കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ് പ്രവേശനത്തില്‍ ഏകദേശ ധാരണയിലെത്തിയതിന് പിന്നാലെ പിസി ജോര്‍ജ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് സൂചന. നിമയസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാ തടസങ്ങളും നീക്കുകയാണ് അദ്ദേഹം. മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ പിസി ജോര്‍ജ് മാപ്പ് ചോദിച്ചു. യുഡിഎഫ് 76 സീറ്റ് നേടുമെന്ന് ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന് വേണ്ടി കത്തോലിക്കാ സഭ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചു. ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗം പിസി ജോര്‍ജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, മുന്നണിയിലെടുക്കാതെ ജോര്‍ജുമായി ധാരണയുണ്ടാക്കാമെന്ന് ചില കക്ഷികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

പാലാ, കാഞ്ഞിരപ്പള്ളി

പാലാ, കാഞ്ഞിരപ്പള്ളി

യുഡിഎഫിന് വേണ്ടി പാലാ സീറ്റില്‍ മല്‍സരിക്കാന്‍ തയ്യാറാണ് എന്ന് പിസി ജോര്‍ജ് പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയിട്ടില്ലെങ്കില്‍ ആ സീറ്റില്‍ ഞാന്‍ മല്‍സരിക്കും. പൂഞ്ഞാറിന് പുറമെ പാലായോ കാഞ്ഞിരപ്പള്ളിയോ ആവശ്യപ്പെടാനും പിസി ജോര്‍ജ് തീരുമാനിച്ചു.

കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ബന്ധപ്പെട്ടു

കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ബന്ധപ്പെട്ടു

കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. യുഡിഎഫിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ കൂടി വിജയിപ്പിച്ച വ്യക്തിയാണ് മാണി സി കാപ്പന്‍. അദ്ദേഹം എല്‍ഡിഎഫിലാണോ യുഡിഎഫിലാണോ എന്ന് വ്യക്തമായ തീരുമാനം എടുക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

ജോര്‍ജിന് വേണ്ടി ത്തോലിക്ക സഭ

ജോര്‍ജിന് വേണ്ടി ത്തോലിക്ക സഭ

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണം എന്ന് കത്തോലിക്ക സഭ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ മുന്നണിയിലെടുക്കാന്‍ സാധ്യത ഏറെയാണ്. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ജോര്‍ജ് യുഡിഎഫിലെത്തിയേക്കും.

യുഡിഎഫ് 76 സീറ്റുകള്‍ നേടുമെന്ന് ജോര്‍ജ്

യുഡിഎഫ് 76 സീറ്റുകള്‍ നേടുമെന്ന് ജോര്‍ജ്

76 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അതേസമയം, മുസ്ലിം വിഭാഗത്തിനെതിരായ പ്രസ്താവനയില്‍ അദ്ദേഹം മാപ്പ് ചോദിച്ചു. തന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചെന്ന് മനസിലായി എന്നും പരസ്യമായി മാപ്പ് പറയുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. മുസ്ലിങ്ങളെ തീവ്രവാദികളാക്കിയുള്ള ജോര്‍ജിന്റെ പ്രതികരണം മുമ്പ് വിവാദമായിരുന്നു.

എനിക്കെതിരെ ഒരു പ്രചാരണം നടന്നു

എനിക്കെതിരെ ഒരു പ്രചാരണം നടന്നു

ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗവുമായി ഒരു പ്രശ്‌നമുണ്ടായിരുന്നു. എനിക്കെതിരെ ഒരു പ്രചാരണം നടന്നു. അതേ തുടര്‍ന്നാണ് ശക്തമായി പ്രതികരിച്ചത്. ആ പ്രതികരണം മുസ്ലിം സമുദായക്കാരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നു. ഒറ്റക്കെട്ടായി പോകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ചില നിബന്ധനകളുണ്ട്

ചില നിബന്ധനകളുണ്ട്

യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണ്. ചില നിബന്ധനകളുണ്ട്. യുഡിഎഫ് യോഗം എടുക്കുന്ന തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതിന് ശേഷം അന്തിമ തീരുമാനമെടുക്കും. പൂഞ്ഞാര്‍ മണ്ഡലം ആര്‍ക്കും വിട്ടുകൊടുക്കില്ല. മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയില്ലെങ്കില്‍ പാലാ ആവശ്യപ്പെടുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

Recommended Video

cmsvideo
കേരളം; പാലായിൽ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥിയെങ്കിൽ എതിർസ്ഥാനാർത്ഥി താനായിരിക്കുമെന്ന് പിസി ജോർജ്

കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചുകേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു

English summary
PC George says UDF will win with 76 Seats; Catholic Church demands to Congress for include him in UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X