കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ചതിച്ചെന്ന് പിസി ജോര്‍ജ്; ആരെയും ചതിക്കില്ലെന്ന് പിണറായി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പൂഞ്ഞാര്‍ സീറ്റില്‍ ഒഴിവാക്കപ്പെട്ടതോടെ സിപിഎമ്മിനെതിരെ പി സി ജോര്‍ജ് രംഗത്തെത്തി. സിപിഎമ്മിലെ ഒരുവിഭാഗം തന്നെ ചതിച്ചെന്നും പൂഞ്ഞാറില്‍ മത്സരിക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂഞ്ഞാറില്‍ എല്‍ഡിഎഫിന്റെ പിന്തുണ തനിക്കാണെന്നും ജോര്‍ജ് അവകാശപ്പെട്ടു.

തിങ്കളാഴ്ച കാലത്ത് എ.കെ.ജി സെന്ററില്‍ നടന്ന അവസാന വട്ട സീറ്റ് വിഭജന ചര്‍ച്ചയില്‍ പൂഞ്ഞാര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് സി.പി.എം സമ്മതിച്ചിരുന്നു. അവസാന പ്രതീക്ഷയും കൈവിട്ടതോടെയാണ് പിസി ജോര്‍ജ് സിപിഎമ്മിനെതിരെ പരസ്യമായി രംഗത്തെത്തിയത്. എല്‍ഡിഎഫും യുഡിഎഫും കൈവിട്ടതോടെ പി സി ജോര്‍ജ് ഇപ്പോള്‍ പെരുവഴിയിലായ അവസ്ഥയിലാണ്.

pinarayi

പി സി ജോര്‍ജിന് രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയില്‍ ഒന്നുകൂടിയാണ് പൂഞ്ഞാര്‍ നഷ്ടപ്പെട്ടതോടെ ഉടലെടുത്തത്. നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജിനെ കൂറു മാറ്റിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മുതല്‍ കൂട്ടി കൊടുത്തത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ പ്രമുഖര്‍ പി സി ജോര്‍ജിനെ തഴഞ്ഞതെന്നാണ് സൂചന.

അതേസമയം, സിപിഎം ചതിച്ചുവെന്ന ജോര്‍ജിന്റെ ആരോപണം പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. സി.പി.എം ആരെയും ചതിക്കുന്നവരല്ല. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവര്‍ ഒരിക്കലും അങ്ങനെ പറയില്ല. സി.പി.എമ്മിനോട് സഹകരിക്കാത്തവര്‍ എങ്ങനെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നും പിണറായി ചോദിച്ചു.

English summary
P.C. George says A section of CPM cheated me, no seat for pc george in poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X