• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രളയത്തിനും കൊറോണയ്ക്കും കാരണം പിണറായി ഒടുക്കത്തെ പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റിയത്'

കോട്ടയം: വീണ്ടും വിദ്വേഷ പരാമര്‍ശങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് രംഗത്ത്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

ആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരം

കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്‍പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം

കേരളത്തില്‍ പ്രളയവും നിപ്പയും കൊറോണയും ഒക്കെ വന്നതിന് കാരണം ശബരിമലയില്‍ സ്ത്രീകള്‍ കയറിയതാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ഇതോടെ നാട് നശിച്ചു, ഇതില്‍പരം ഒരു ഗതികേട് ഇനി വരാനില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. വിശദാംശങ്ങള്‍...

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

പിണറായി തമാശ കളിച്ചില്ലായിരുന്നെങ്കില്‍

പിണറായി തമാശ കളിച്ചില്ലായിരുന്നെങ്കില്‍

ശബരിമലയില്‍ പിണറായി വിജയന്‍ തമാശ കളിച്ചുവെന്നാണ് ജോര്‍ജ്ജിന്റെ വാക്കുകള്‍. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫിന് കേരളത്തില്‍ എളുപ്പത്തില്‍ തുടര്‍ഭരണം ലഭിച്ചേനെ എന്നും ജോര്‍ജ്ജ് പറയുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിലെ നിലപാട് വിവരക്കേടായിരുന്നു എന്നാണ് ജോര്‍ജ്ജിന്റെ വിലയിരുത്തല്‍.

ഒടുക്കത്തെ പെണ്ണുങ്ങള്‍

ഒടുക്കത്തെ പെണ്ണുങ്ങള്‍

ശബരിമല വിവാദത്തിന് ശേഷം ആണ് കേരളത്തിന്റെ അവസ്ഥ മോശയമായത് എന്നും ജോര്‍ജ്ജ് പറയുന്നു. രണ്ട് വെള്ളപ്പൊക്കങ്ങളും നിപ്പയും കൊറോണയും എല്ലാം വന്നത് അതുകൊണ്ടാണ്. ഇതില്‍പരം ഗതികേട് വേറെ വരാനുണ്ടോ എന്നാണ് ചോദ്യം. 'ഇങ്ങേരുടെ ഒടുക്കത്തെ പെണ്ണുങ്ങളെ കയറ്റിക്കൊണ്ടുപോയത്' എന്നാണ് ജോര്‍ജ്ജിന്റെ വാക്കുകള്‍.

നാട് നശിച്ചില്ലേ

നാട് നശിച്ചില്ലേ

അങ്ങനെ ചെയ്തതുകൊണ്ട് നാട് നശിച്ചില്ലേ എന്നാണ് അടുത്ത ചോദ്യം. സത്യമാണ് ദൈവം. ദൈവം ശക്തിയാണ്. ദൈവത്തേയും ആചാരങ്ങളേയും തൊട്ടുകളിക്കാന്‍ ആര്‍ക്കും ആവില്ല. രാഷ്ട്രീയക്കാര്‍ എന്തിനാണ് ദൈവത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ പോകുന്നത് എന്നും ജോര്‍ജ്ജ് ചോദിക്കുന്നു.

തുടക്കം മുതല്‍

തുടക്കം മുതല്‍

ശബരിമലയില്‍ പ്രായപരിധിയില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അന്ന് തന്നെ രൂക്ഷമായി വിമര്‍ശിച്ച ആളായിരുന്നു പിസി ജോര്‍ജ്ജ്. പിന്നീട് ശബരിമല പ്രതിഷേധ സമരങ്ങള്‍ക്ക് ജോര്‍ജ്ജ് പിന്തുണ നല്‍കുന്നതും കേരളം കണ്ടിരുന്നു.

ജയം ഉറപ്പ്

ജയം ഉറപ്പ്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും എതിരിട്ട് വിജയിച്ച് നിയമസഭയില്‍ എത്തിയ ആളാണ് പിസി ജോര്‍ജ്ജ്. ഇത്തവണയും മത്സരം അങ്ങനെ തന്നെയാണ്. വിജയം ഉറപ്പാണെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്.

ബിജെപി വോട്ട് കിട്ടി

ബിജെപി വോട്ട് കിട്ടി

യുഡിഎഫ് വിട്ടുവന്ന പിസി ജോര്‍ജ്ജ് ഒരു ഇടക്കാലത്ത് എന്‍ഡിഎയുടെ ഘടകകക്ഷിയായിരുന്നു. പിന്നീട് മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. എന്തായാലും ഇത്തവണ തനിക്ക് ബിജെപി വോട്ടുകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് ജോര്‍ജ്ജിന്റെ അവകാശവാദം. പൂഞ്ഞാറില്‍ എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് ആണ് ഇത്തവണ മത്സരിച്ചത്.

എസ്ഡിപിഐ

എസ്ഡിപിഐ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ കൂടി സഹായത്തോടെ ആയിരുന്നു പിസി ജോര്‍ജ്ജ് വിജയിച്ചത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജ് എസ്ഡിപിയുമായി പിണങ്ങി. ഇത്തവണ എസ്ഡിപിഐയുമായി തല്ലിപ്പിരിഞ്ഞതിന്റെ ഫലമായി ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട് എന്നാണ് ജോര്‍ജ്ജിന്റെ വാദം.

cmsvideo
  ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവമായിരിക്കും | Oneindia Malayalam

  പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്‍... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്

  അസഹനീയം ഫിറോസ് ഖാന്‍... ഇത്തവണ ഇര ഋതുമന്ത്ര; ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്ന് പരിഹാസം

  സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  PC George says Sabarimala Women entry was the reason for two floods and Corona in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X