കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുൽ ഗാന്ധിക്ക് വോട്ടിന് പകരം ആട്ട്, രാഹുലിന് ബുദ്ധി വളരാൻ പ്രാർത്ഥിക്കാം'! മോദിക്കൊപ്പം പിസി

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഭക്തിയില്‍ നിറഞ്ഞ് പി.സി ജോര്‍ജ്

കോഴിക്കോട്: മധ്യകേരളത്തില്‍ ബിജെപിക്ക് ആത്മവിശ്വാസുയര്‍ത്തിക്കൊണ്ടാണ് പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായി മാറിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന്റെ പിന്തുണ കെ സുരേന്ദ്രന് ഗുണകരമാവും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ചെന്ന നേതാക്കളുടെ കൂട്ടത്തില്‍ പിസി ജോര്‍ജുമുണ്ടായിരുന്നു. മോദിക്കൊപ്പം മുന്‍നിരയില്‍ വേദി പങ്കിട്ട പിസി ജോര്‍ജ് രാഹുല്‍ ഗാന്ധിക്കും പിണറായിക്കുമെതിരെ ആഞ്ഞടിച്ചു.

ഒടുക്കം എൻഡിഎയിൽ

ഒടുക്കം എൻഡിഎയിൽ

യുഡിഎഫിലേക്ക് തിരികെ ചെല്ലാനുളള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് പിസി ജോര്‍ജ് എന്‍ഡിഎയ്ക്ക് ഒപ്പം ചേരാന്‍ തീരുമാനിച്ചത്. പൂഞ്ഞാര്‍ അടക്കം പത്തനംതിട്ടയിലും മധ്യകേരളത്തിലും പിജി ജോര്‍ജിന് സ്വാധീനമുണ്ട് എന്നതാണ് ജനപക്ഷത്തെ സ്വീകരിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം.

മോദിക്ക് തൊട്ടരികിൽ

മോദിക്ക് തൊട്ടരികിൽ

എന്‍ഡിഎയില്‍ എത്തിയതോടെ നരേന്ദ്ര മോദിയെ പുകഴ്ത്താന്‍ പിസി ജോര്‍ജ് ഒട്ടും പിശുക്ക് കാണിക്കുന്നില്ല. കോഴിക്കോട് കടപ്പുറത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ് സങ്കല്‍പ്പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു പിസി ജോര്‍ജ്.

സുരേന്ദ്രനും കുമ്മനവും

സുരേന്ദ്രനും കുമ്മനവും

മോദിയെത്തും മുന്‍പ് പ്രസംഗിച്ച പിസി ജോര്‍ജ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ജനപക്ഷത്തിന്റെ പിന്തുണയില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി ഇതിനകം തന്നെ വിജയിച്ച് കഴിഞ്ഞു.

കുമ്മനത്തിന് വേണ്ടി റോഡ് ഷോ

കുമ്മനത്തിന് വേണ്ടി റോഡ് ഷോ

കെ സുരേന്ദ്രന്‍ ജയിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഞാനാരാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ കുമ്മനത്തിന് വോട്ട് ചെയ്യും. തിരുവനന്തപുരത്ത് കുമ്മനത്തിന് വേണ്ടി റോഡ് ഷോ സംഘടിപ്പിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖത്ത് പൗഡര്‍ ഇടണം

മുഖത്ത് പൗഡര്‍ ഇടണം

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ജനം സ്വീകരിക്കുന്നത്. മലയാളികള്‍ ചന്തിയില്‍ പൗഡര്‍ ഇടാതെ മുഖത്ത് പൗഡര്‍ ഇടണമെന്നും പിസി ജോര്‍ജ് പറഞ്ഞു. വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിയേയും എന്‍ഡിഎയേയും വിജയിപ്പിക്കണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

2021ൽ എൻഡിഎ മുഖ്യമന്ത്രി

2021ൽ എൻഡിഎ മുഖ്യമന്ത്രി

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ നിന്നുളള ആളാകണം കേരളത്തിലെ മുഖ്യമന്ത്രി. നിയമസഭയില്‍ ഇത്രയും നാള്‍ എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ ഇനി മുതല്‍ താന്‍ കൂടി ഒപ്പമുണ്ടാകും. രാജേട്ടനൊപ്പം താനും കൈ കോര്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

മര്‍മ്മം നോക്കി തിരിച്ചടിക്കും

മര്‍മ്മം നോക്കി തിരിച്ചടിക്കും

ഇത്രയും കാലം ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ഇതുവരെ സിപിഎമ്മും കോണ്‍ഗ്രസും ലീഗും. ഇനി ഗോളടിക്കാന്‍ വരുന്നവന്റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

പ്രതിപക്ഷ നേതാവാക്കണം

പ്രതിപക്ഷ നേതാവാക്കണം

സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്ത് സീറ്റുകളിലും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളം ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കണം. പ്രതിപക്ഷ നേതാവാകാനാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. പാര്‍ലമെന്റില്‍ 44 സീറ്റുണ്ട് കോണ്‍ഗ്രസിന്. ദയവ് ചെയ്ത് രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം കൊടുക്കണമെന്നും പിസി ജോര്‍ജ് പരിഹസിച്ചു.

മോദിക്ക് പുകഴ്ത്തൽ

മോദിക്ക് പുകഴ്ത്തൽ

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിരുന്ന് കാര്യങ്ങള്‍ പഠിക്കട്ടെ. കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷനും ബുദ്ധി വളരാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം എന്നും പിസി ജോര്‍ജ് പറഞ്ഞു. രാഹുലിനെ പരിഹസിക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും പിസി ജോര്‍ജ് മറന്നില്ല.

വോട്ടിന് പകരം ആട്ട്

വോട്ടിന് പകരം ആട്ട്

റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണെന്നും ആ സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍ എതിര്‍ത്താല്‍ അത് നന്ദികേടാവും എന്നും പിസി ജോര്‍ജ് പറഞ്ഞു.ശബരിമല വിഷയത്തിലും രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനേയും ജോര്‍ജ് കടന്നാക്രമിച്ചു. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്ന് വോട്ടിന് പകരം ആട്ട് ആവും ലഭിക്കുക.

പതിനാറ് പിണറായി വിചാരിച്ചാലും തകർക്കാനാവില്ല

പതിനാറ് പിണറായി വിചാരിച്ചാലും തകർക്കാനാവില്ല

ശബരിമലയാണ് സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നും പിസി ജോര്‍ജ് പറഞ്ഞു. ശബരിമലയിലേത് ആചാര സംരക്ഷണത്തിന്റെ പ്രശ്‌നമാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യാഥാര്‍ത്ഥ്യമാണ് എന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. പതിനാറ് പിണറായി വിചാരിച്ചാലും ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാനാവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു

'രണ്ട് പെണ്ണുങ്ങളെ മല കയറ്റിയപ്പോൾ എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു'! ഉണ്ണിത്താൻ കുരുക്കിൽ'രണ്ട് പെണ്ണുങ്ങളെ മല കയറ്റിയപ്പോൾ എന്റെ ഭാര്യ വാവിട്ട് നിലവിളിച്ചു'! ഉണ്ണിത്താൻ കുരുക്കിൽ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election 2019: PC George shares stage with PM Modi and slams Rahul Gandhi and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X