കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈരാറ്റുപേട്ടയിലെ വീട്ടിൽ മൂന്ന് മാസം താമസിപ്പിച്ചിരുന്നു', ബിനീഷ് കോടിയേരി നല്ല പയ്യനാണെന്ന് പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: ബിനീഷ് കോടിയേരി നല്ല പയ്യനാണെന്ന് പിസി ജോര്‍ജ്. തനിക്ക് അറിയുന്നത് പോലെ ബിനീഷിനെ കുറിച്ച് വേറെ ആര്‍ക്കും അറിയില്ലെന്നും പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഠിക്കുന്ന കാലം മുതല്‍ക്കേ കണ്ണൂരുകാരന്റെ രക്തത്തിനുളള ഒരു ചൂട് അവനുണ്ട്. അതിന്റെ കുഴപ്പം അല്ലാതെ വേറെ കുഴപ്പമില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ

ബിനീഷ് കോടിയേരി

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിനീഷിനെ അറസ്റ്റ് ചെയ്യാന്‍ ഓര്‍ഡര്‍ ഇട്ടിരുന്നു. അന്ന് ബിനീഷിന്റെ അമ്മ കരഞ്ഞു, കോടിയേരി മിണ്ടാതെ ഇരുന്നു. അന്ന് താന്‍ ബിനീഷിനെ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി തന്റെ വീട്ടില്‍ മൂന്ന് മാസം താമസിപ്പിച്ചിരുന്നു. നല്ല പയ്യനാണ്. അടുക്കളയില്‍ കഞ്ഞി വെക്കാന്‍ ഉഷയ്ക്ക് വരെ കൂട്ടായിരുന്നു ബിനീഷെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബിനീഷ് കോടിയേരി

ബിനീഷിന്റെ കയ്യിലിരിപ്പൊക്കെ നല്ലതാണെന്നും താന്‍ പറയുന്നത് അക്കാര്യത്തില്‍ വിശ്വസിക്കാമെന്നും ആളുകള്‍ ചുമ്മാ ഓരോന്ന് പറയുന്നതാണെന്നും പിസി ജോര്‍ജ് പറഞ്ഞു. അവന്‍ പണമുണ്ടാക്കാന്‍ പോയതിന് കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. കര്‍ണാടക സര്‍ക്കാര്‍ ബിനീഷിനെ ഒരു വര്‍ഷം ജയിലില്‍ ഇട്ടു. അവസാനം ഹൈക്കോടതി ചോദിച്ചു എന്താണ് ഇവന് മേലുളള തെറ്റ് എന്നും എവിടെയാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത് എന്ന്. സര്‍ക്കാരിന് ഉത്തരമുണ്ടായിരുന്നില്ല.

ചുവപ്പിനെന്തരൊഴക്, ചുവന്ന സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ

ബിനീഷ് കോടിയേരി

അതുകൊണ്ടാണ് ബിനീഷിന് ജാമ്യം ലഭിച്ചു. ബിനീഷും തന്റെ മകന്‍ ഷോണും നല്ല വക്കീലന്മാരാകും. ഷോണ്‍ രണ്ട് വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ബിനീഷ് ഇപ്പോള്‍ തുടങ്ങി. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷറുടെ മകനും ഒപ്പമുണ്ട്. ഉദ്ഘാടനം ചെയ്ത് അരമണിക്കൂര്‍ കൊണ്ട് നാല് കേസ് കിട്ടിയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഷോണ്‍ രണ്ട് ദിവസം എറണാകുളത്ത് പ്രാക്ടീസ് ചെയ്യും, ബാക്കി കോട്ടയത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബിനീഷ് കോടിയേരി

ഇവര്‍ മൂന്ന് പേരും ഒരുമിച്ച് പഠിച്ചവരാണ്.. ബിനീഷ് വിളിക്കുന്നുണ്ടെന്നും ഒരുമിച്ച് പ്രാക്ടീസ് ചെയ്‌തോട്ടെ എന്നും ഷോണ്‍ തന്റെ അടുത്ത് ചോദിച്ചിരുന്നു. തീര്‍ച്ചയായും ചെയ്യണമെന്ന് താന്‍ പറഞ്ഞു. താന്‍ തന്നെ വന്ന് ഓഫീസ് ഉദ്ഘാടനം ചെയ്ത് തരാമെന്നും താന്‍ പറഞ്ഞു. ആലപ്പുഴ സമ്മേളനം കാരണമാണ് കോടിയേരി വരാതിരുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു. അല്ലായിരുന്നുവെങ്കില്‍ വക്കീല്‍ ഓഫീസ് ഉദ്ഘാടനത്തിന് കോടിയേരിയും വരുമായിരുന്നു.

ബിനീഷ് കോടിയേരി

ഒരു നല്ല ചെറുപ്പക്കാരനെ കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടെങ്കില്‍ അത് മാറ്റാന്‍ കഴിയുമെങ്കില്‍ നല്ലതാണ് എന്ന് കരുതിയാണ് താന്‍ ഉദ്ഘാടനത്തിന് പോയത്. താന്‍ കള്ളത്തരത്തിന് കൂട്ട് നില്‍ക്കാറില്ല. മകന്‍ ചെയ്താലും തെറ്റാണ് എന്ന് പറയും. താന്‍ ചെന്നപ്പോള്‍ അവന്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. തനിക്കത് സഹിച്ചില്ല. ഒരുത്തനെ അങ്ങ് നശിപ്പിക്കുകയാണ്. കുഴിയില്‍ വീണ പന്നിക്ക് കല്ലും തടിയും എന്ന് പറഞ്ഞത് പോലെ എല്ലാവരും ബിനീഷിന്റെ മുതുകത്ത് കയറി നിരങ്ങുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
കേരളത്തിലെ മുസ്ലിം ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണം മാത്രം..എനെറെ ദേഹത്തും തുപ്പി
ബിനീഷ് കോടിയേരി

അവനെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും അതുകൊണ്ട് തന്നെയാണ് എറണാകുളത്ത് പോയി ഓഫീസ് ഉദ്ഘാടനം ചെയ്തത്. താനും മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറും കൂടിയാണ് ഉദ്ഘാടനം നടത്തിയത് എന്നും പിസി ജോര്‍ജ് പറഞ്ഞു. 2006ലാണ് ബിനീഷ് കോടിയേരി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. സഹപാഠികളായ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ ഓഫീസ് തുറന്നിരിക്കുന്നത്.

English summary
PC George Says that Kodiyeri Balakrishnan's son Bineesh Kodiyeri is a good man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X