Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണം; പിസി ജോർജ്

തിരുവനന്തപുരം; രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം.. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിംഗ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം .മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പിസി ജോർജ് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

pinarayiss-16208

ബഹുമാനപെട്ട മുഖ്യമന്ത്രി, കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു .ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്‌ .

എന്നാൽ ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിംഗ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം .
മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+