• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ

കോട്ടയം: രാജ്യം മുഴുവന്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എല്ലാം സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയിലും ദില്ലിയിലും എല്ലാം കാര്യങ്ങള്‍ കൈവിട്ടുപോയ സ്ഥിതിയിലാണ്.

ഈ കൊവിഡ് അതി ഭീകരം; വായുവിലൂടേയും പകരം... രണ്ടാം തരംഗത്തില്‍ കത്തിപ്പടര്‍ന്ന് രോഗം

മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം; കൊവിഡ് പ്രതിരോധത്തിന് അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

ഇതിനിടയിലാണ് പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവും ആയ പിസി ജോര്‍ജ്ജ് ഒരു കാര്യം പറയുന്നത്. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതുകൊണ്ടാണ് ഇപ്പോള്‍ ഇത്രയും വലിയ പ്രത്യാഘാതം ഉണ്ടായിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. മനോരമയോടാണ് പ്രതികരണം. വിശദാംശങ്ങള്‍...

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ട ആളാണ് പിസി ജോര്‍ജ്ജ്. അന്ന് കോടതിയെ സമീപിച്ചെങ്കിലും ജോര്‍ജ്ജിന്റെ ആവശ്യം തള്ളിയിരുന്നു. ഇപ്പോള്‍ അത് പറഞ്ഞാണ് ജോര്‍ജ്ജിന്റെ രംഗപ്രവേശനം.

വ്യാപനത്തിന് കാരണം

വ്യാപനത്തിന് കാരണം

തദ്ദേശ തിരഞ്ഞെടുപ്പ് അന്ന് നടത്തിയതാണ് കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം എന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വന്നതോടെയാണ് കാര്യങ്ങള്‍ ഇത്രയും വഷളായത് എന്നാണ് ജോര്‍ജ്ജിന്റെ കണ്ടെത്തല്‍.

രണ്ടും ഒരുമിച്ച്

രണ്ടും ഒരുമിച്ച്

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണം എന്നതായിരുന്നു ജോര്‍ജ്ജിന്റെ ആവശ്യം. എന്നാല്‍ താന്‍ പറഞ്ഞത് ആരും വകവച്ചില്ല. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

തിരഞ്ഞെടുപ്പ് വന്നാല്‍

തിരഞ്ഞെടുപ്പ് വന്നാല്‍

തിരഞ്ഞെടുപ്പ് സമയത്ത് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും സാധ്യമാവില്ലെന്നാണ് ജോര്‍ജ്ജിന്റെ വിലയിരുത്തല്‍. പ്രചാരണത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതിന് നിയന്ത്രിക്കാന്‍ കഴിയില്ല. ആളുകള്‍ ആവേശത്തോടെ എത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ലോക്ക് ഡൗണ്‍ വേണം

ലോക്ക് ഡൗണ്‍ വേണം

അടുത്തതായി മെയ് 2 ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്ത് സംഭവിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഫലപ്രഖ്യാപന ദിനത്തില്‍ ലോ്ക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. പിസി ജോര്‍ജ്ജും ഇതിനെ പിന്തുണയ്ക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് എന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് എന്ന്

എന്നാല്‍ പിസി ജോര്‍ജ്ജ് പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് പറയാന്‍ ആവില്ല. 2020 ഡിസംബറില്‍ ആയിരുന്നു കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. അതിന് ശേഷം കേരളത്തില്‍ പ്രതിദിന കൊവിഡ് നിരക്കില്‍ വലിയ വര്‍ദ്ധന ഉണ്ടായിരുന്നില്ല. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം ആണ് ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.

രാജ്യം മുഴുവന്‍

രാജ്യം മുഴുവന്‍

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആണ് കൊവിഡ് വ്യാപനത്തിന് കാരണമായത് എന്നും പൂര്‍ണമായി പറയാന്‍ ആകില്ല. ഒരു തിരഞ്ഞെടുപ്പും നടക്കാത്ത സംസ്ഥാനങ്ങളിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്.

രണ്ടാഴ്ച ഗണേഷ് കുമാര്‍ ആശുപത്രിയില്‍; ഒരു പരിചിതമുഖം പോലും കാണാനാകാതെ... ആകെ തളര്‍ത്തുന്ന മാരക രോഗം

സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെടുമെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍; തിരിച്ചടിച്ചത് ഏത് തീരുമാനം?

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  KK Shailaja teacher speaks to media | Oneindia Malayalam

  English summary
  PC George says, if his words took in consideration, Covid19 numbers would not rise in Kerala this much
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X