'കേരളം ആര് ഭരിക്കുമെന്ന് ഞാനും ബിജെപിയും തിരുമാനിക്കും';പൂഞ്ഞാറിൽ ഭൂരിപക്ഷം പ്രഖ്യാപിച്ച് ജോർജ്
തിരുവനന്തപുരം; കേരളത്തിന്റെ മനസറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എക്സിറ്റ് പോളുകൾ എല്ലാം തന്നെ എൽഡിഎഫിന്റെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും പകുതിയിൽ അധികം സർവ്വേകളും 2016 ലെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കിട്ടില്ലെന്ന് വ്യക്താക്കുന്നുണ്ട്. 2016 ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത്. ഇക്കുറി 72 മുതൽ 85 സീറ്റുകൾ വരെയാണ് മിക്ക സർവ്വേകളുടേയും പ്രവചനം.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
എന്നാൽ ഇത്തവണ കേരളത്തിൽ തൂക്കുസഭയാകും എന്നാണ് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ് പറയുന്നത്. കേരളം ആര് ഭരിക്കുമെന്നും താനും ബിജെപിയും തിരുമാനിക്കുമെന്നും ജോർജ് പറയുന്നു.

അൻപതിനായിരം വോട്ടിനെന്ന്
ഇത്തവണ പൂഞ്ഞാറിൽ താൻ അൻപതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങൾ തന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം തനിക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായരം വരെ ഭൂരിപക്ഷം നേടും. ആരൊക്കെ എന്ത് നുണ പ്രചരിപ്പിച്ചാലും ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ കൂടെ കാണുമെന്നും ജോർജ് പറഞ്ഞു.

പരാജയപ്പെടുത്താൻ
എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല.ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്. ഇല്ലെങ്കി ഞാൻ യഥാർത്ഥ ഭൂരിപക്ഷം പറഞ്ഞേനെയെന്നും മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ ജോർജ് പറഞ്ഞു.

68 സീറ്റുകൾ വരെ
സംസ്ഥാനത്ത് യുഡിഎഫിന് 68 സീറ്റുകൾ വരെ ലഭിക്കുമെന്നും ജോർജ് പറഞ്ഞു. എൽഡിഎഫിന് കേവലഭൂരിപക്ഷം നേടാനാകില്ല. 70 സീറ്റുകൾ വരെ നേടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. ഒരു സീറ്റ് പിസി ജോര്‍ജിനും കിട്ടും. ആര് ഭരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചോളാം, ജോർജ് പറഞ്ഞു.

5 സീറ്റുകളെന്ന്
ബിജെപിക്ക് അഞ്ച് സീറ്റുവരെ കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിരുന്നു. കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് നൂറു ശതമാനം വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമം സീറ്റ് മാത്രമേ കിട്ടൂ എന്നാണെന്നും ജോർജ് പ്രതികരിച്ചു. അതേസമയം ഇത്തവണ പിസി ജോർജിന് അടിപതറുമെന്നാണ് കേരളത്തിലെ രണ്ട് പ്രധാന സർവ്വേകൾ പ്രവചിച്ചത്.

പരാജയപ്പെടുമെന്ന്
ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയും മാതൃഭൂമി ന്യൂസ് സർവ്വേയുമാണ് പിസി ജോർജിന്റെ പരാജയം പ്രവചിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ അട്ടിമറിക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സിഫോര്‍ സര്‍വേ പ്രവചിച്ചിരിക്കുന്നത്. ജോർജിന് നാലാം സ്ഥാനത്തേക്ക് പോകുമെന്നും സർവ്വേ പറയുന്നു.

മാതൃഭൂമി സർവ്വേ
യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയ്ക്കാണ് പൂഞ്ഞാറിൽ രണ്ടാം സ്ഥാനം സർവ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംആര്‍ ഉല്ലാസ് മൂന്നാമത് എത്തിയേക്കുമെന്നും സർവ്വേ പറയുന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് സർവ്വേയും പറയുന്നു. അതേസമയം പിസി ജോർജ് മണ്ഡലത്തിൽ രണ്ടാമതെത്തുമെന്നും സർവ്വേ പ്രവചിക്കുന്നു.
സൂപ്പർ കൂൾ ലുക്കിൽ കരിഷ്മ തന്ന,നടിയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications