീയൊക്ക കൂവി ചാവണം. തന്നെ കൂവി തോല്‍പ്പിക്കാന്നുള്ള വിചാരം മനസില്‍ വെച്ചാല്‍ മതി. താന്‍ അങ്ങനെയൊന്നും പിന്‍മാറില്ല.

     നിന്നെക്കാള്‍ പത്ത് ചന്ത

    നിന്നെക്കാള്‍ പത്ത് ചന്ത

    മര്യാദ വേണം. ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍ . ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയൊക്കെ പോലെ ചന്തയായിട്ട് വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ നിന്നെക്കാള്‍ പത്ത് ചന്തയാ ഞാന്‍. നിന്നെയെക്കൊക്കാള്‍ കൂടിയ ചന്തയാ ഞാന്‍.

     കൂവി തോല്‍പ്പിക്കാമെന്ന് കരുതേണ്ട

    കൂവി തോല്‍പ്പിക്കാമെന്ന് കരുതേണ്ട

    ഈ കരയില്‍ വളര്‍ന്ന എന്നെ കൂവി തോല്‍പ്പിക്കാമെന്ന് കരുതേണ്ട. നീ കൂവിയാല്‍ പത്തായിട്ട് കൂവും ഞാന്‍. വൃത്തിക്കെട്ടവന്‍മാര്‍. നീയൊക്കെ കൂവിയാല്‍ ഞാനും കൂവും. കയറി വന്നപ്പോള്‍ തൊട്ട് തുടങ്ങിയതാ.

     ഒടുവില്‍ മുട്ട് മടക്കി പിസി

    ഒടുവില്‍ മുട്ട് മടക്കി പിസി

    നീയൊക്കെ എത്ര കൂവുന്നോ അത്രേം തന്നെ ഞാന്‍ തിരിച്ചു കൂവും, പിസി പറഞ്ഞു. എന്നാല്‍ പരിപാടിക്കെത്തിയ കൂവല്‍ വിദഗ്ദരായ നാട്ടുകാര്‍ പിസിയെ ഈ തെറിവിളിയില്‍ തളരാന്‍ തയ്യാറായില്ല.അവര്‍ കൂവിക്കൊണ്ടേയിരുന്നു. ഇതോടെ കൂവി കഴിഞ്ഞെങ്കില്‍ പരിപാടി ഉദ്ഘാടനെ ചെയ്തതായി അറിക്കുന്നുവെന്ന് വ്യക്തമാക്കി പിസിക്ക് മുട്ടുമടക്കേണ്ടി വന്നു.

    വീഡിയോ വൈറല്‍

    വീഡിയോയുടെ പൂര്‍ണരൂപം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+