കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണം

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് യുഡിഎഫ്. ഇക്കാര്യം വ്യക്തമാക്കിയിട്ടും ഉണ്ട്. ഇത്രനാളും ക്ഷമയോടെ കാത്തിരുന്ന പിസി ജോര്‍ജ്ജ് ഇതോടെ പൊട്ടിത്തെറിച്ചിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളുംകേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

എന്താണ് പിസി ജോര്‍ജ്ജിന്റെ അടുത്ത വഴി എന്നതിന്റെ സൂചന കൂടി നല്‍കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. യുഡിഎഫ് മുസ്ലീം ജിഹാദികളുടെ പാര്‍ട്ടിയാണ് എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ചിലത് വെളിപ്പെടുത്തമെന്ന ഭീഷണിയും മുഴക്കുന്നുണ്ട് പിസി ജോര്‍ജ്ജ്. വിശദാംശങ്ങളും വിലയിരുത്തലുകളും...

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ഉറപ്പിച്ചോ?

ഉറപ്പിച്ചോ?


യുഡിഎഫിലേക്ക് എടുക്കകയില്ല എന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പായോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ജോര്‍ജ്ജിനോട് സംയമനത്തോടെ കാത്തിരിക്കാന്‍ ആണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജ് അതിന് വഴങ്ങുന്ന മട്ടില്ല.

മുസ്ലീം ജിഹാദി

മുസ്ലീം ജിഹാദി

യുഡിഎഫിനെ മുസ്ലീം ജിഹാദി പാര്‍ട്ടി എന്നാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പറയുന്നത്. അതുകൊണ്ട് തനിക്ക് യുഡിഎഫിന്റെ പിന്തുണ വേണ്ടെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. എന്നാല്‍, ഇത്രനാളും പിസി ജോര്‍ജ്ജിന് യുഡിഎഫ് ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയായിരുന്നില്ല എന്നത് വേറെകാര്യം.

ജിഹാദികള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടി

ജിഹാദികള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടി

യുഡിഎഫിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ജിഹാദികള്‍ ആണെന്നാണ് ജോര്‍ജ്ജ് പറയുന്നത്. മുസ്ലീം ലീഗ് നേരത്തേ നല്ല പാര്‍ട്ടിയായിരുന്നു. എന്നാല്‍ ലീഗിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ജിഹാദികളാണ്. അതുകൊണ്ട് തന്നെ മതേതരരായവര്‍ക്കോ ഹിന്ദുക്കള്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീം ലീഗിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.

പ്രവര്‍ത്തകര്‍ മാന്യന്‍മാര്‍

പ്രവര്‍ത്തകര്‍ മാന്യന്‍മാര്‍

യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ മാന്യന്‍മാരാണെന്നാണ് ഇതോട് ചേര്‍ത്ത് പിസി ജോര്‍ജ്ജ് പറയുന്നത്. നേതാക്കന്‍മാരാണ് പ്രശ്‌നക്കാര്‍. അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നവരാണ് എന്നും പറയുന്നത്. അങ്ങനെയെങ്കില്‍, മാന്യന്‍മാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് എന്തുകൊണ്ടാണ് പിസി ജോര്‍ജ്ജ് പറയുന്നത് എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതാണ്.

ജോര്‍ജ്ജിന്റെ ചാട്ടം എങ്ങോട്ട്?

ജോര്‍ജ്ജിന്റെ ചാട്ടം എങ്ങോട്ട്?

എന്‍ഡിഎയുമായി ധാരണയിലെത്തിയെന്നൊന്നും പിസി ജോര്‍ജ്ജ് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടക്കുന്നുണ്ട് എന്ന് ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പറയുന്നത്.

രാമക്ഷേത്രത്തിന് സംഭാവന

രാമക്ഷേത്രത്തിന് സംഭാവന

അടുത്തിടെ പിസി ജോര്‍ജ്ജ് രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജനപക്ഷത്തിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. നേരത്തേ എന്‍ഡിഎയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ജനപക്ഷം എന്നതും അനുകൂല ഘടകമാണ്.

രണ്ട് സീറ്റ്

രണ്ട് സീറ്റ്

പിസി ജോര്‍ജ്ജിനും പാര്‍ട്ടിയ്ക്കുമായി രണ്ട് സീറ്റുകള്‍ വരെ നല്‍കാന്‍ എന്‍ഡിഎ തയ്യാറാണ് എന്നാണ് ലഭ്യമാകുന്ന വിവരം. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ആണ് ഈ സീറ്റുകള്‍. രണ്ടിടത്തും പിസി ജോര്‍ജ്ജിന് വിജയസാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.

ജനപക്ഷം സ്ഥാനാര്‍ത്ഥി

ജനപക്ഷം സ്ഥാനാര്‍ത്ഥി

എന്തൊക്കെ വന്നാലും താന്‍ പൂഞ്ഞാറില്‍ കേരള ജനപക്ഷം സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന യുഡിഎഫ് നിര്‍ദ്ദേശം ഒരുവിധത്തിലും അംഗീകരിക്കില്ലെന്നതിന്റെ സൂചന കൂടിയാണിത്. എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നില്ലെങ്കില്‍ പോലും, അവരുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കാര്യമായ എതിരഭിപ്രായം ഇതുവരെ ഉയര്‍ന്നിട്ടില്ല.

എന്‍ഡിഎയ്ക്ക് ലോട്ടറി

എന്‍ഡിഎയ്ക്ക് ലോട്ടറി

പിസി ജോര്‍ജ്ജിനെ മുന്നണിയുടെ ഭാഗമാക്കി നിര്‍ത്താന്‍ സാധിച്ചാല്‍, അത് കേരളത്തിലെ എന്‍ഡിഎയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും. വിജയസാധ്യതയുള്ള ഒരു ഘടകക്ഷിപോലും ഇല്ലാത്ത മുന്നണിയാണ് എന്‍ഡിഎ എന്നത് തന്നെയാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. അധികമായി കിട്ടുന്ന ഓരോ സീറ്റും അവരെ സംബന്ധിച്ച് നിര്‍ണായകമാണ്.

ഉമ്മന്‍ ചാണ്ടിയ്ക്ക് ഭീഷണി

ഉമ്മന്‍ ചാണ്ടിയ്ക്ക് ഭീഷണി

തന്റെ മുന്നണി പ്രവേശനത്തിന് വിലങ്ങുതടിയായത് ഉമ്മന്‍ ചാണ്ടിയാണ് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് പിസി ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടി ആരാണെന്ന് താന്‍ പിന്നീട് പറയുമെന്നാണ് ജോര്‍ജ്ജിന്റെ ഭീഷണി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പിസി ജോര്‍ജ്ജ് എന്ത് ബോംബായിരിക്കും പൊട്ടിക്കുക എന്നാണ് കേരളം കാതോര്‍ക്കുന്നത്.

കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Chandy oommen criticize pinarayi vijayan

English summary
PC George says Muslim League is controlled by Jihadees and UDF is controlled by them- It is clear indication of his political move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X