കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് പിരിച്ച് വിടണം: പിസി ജോര്‍ജ്ജ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിരിച്ച് വിടേണ്ട സമയം അതിക്രമിച്ചെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ബാര്‍ അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മാണി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കെഎം മാണി ബിജെപിക്ക് ഒപ്പം പോയാല്‍ കൂടെയുള്ള മൂന്ന് എംഎല്‍എമാര്‍ മാണിക്ക് ഒപ്പം ഉണ്ടാകില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും മാണിക്ക് ഒപ്പം നില്‍ക്കില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. കെഎം മാണിയെ കൂട്ടുപിടിച്ച് യുഡിഎഫിനെ തകര്‍ക്കാന്‍ നോക്കുകയാണ് പിണറായി വിജയന്‍. പത്ത് വര്‍ഷം ഭരിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിന് കൂട്ടു നില്‍ക്കാന്‍ അദ്ദേഹം കെഎം മാണിയെ കൂട്ടു പിടിച്ചെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

PC George

അതേസമയം താന്‍ യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടില്ലെന്ന് മാണി വിശദീകരിച്ചു. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ഓഗസ്ത് നാലിന് ചേരുന്ന യോഗത്തില്‍ കെഎം മാണി പങ്കെടുക്കില്ല. അതുകൊണ്ട് തന്നെ യോഗം പത്താം തീയ്യതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് നേതൃയോഗത്തിലും കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

English summary
PC George says Kerala Congress should ended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X