കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപറ്റാനുള്ള ശ്രമത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. മുന്നണി പ്രവേശന സാധ്യതകള്‍ തേടി ഇതിനോടകം തന്നെ രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള നിരവധി നേതാക്കളെ അദ്ദേഹം സമീപിച്ച് കഴിഞ്ഞു. യുഡിഎഫില്‍ എത്തിയാലും ഇല്ലെങ്കിലും പൂഞ്ഞാര്‍, അല്ലെങ്കില്‍ പാലാ ഇതിലേതെങ്കിലും മണ്ഡലങ്ങളിലൊന്നില്‍ മത്സരിക്കുമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് പിസി ജോര്‍ജിനെ മത്സര രംഗത്ത് വിലക്കണമെന്ന ആവശ്യവുമായി ദേശീയ മഹിള ഫെഡറേഷന്‍ രംഗത്ത് എത്തുന്നത്.

പിസി ജോര്‍ജിന് ശാസന

പിസി ജോര്‍ജിന് ശാസന

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശനം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയെ കഴിഞ്ഞ ദിവസം നിയമസഭ ശാസിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീമാരെ അപമാനിച്ചതിനായിരുന്നു സഭയുടെ ശാസന. കന്യാസ്ത്രീമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിന്‍മേലാണ് പിസി ജോര്‍ജിനെതിരെ സഭയുടെ നടപടി ഉണ്ടായത്.

എത്തിക്സ് കമ്മിറ്റി

എത്തിക്സ് കമ്മിറ്റി

ഇരു വിഭാഗത്തിന്‍റെ വാദങ്ങള്‍ കേട്ട നിയമസഭ എത്തിക്സ് കമ്മിറ്റി ജോര്‍ജിനെ ശാസിക്കണമെന്ന് സ്പീക്കര്‍ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ശുപാര്‍ശ അംഗീകരിച്ച സ്പീക്കര്‍ പതിനാലാം നിയമസഭയുടെ അവസാന ദിനത്തില്‍ പിസോ ജോര്‍ജിനെ സഭയില്‍ ശാസിച്ചു. അംഗങ്ങള്‍ സഭയുടെ അന്തസും ധാർമികമൂല്യവും നിലനിർത്താൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ പറഞ്ഞു.

ജോര്‍ജിന്‍റെ മറുപടി

ജോര്‍ജിന്‍റെ മറുപടി

സഭയുടെ ശാസന ആദരവോടെ സ്വീകരിക്കുന്നുവെന്നായിരുന്നു പിസി ജോര്‍ജിന്‍റെ മറുപടി. എന്നാല്‍ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയിൽ നിന്നു പുറത്താക്കിയതാണെന്നും പിസി ജോർജ് പറഞ്ഞു. ബിഷപ്പിനെ അധിക്ഷേപിച്ച സ്ത്രീക്കെതിരെയാണ് താന്‍ ശബ്ദം ഉയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളിൽ ഈ നിലപാട് ആവർത്തിക്കുമെന്നും പിസി ജോർജ് പറഞ്ഞു. എന്നാല്‍ ഒരു സ്ത്രീക്കെതിരെയും മോശം പരാമർശം പാടില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി.

ദേശീയ മഹിള ഫെഡറേഷന്‍

ദേശീയ മഹിള ഫെഡറേഷന്‍

നിയമസഭയില്‍ പിസി ജോര്‍ജിനെതിരായ ഉണ്ടായ ഈ നടപടി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിള ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാണ് മഹിള ഫെഡറേഷന്‍റെ ആവശ്യം.

കെ ആർ ഗൗരിയമ്മയെ

കെ ആർ ഗൗരിയമ്മയെ

2013 ൽ കെ ആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചപ്പോഴും പി സി ജോർജ്ജിനെ സഭ ശാസിച്ചിരുന്നു. ഗൗരിയമ്മയ്ക്ക് ബോധവും പൊക്കണവുമില്ലെന്നും തലയ്ക്ക് കുഴപ്പമാണെന്നുമുള്ള പിസി ജോര്‍ജിന്‍റെ പരമാര്‍ശമായിരുന്നു അന്നത്തെ നടപടിക്ക് കാരണം. ജോര്‍ജിനെ തേടി നിയമസഭയില്‍ ഒരു സ്ത്രീയും കുട്ടിയും വന്നിരുന്നുവെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയിയിരുന്നു പിസി ജോര്‍ജിന്‍റെ വിവാദ പ്രസ്താവന.

കെ മുരളീധരൻ അധ്യക്ഷന്‍

കെ മുരളീധരൻ അധ്യക്ഷന്‍

അന്ന് കെ മുരളീധരൻ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് ജോർജ്ജിനെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ ഒന്നില്‍ അധികം തവണ നിയമസഭയുടെ ശാസന ഏറ്റുവാങ്ങിയ ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നാണ് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. ജോര്‍ജിനെതിരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ആനി രാജ പറഞ്ഞു.

നടിക്കെതിരായ പരാമര്‍ശത്തിലും

നടിക്കെതിരായ പരാമര്‍ശത്തിലും


കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിസി ജോര്‍ജ് ഹാജരായിരുന്നില്ല. നേരത്തെ കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയെ കുറിച്ച് നടത്തിയ അപകീര്‍ത്തിപരമായ സംസാരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് നോട്ടീസ് അയച്ച വനിത കമ്മീഷനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാന്‍

ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാന്‍

ഇത്തരം വിവാദങ്ങള്‍ എക്കാലത്തും പിന്തുടരുന്ന വ്യക്തായി പിസി ജോര്‍ജെങ്കിലും അദ്ദേഹം മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമം ശക്തമാക്കുയാണ് ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍. യുഡിഎഫില്‍ പ്രവേശിക്കാനുള്ള ആഗ്രഹം പിസി ജോര്‍ജ് പരസ്യമായി വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തിനെ മുന്നണിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

ജോര്‍ജ് ഉമ്മന്‍ചാണ്ടി ചര്‍ച്ച

ജോര്‍ജ് ഉമ്മന്‍ചാണ്ടി ചര്‍ച്ച

കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നാണ് പിസി ജോർജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്നും ലീഗ് ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ക്ക് തങ്ങളുടെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പില്ലെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്. ജനപക്ഷത്തിന് പൂഞ്ഞാര്‍ ഉള്‍പ്പടെ 15 നിയോജക മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിലെ എതിര്‍പ്പ്

പൂഞ്ഞാറിലെ എതിര്‍പ്പ്

എന്നാല്‍ പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പാണ് പിസി ജോര്‍ജിനെതിരെ യുഡിഎഫ് ഘടകങ്ങള്‍ ഉയര്‍ത്തുന്നത്. അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ എടുക്കരുതെന്ന വാശിയിലാണ് അവര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാതെ വരികയും ജനപക്ഷത്തിന്‍റെ നിലപാട് നിര്‍ണ്ണായകവുമായി സ്ഥിതി വിശേഷം വന്നപ്പോള്‍ പോലും പിസി ജോര്‍ജിന്‍റെ പിന്തുണ ആവശ്യമില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

ജയിക്കാം 1 ബില്യൺ ഡോളർ; അമേരിക്കൻ ജാക്ക്പോട്ട് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
PC George should be disqualified; National Women's Federation urges Election Commission to take action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X