'പാലായിൽ ജോസ് കെ മാണിക്ക് കെട്ടി വെച്ച തുക പോലും കിട്ടില്ല', ഷോൺ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പിസി ജോർജ്
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി മത്സരിച്ചാൽ കെട്ടി വെച്ച തുക പോലും കിട്ടില്ലെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്. ഷോൺ ജോർജ് പാലായിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കുമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റിപ്പോർട്ടർ ടിവിയോട് പിസി ജോർജ് പ്രതികരിച്ചു. പൂഞ്ഞാറിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി.
പിസി ജോർജിന്റെ വാക്കുകൾ: ''മത്സരിക്കുമോ ഇല്ലയോ എന്ന് പറയാനുളള അവകാശമില്ല. മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും, ഇല്ലെങ്കില്‍ മത്സരിക്കില്ല. ബിജെപിയുടെ ദേശീയ-സംസ്ഥാന നേതൃത്വം എന്ത് പറയുന്നുവോ അത് ചെയ്യും. മത്സരിക്കണമെന്നോ വേണ്ടന്നോ മനസ്സില്‍ ഇല്ല. 7 പ്രാവശ്യം എംഎല്‍എ ആയതാണ്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയ്ക്ക് ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ട്.
മകന് ഷോണ്‍ ജോര്‍ജ് പാലായില്‍ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. താമര ചിഹ്നത്തിലാണ് മത്സരിക്കുക. അച്ഛനും മകനും മത്സരിക്കണോ എന്നതാണ് ചോദ്യം. പലരും മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുണ്ട്. അതിനൊക്കെ ചിരിക്കുക എന്നതാണ് മാത്രമാണ് എന്റെ ജോലി.

ഞാന്‍ എന്തൊക്കെ ആയോ അതൊക്കെ പൂഞ്ഞാറിലെ ജനങ്ങളുടെ ഔദാര്യവും സൗമനസ്യവും കൊണ്ടാണ്. അല്ലാതെ വ്യക്തി എന്ന നിലയില്‍ തനിക്ക് എന്താണ് ഉളളത്. പൂഞ്ഞാറില്‍ മത്സരിക്കുമോ എന്നത് താനല്ല പറയേണ്ടത്. പാര്‍ട്ടി നേതൃത്വം പറയണം. മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ സന്തോഷത്തോടെ ചെയ്യും. മത്സരിക്കുക മാത്രമല്ല ജയിച്ച് നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗമായി മാറും. അതല്ല മത്സരിക്കേണ്ട എന്നാണെങ്കില്‍ പാര്‍ട്ടി പറയുന്ന ആള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കും.
വലിയ ഭൂരിപക്ഷത്തോടെ പാലായില്‍ ഷോണ്‍ ജയിക്കും. ബിജെപി പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞത് ഈ മത്സരത്തെ ഒരു ഭാഗ്യമായി കാണുന്നു എന്നാണ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ 6 പഞ്ചായത്തുകളാണ് പാലായില്‍ കിടക്കുന്നത്. തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച പഞ്ചായത്തുകളാണ് അവ. സ്വഭാവികമായും വലിയ ഭൂരിപക്ഷം ഷോണിന് ലഭിക്കും.
ത്രികോണ മത്സരമാണെങ്കില്‍ ഷോണിനാണ് സാധ്യത കൂടുതല്‍. ജോസ് കെ മാണിയാണ് പാലയില്‍ മത്സരിക്കുന്നതെങ്കില്‍ കെട്ടി വെച്ച കാശ് പോലും കിട്ടില്ല. കാപ്പന് സുഹൃത്താണ്, പക്ഷെ സ്വല്പം കൂടി ആത്മാര്‍ത്ഥത കാണിക്കേണ്ടതായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിക്കാരനല്ല. തനിക്ക് കാപ്പനെ സഹായിക്കണം എന്നായിരുന്നു അന്ന്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് വിട്ടാല്‍ ബിജെപി സ്വീകരിക്കുമോ എന്നുളളതൊക്കെ സംസ്ഥാന അധ്യക്ഷന്‍ പറയട്ട. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ 9 എണ്ണമുണ്ട്, ഇതെല്ലാം പിരിച്ച് വിടണം. ഇവര്‍ നാടിന് വേണ്ടി എന്ത് ചെയ്തു. ജോസ് കെ മാണിയും റോഷിയും തമ്മില്‍ പ്രശ്നം ഉണ്ടായപ്പോള്‍ 10 ആയെന്ന് വിചാരിച്ചു. പക്ഷേ ജോസ് കീഴടങ്ങിയത് കൊണ്ട് പത്തായില്ല. കേരള കോൺഗ്രസിന് ഒരു പ്രസക്തിയും ഇല്ല. പിരിച്ച് വിട്ട് വേറെ പണി നോക്കട്ടെ''.
-
മുഖ്യമന്ത്രിക്ക് എന്താണ് പരാതിയില്ലാത്തത് എന്ന് പിവി അന്‍വര്‍; പ്രതിപക്ഷ നേതാവ് ഇടപെട്ടല്ലോ? -
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം












Click it and Unblock the Notifications