''രാഹുല്‍ ഗാന്ധിക്ക് എന്തോ മാനസിക പ്രശ്‌നം'', അയാളെ വെച്ച് കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് പിസി ജോർജ്
കോട്ടയം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. രാഹുല്‍ ഗാന്ധിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്. രാഹുല്‍ ഗാന്ധി നന്നായാലല്ലേ അതിന് താഴെ ഉളളവര്‍ നന്നാകൂ എന്ന് പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോർജിന്റെ വാക്കുകൾ ഇങ്ങനെ: ''കള്ളക്കാര്‍ഡ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് സ്ഥാനം പിടിച്ചെടുക്കുക എന്നൊക്കെ പറഞ്ഞാല്‍ എത്ര മോശമാണ്. അങ്ങനെ സംസ്ഥാന പ്രസിഡണ്ടാവുക, ആ സംസ്ഥാന പ്രസിഡണ്ടിനെ പോലീസ് ചോദ്യം ചെയ്യുക എന്നതൊക്കെ എന്തൊരു ഗതികേടാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ആ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണം. എന്നിട്ട് മാന്യമായി അംഗത്വം കൊടുത്ത് തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രശ്‌നം തീരും.

അതെങ്ങെനെയാണ് രാഹുല്‍ ഗാന്ധിയല്ലേ നേതാവ്. പുള്ളി നന്നായാലല്ലേ താഴെ ഉളളവര്‍ നന്നാവുക. അദ്ദേഹം പറഞ്ഞത് നമ്മള്‍ ക്രിക്കറ്റ് കളിയില്‍ തോറ്റത് പ്രധാനമന്ത്രി മോദി അവിടെ വന്നത് കൊണ്ട്, അദ്ദേഹത്തിന്റെ മുഖം കണ്ടത് കൊണ്ടാണ് എന്നാണ്. രാഹുല്‍ ഗാന്ധിയെ പോലൊരാള്‍ ഇങ്ങനെയുളള വൃത്തികേട് പറയാന്‍ പാടുണ്ടോ. അന്ന് നമ്മള്‍ തോറ്റത് ഇന്ദിരാ ഗാന്ധി വന്നപ്പോള്‍ ആയിരുന്നില്ലേ. ഇന്ദിരാ ഗാന്ധി ഇറങ്ങിപ്പോയി അന്ന്. അയാള്‍ക്കെന്തോ കുഴപ്പമുണ്ട്. രാഹുല്‍ ഗാന്ധിക്ക് എന്തോ മാനസിക പ്രശ്‌നമുണ്ട്. ഒരു സംശയവും വേണ്ട. അയാളെ വെച്ച് കൊണ്ട് കോൺഗ്രസ് ഇനി രക്ഷപ്പെടില്ല'', പിസി ജോര്‍ജ് പറഞ്ഞു..












Click it and Unblock the Notifications