'ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രം അറിയാമായിരുന്ന പദ്ധതി', വെളിപ്പെടുത്തി പിസി ജോർജ്
കോട്ടയം: ഇടത് മുന്നണിയില്‍ സിപിഎം അടക്കമുളള പാര്‍ട്ടികളില്‍ തനിക്ക് ചാരന്മാര്‍ ഉണ്ടെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
കെഎം മാണിക്ക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനുളള വഴി ഒരുക്കി തന്നത് ഈ ചാരന്മാര്‍ ആണെന്നും പിസി ജോര്‍ജ് പറയുന്നു. പിണറായി വിജയന്‍ മന്ത്രിസഭയിലെ പലരും രാജി വെക്കേണ്ടി വരുമെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി. വിശദാംശങ്ങളിലേക്ക്
ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

മന്ത്രിമാരായിരുന്ന പ്രമുഖ ഇടത് നേതാക്കള്‍ ഉള്‍പ്പെട്ട നിയമസഭാ കയ്യാങ്കളിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കേസ് പരിഗണിക്കവേ സര്‍ക്കാരിനെയും നിയമസഭയില്‍ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടത് എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ അക്രമത്തേയും സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് അന്ന് കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചത് ഇടതുപക്ഷത്തുളള തന്റെ ചാരന്മാരുടെ സഹായത്തോട് കൂടിയാണെന്ന് പിസി ജോര്‍ജ് അഭിമുഖത്തില്‍ അവകാശപ്പെടുന്നു. സിപിഐയിലും സിപിഎമ്മിലും തനിക്ക് ചാരന്മാര്‍ ഉണ്ടെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ അവര്‍ ആരെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തിയില്ല.

അവരുടെ പേരുകള്‍ പറയാനുളള സമയം ആയിട്ടില്ലെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അന്ന് കെഎം മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചത് തങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷന്‍ മൂലമാണ്. തന്നെ കൂടാതെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെഎം മാണിക്കും മാത്രമേ അക്കാര്യം അറിയുമായിരുന്നുളളൂ എന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി.

ബജറ്റിന്റെ തലേദിവസം തന്നെ കെഎം മാണിയെ നിയമസഭയില്‍ എത്തിച്ചു. രാത്രി കറുത്ത കാറില്‍ മഫ്‌ളര്‍ തലയില്‍ കെട്ടിയാണ് മാണി എത്തിയത്. സിപിഎമ്മിലേയും സിപിഐയിലേയും ചാരന്മാര്‍ തനിക്ക് അവരുടെ പദ്ധതി സംബന്ധിച്ചുളള വിവരങ്ങള്‍ തന്നിരുന്നു. മാണിയെ തടയാന്‍ വനിതാ എംഎല്‍എമാരെ ഇറക്കും എന്നത് അടക്കമുളള വിവരങ്ങള്‍ താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് പിസി ജോര്‍ജ് പറയുന്നു.

മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ സീറ്റിന് രണ്ട് സീറ്റ് അപ്പുറത്തുളള സീറ്റില്‍ കെഎം മാണിയുടെ മൈക്ക് വെച്ചു. അത് കൂടാതെ അദ്ദേഹത്തിന്റെ വസ്ത്രത്തിലും മൈക്കുണ്ടായിരുന്നു. നിയമസഭയിലെ കയ്യാങ്കളിക്കിടെ സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ ക്ഷണിക്കുകയും മാണി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു എന്നും പിസി ജോര്‍ജ് പറഞ്ഞു.
Recommended Video

അന്ന് സമരം നടത്തിയത് മാണിക്കെതിരെയല്ല, യുഡിഎഫ് സര്‍ക്കാരിന് എതിരെയാണ് എന്നുളള ഇപ്പോഴത്തെ വാദത്തെയും പിസി ജോര്‍ജ് എതിര്‍ത്തു. അന്ന് പ്രതിഷേധം ഒഴിവാക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ തടയില്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത് എന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി.
ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications